കൊച്ചി, ഇന്ത്യയിലെ മുന്‍നിര ഹാന്‍ഡ് സെറ്റ് നിര്‍മ്മാതാക്കളായ മൈക്രോമാക്‌സ് ഇന്‍ഫോമാറ്റിക്‌സ് രണ്ട് പുതിയ സെല്‍ഫി സ്‌മാര്‍ട്ട് ഫോണുകള്‍ വിപണിയില്‍ ഇറക്കി. ബോള്‍ട്ട് സെല്‍ഫിയും ക്യാന്‍വാസ് സെല്‍ഫി 4-ഉം. സ്‌മാര്‍ട്ട് ഫോണ്‍ ഉപയാഗിച്ചു തുടങ്ങുന്നവര്‍ക്കുള്ളതാണ് ബോള്‍ട്ട് സെല്‍ഫി. ക്യാന്‍വാസ് സെല്‍ഫി ആകട്ടെ സെല്‍ഫി കമ്പക്കാര്‍ക്കു വേണ്ടി ഉള്ളതും.
ബോള്‍ട്ട് സെല്‍ഫിയുടെ മുന്‍ക്യാമറയും പിന്‍ക്യാമറയും 5 എംപിയാണ്. ഫെയ്‌സ്, ബ്യൂട്ടിമോഡ്, ജെസ്റ്റര്‍ കാപ്‌ചര്‍ എന്നീ ഘടകങ്ങളാണ് ക്യാമറയുടെ പ്രത്യേകത.
1 ജിഎച്ച്‌എസ് ക്വാഡ് കോര്‍ പ്രോസസര്‍, 1 ജിബി റാം, 8റോം, 32 ജിബിവരെ വികസിപ്പിക്കാവുന്ന സ്റ്റോറേജ,് 1750 എംഎഎച്ച് ബാറ്ററി, ആന്‍ഡ്രോയ്‌ഡ് എല്‍, 4.5 ഇഞ്ച് സ്‌ക്രീന്‍ എന്നിവയോടു കൂടിയ ഈ 4ജി ഫോണിന്റെ വില 4999 രൂപയാണ്.
ഓഫ്‌ലൈന്‍, ഓണ്‍ലൈന്‍ ലോകത്തെ പുതുതലമുറയെയാണ് ക്യാന്‍വാസ് സെല്‍ഫി 4 ലക്ഷ്യമിടുന്നത്. പിന്‍ക്യാമറയിലെ ടാപ് സെന്‍സറാണ് ഇതിന്റെ പ്രത്യേകത. ഒരുകൈ ഉപയോഗിച്ച് ചിത്രം പകര്‍ത്താന്‍ ഇതു സഹായകമാണ്. മുന്‍കാമറയും പിന്‍കാമറയും 8 എംപിയുടെതാണ് 5 ഇഞ്ചാണ് സ്‌ക്രീന്‍ ഡിസ്‌പ്ലെ.
ആന്‍ഡ്രോയിഡ് മാര്‍ഷ്‌മാലോയില്‍ പ്രവര്‍ത്തിക്കുന്ന ക്യാന്‍വാസ് സെല്‍ഫി 4-ല്‍ ഗൂഗിള്‍ നൗ, കസ്റ്റം ടാബ്, 3ജി, 1.3 ജിഎച്ച്‌എസ് ക്വാഡ് കാര്‍, 1+8 റാമും, റോമും, 32 ജിബിവരെയുള്ള സ്റ്റോറേജ് 2500 എംഎഎച്ച് ബാറ്ററി എന്നിവയാണ് മറ്റു ഘടകങ്ങള്‍.
No comments:
Post a Comment