Wednesday, June 29, 2016

വോഗിന്റെ ബ്ലെയ്‌സ്‌ കളക്ഷന്‍ വിപണിയില്‍




കൊച്ചി : റേ-ബാന്‍, ഫാഷന്‍ - ആഡംബര കണ്ണടകളുടെ നിര്‍മാതാക്കളായ ലക്‌സോട്ടിക്കയുടെ ഭാഗമായ വോഗ്‌, കരകൗശല വൈഭവം മുറ്റിനില്‍ക്കുന്ന കണ്ണടകളുടെ ഒരു വിപുലമായ ശേഖരം വിപണിയില്‍ അവതരിപ്പിച്ചു. പ്രശസ്‌ത ബോളിവുഡ്‌ താരവും വോഗ്‌ ബ്രാന്‍ഡ്‌ അംബാസഡറുമായ ദീപികാ പദുകോണാണ്‌ വിസ്‌മയശേഖരം വിപണിയില്‍ അവതരിപ്പിച്ചത്‌.
ഫാഷന്‍ സ്റ്റോറി-ബ്ലെയ്‌സ്‌ ശേഖരത്തില്‍ മൂണ്‍ ബ്ലെയ്‌സ്‌, പ്രീമിയം ഡെക്കര്‍ സണ്‍ ബ്ലെയ്‌സ്‌, ടൈംലസ്‌ ക്രിസ്റ്റല്‍ ബ്ലെയ്‌സ്‌, ഇന്‍സ്റ്റ മൂണ്‍ ബ്ലെയ്‌സ്‌ ഡെക്കര്‍, കാഷ്വല്‍ ചിക്‌സണ്‍ എന്നിവ ഉള്‍പ്പെടുന്നു.
നൈലോണ്‍ ഫൈബറില്‍ നിര്‍മിതമായ മൂണ്‍ ബ്ലെയ്‌സ്‌ ഫ്രെയിമുകള്‍ ഫ്യൂഷിയ, നീല, പച്ച, വയലറ്റ്‌, കറുപ്പ്‌ നിറങ്ങളില്‍ ലഭ്യമാണ്‌.
പ്രീമിയം ഡെക്കര്‍ സണ്‍ ബ്ലെയ്‌സാണ്‌ മറ്റൊന്ന്‌. കൈകൊണ്ട്‌ ഘടിപ്പിക്കപ്പെട്ട ടെമ്പിളുകള്‍, കനം കുറഞ്ഞ മെറ്റല്‍, ഇനാമല്‍ ഇന്‍സര്‍ട്ടുകള്‍ എന്നിവയാണ്‌ പ്രത്യേകതകള്‍. നീല, കറുപ്പ്‌, വയലറ്റ്‌ എന്നിവയാണ്‌ നിറങ്ങള്‍.
സ്‌ത്രീകള്‍ക്കുള്ള സവിശേഷ ചായ്വുകളോടുകൂടിയ ലെന്‍സുകളാണ്‌ ടൈംലസ്‌ ക്രിസ്റ്റല്‍ ബ്ലെയ്‌സിന്റെ പ്രത്യേകത. നീല, ബോര്‍ഡോ എന്നിവയുടെ ബൈലേയര്‍ ടോണുകളും കറുപ്പ്‌, ഹവാന നിറങ്ങളിലും ലഭിക്കും,
സ്‌ത്രീകള്‍ ഇഷ്‌ടപ്പെടുന്ന ഭാരം കുറഞ്ഞവയാണ്‌ വോഗ്‌ കണ്ണടകള്‍, പ്രത്യേക നൈലോണ്‍, ഫൈബര്‍ എന്നിവയുടെ മിശ്രണമാണ്‌ കാഷ്വല്‍ ചിക്‌സണ്‍ ബ്ലെയ്‌സ്‌, മെറ്റാലിക്‌ ടോപ്‌ബാര്‍, ഇനാമല്‍ ഫിനിഷ്‌ ടെമ്പിളുകള്‍, മള്‍ട്ടി സ്‌ട്രൈപ്‌ എന്നിവയാണ്‌ പ്രത്യേകതകള്‍.

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...