Friday, July 1, 2016

ഇന്ത്യയിലെ ഡെവലപ്പര്‍ കമ്യൂണിറ്റിയുടെ വികസനം ലക്ഷ്യമിട്ട്‌ സിസ്‌ക്കോയുടെ ലോഞ്ച്‌പാഡ്‌




കൊച്ചി: സ്റ്റാര്‍ട്ട്‌ അപ്പുകളുടെ മുന്നേറ്റത്തിനും ഇന്ത്യയിലെ ഡെവലപ്പര്‍ കമ്യൂണിറ്റിയുടെ വളര്‍ച്ചയ്‌ക്കും പിന്തുണ നല്‍കുക ലക്ഷ്യമിട്ട്‌ സിസ്‌ക്കോ ലോഞ്ച്‌പാഡിനു തുടക്കം കുറിച്ചു. സ്റ്റാര്‍ട്ട്‌ അപ്പുകള്‍ അവയുടെ അംഗീകൃത ചാനല്‍ പാര്‍ട്ട്‌ണര്‍മാര്‍, ഡെവലപ്പര്‍മാര്‍ എന്നിവര്‍ക്ക്‌ അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും പുതിയ വിപണികള്‍ കൈകാര്യം ചെയ്യാനും ഡിജിറ്റല്‍ ബിസിനസ്‌ വികസിപ്പിക്കാനും സിസ്‌ക്കോയുടെ ലോഞ്ച്‌ പാഡ്‌ വഴിയൊരുക്കും. 

ഇതിന്റെ �ഭാഗമായി സിസ്‌ക്കോയുടെ വിദഗ്‌ദ്ധ സംഘങ്ങള്‍ സ്‌റ്റാര്‍ട്ട്‌ അപ്പുകള്‍ക്കും ഡെവലപ്പര്‍മാര്‍ക്കും മികച്ച തുടക്കം കുറിക്കാനും വളരാനുമുള്ള പിന്തുണ ലഭ്യമാക്കും. പൊതു, സ്വകാര്യ മേഖലയിലുള്ള മറ്റുള്ളവര്‍ക്കും ഇതിന്റെ പിന്തുണ ലഭിക്കും. എഞ്ചിനീയറിങ്‌ മികവിനെ നിക്ഷേപകരുമായും ഉപഭോക്താക്കളുമായും ബന്ധിപ്പിക്കുകയും ബിസിനസ്‌ വൈദഗ്‌ദ്ധ്യമുള്ള ആശയങ്ങള്‍ ലഭ്യമാക്കുകയും ചെയ്യുന്ന ഈ പദ്ധതിയിലൂടെ മൂന്നു ബില്യണ്‍ ആളുകളേയും 50 ബില്യണ്‍ ഉപകരണങ്ങളേയുമാവും ബന്ധിപ്പിക്കുക. സിസ്‌ക്കോ അതിന്റെ ബെംഗലൂരു കാമ്പസില്‍ സ്ഥലം ലഭ്യമാക്കുകയും സിസ്‌ക്കോ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താനുള്ള അവസരം നല്‍കുകയും ചെയ്യും. കാമ്പസില്‍ പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുന്ന സ്റ്റാര്‍ട്ട്‌ അപ്പുകള്‍ക്ക്‌ സൗജന്യ ഗ്രാന്റുകളും ലഭ്യമാക്കും. 

മുന്‍പൊന്നുമില്ലാത്ത രീതിയില്‍ മൂന്നു ബില്യണ്‍ ആളുകളെ ഡിജിറ്റലൈസ്‌ ചെയ്യാനുള്ള അവസരമാണു ഇതിലൂടെ ലഭിച്ചിരിക്കുന്നതെന്ന്‌ ഇതേക്കുറിച്ചു സംസാരിക്കവെ എഞ്ചിനീയറിങ്‌ വിഭാഗം പ്രസിഡന്റും ഇന്ത്യാ സൈറ്റ്‌ ലീഡറുമായ അമിത്ത്‌ ഫഡ്‌നീസ്‌ ചൂണ്ടിക്കാട്ടി. ലോകത്തിലെ ഏറ്റവും യുവത്വമുള്ള സ്‌റ്റാര്‍ട്ട്‌ അപ്പ്‌ രാജ്യത്തിന്‌ ലോകോത്തര സൗകര്യങ്ങള്‍ നല്‍കുന്നതിലൂടെ ഉണ്ടാകാന്‍ പോകുന്ന ഫലങ്ങള്‍ അല്‍ഭുതാവഹമായിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...