കൊച്ചി : കേശ സംരക്ഷണത്തിനായി ഒട്ടേറെ പ്രത്യേക ഘടകങ്ങള്‍ അടങ്ങിയ അള്‍ട്രാ ബ്ലെന്‍ഡ്‌സ് ഷാംപൂ ഗാര്‍ണിയര്‍ അവതരിപ്പിച്ചു. മുടിക്ക് പോഷണവും സംരക്ഷണവും പ്രദാനം ചെയ്യുന്ന പ്രകൃതിദത്ത ഘടകങ്ങളാണ് ഇതിലെ പ്രധാന ചേരുവ.
പാരാബെന്‍ ഫ്രീ ഫോര്‍മുലയെ അടിസ്ഥാനമാക്കി വൈവിധ്യമാര്‍ന്ന ഉല്‍പന്നങ്ങളാണ്, വിവിധ തരം മുടികള്‍ക്കായി ഹൃദ്യമായ സുഗന്ധങ്ങളില്‍ അള്‍ട്രാ ബ്ലെന്‍ഡ്‌സ് അവതരിപ്പിക്കുന്നത്.
അഞ്ച് വേരിയെന്റുകളില്‍ ലഭ്യം. റോയല്‍ ജെല്ലി ആന്‍ഡ് ലാവന്‍ഡര്‍, ബ്ലാക്‌ബെറി, മൈലാഞ്ചി, സോയ് മില്‍ക്ക്, ആല്‍മണ്ട്, ഒലിവിന്റെ ഔഷധവിദ്യ എന്നിവയെല്ലാം അള്‍ട്രാ ബ്ലെന്‍ഡ്‌സിന്റെ മിശ്രണത്തില്‍ ഉള്‍പ്പെടുന്നു.
കേശ സംരക്ഷണ വിപണിയില്‍ ശക്തമായ മള്‍ട്ടി ബ്രാന്‍ഡ് സാന്നിധ്യത്തോടൊപ്പം പ്രകൃതിദത്ത ചേരുവകള്‍ക്ക് കൂടുതല്‍ പ്രചാരവും എന്നതാണ് കമ്പനിയുടെ ലക്ഷ്യമെന്ന് ലോറിയല്‍ ഇന്ത്യ ഡയറക്‌ടര്‍ സത്യാകി ഘോഷ് പറഞ്ഞു.
ഷാംപൂ 75 മിലി 55 രൂപ, 175 മിലി 120 രൂപ, 340 മിലി 230 രൂപ, 640 മിലി 430 രൂപ. കണ്ടീഷണര്‍ 75 മിലി 75 രൂപ, 175 മിലി 170 രൂപ. ക്രീം ഓയില്‍ 100 ഗ്രാം 70 രൂപ, 200 ഗ്രാം 120 രൂപ എന്നിങ്ങനെയാണ് വില.
No comments:
Post a Comment