Thursday, June 30, 2016

കല്യാണ്‍ ജൂവലേഴ്‌സിന്റെ അനോഖി അണ്‍കട്ട്‌ ഡയമണ്ട്‌ ആഭരണങ്ങളുടെ പുതിയ ശേഖരം വിപണിയില്‍





കൊച്ചി: ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണനിര്‍മാതാക്കളായ കല്യാണ്‍ ജൂവലേഴ്‌സ്‌ അനോഖി അണ്‍കട്ട്‌ ഡയമണ്ട്‌ ആഭരണങ്ങളുടെ പുതിയ നിര വിപണിയിലിറക്കി. മികവുറ്റ രീതിയില്‍ പണിതെടുത്ത ആഭരണങ്ങളില്‍ അണ്‍കട്ട്‌ ഡയമണ്ടുകളുടെ ഭംഗി എടുത്തുകാട്ടുന്നതാണ്‌ അനോഖി ശേഖരം. സ്വന്തം മനസിലുള്ള സ്റ്റൈല്‍ പ്രകടിപ്പിക്കാന്‍ ആഗ്രഹിക്കുന്ന ആധുനിക യുഗത്തിലെ വധുക്കള്‍ക്കായി തയാറാക്കിയതാണ്‌ ഈ അണ്‍കട്ട്‌ ഡയമണ്ട്‌ ശേഖരം. ആധുനികതയും പരമ്പരാഗതവുമായ ശൈലികള്‍ ഒന്നുപോലെ സമ്മേളിക്കുന്നുവെന്നതാണ്‌ ഇതിന്റെ പ്രത്യേകത. 
പേര്‌ സൂചിപ്പിക്കുന്നതുപോലെ അണ്‍കട്ട്‌ ഡയമണ്ട്‌ ശേഖരം താരതമ്യങ്ങളില്ലാത്തവയാണ്‌. വളരെ വ്യത്യസ്‌തമായ നിറങ്ങളിലുള്ള റൂബി, സഫയര്‍ റോയല്‍ ബ്ലൂ, എമറാള്‍ഡിന്റെ കടും ഹരിതനിറം എന്നിവയെല്ലാം ഈ ആഭരണങ്ങളെ ഭംഗിയുറ്റതാക്കുന്നു. ഓരോ ഇന്ത്യന്‍ വനിതയുടെയും ശേഖരത്തിലെ വൈവിധ്യമാര്‍ന്ന വസ്‌ത്രങ്ങള്‍ക്ക്‌ അനുയോജ്യമായവയാണ്‌ അനോഖി ആഭരണങ്ങള്‍. ഐവറിയില്‍ തിളങ്ങാന്‍ ആഗ്രഹിക്കുന്ന വധുകള്‍ക്കായുള്ളതാണ്‌ ജോധ അക്‌ബര്‍, ജുംമ്‌ക നിരയിലുള്ള ആഭരണങ്ങള്‍. ആധുനിക ഫാഷന്‍ ഇഷ്ടപ്പെടുന്ന വധുക്കള്‍ക്ക്‌ ചന്ദ്‌ ബാലിസ്‌, ഛക്രി കംഗണ്‍ എന്നിവ യോജിക്കും. ആധുനിക നിറങ്ങളില്‍ അണിഞ്ഞൊരുങ്ങിയ വധുക്കള്‍ക്ക്‌ അനോഖിയുടെ സ്‌റ്റേറ്റ്‌മെന്റ്‌ പീസുകള്‍ നന്നായി ചേരും. 
സ്വന്തം ഭാവി സ്വയം തീരുമാനിക്കാന്‍ പ്രാപ്‌തിയുള്ള ആധുനിക വനിതകളുടെ സ്‌റ്റൈലിന്‌ അനുയോജ്യമാണ്‌ പുതിയ അനോഖി ശേഖരമെന്ന്‌ കല്യാണ്‍ ജൂവലേഴ്‌സ്‌ ചെയര്‍മാനും മാനേജിംഗ്‌ ഡയറക്ടറുമായ ടി.എസ്‌. കല്യാണരാമന്‍ പറഞ്ഞു. അണ്‍കട്ട്‌ റൂബി, എമറാള്‍ഡ്‌, മറ്റ്‌ അമൂല്യ സ്റ്റോണുകളും അടങ്ങിയ ഈ ശേഖരം ആഡംബരം നിറഞ്ഞതാണ്‌. ഓരോ ആഭരണവും തനത്‌ മൂല്യം വിളിച്ചറിയിക്കുന്നതാണ്‌. പുതിയ നിരയിലുള്ള അനോഖി ആഭരണങ്ങള്‍ വിപണിയിലിറക്കുന്ന വേളയില്‍ അന്‍പതിനായിരം രൂപയ്‌ക്കു മുകളിലുള്ള പര്‍ച്ചേയ്‌സുകള്‍ക്ക്‌ ഒരു ഗ്രാം സ്വര്‍ണനാണയം സൗജന്യമായി നല്‌കുമെന്ന്‌ അദ്ദേഹം പറഞ്ഞു. 
കല്യാണ്‍ ജൂവലേഴ്‌സിന്റെ കേരളം, തമിഴ്‌നാട്‌, കര്‍ണാടകം, ആന്ധ്രാപ്രദേശ്‌, തെലുങ്കാന ഷോറൂമുകളില്‍ ഈ ഓഫര്‍ ലഭ്യമാകും. കല്യാണ്‍ ജൂവലേഴ്‌സിന്റെ പുതിയ ബ്രാന്‍ഡ്‌ അംബാസഡര്‍ സോനം കപൂറായിരിക്കും പുതിയ അനോഖി ആഭരണശേഖരത്തിന്റെ പരസ്യ കാമ്പെയ്‌നില്‍ പ്രത്യക്ഷപ്പെടുക.




ബാങ്കിങ്‌ മേഖലയില്‍ 'തോട്ട്‌ ഫാക്ടറി' ഇന്നവേഷന്‍ ലാബുമായി 
ആക്‌സിസ്‌ ബാങ്ക്‌

കൊച്ചി: ബാങ്കിങ്ങ്‌ മേഖലയിലെ വളര്‍ച്ചയും സാങ്കേതിക വിദ്യാപരിഹാരങ്ങളും ലക്ഷ്യമാക്കി തോട്ട്‌ ഫാക്ടറി എന്ന പേരില്‍ ആക്‌സിസ്‌ ബാങ്കിന്റെ ഇന്നവേഷന്‍ ലാബ്‌ പ്രവര്‍ത്തനമാരംഭിച്ചു.നിലവില്‍ ബാംഗ്ലൂര്‍ ആസ്ഥാനമായാണ്‌്‌ ഇന്നവേഷന്‍ ടീം പ്രവര്‍ത്തിക്കുന്നത്‌. ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ കാലാത്താണ്‌ സ്റ്റാര്‍ട്ട്‌ അപ്പ്‌ കമ്യൂണിറ്റിയെ ഉത്തേജിപ്പിക്കുകയാണ്‌ പദ്ധതിയുടെ ലക്ഷ്യം. ആക്‌സിസ്‌ ബാങ്കാണ്‌ ഇന്ത്യയിലാദ്യമായി ഡിജിറ്റില്‍ ഇന്നവേഷനുമായി രംഗത്തിറങ്ങുന്നത്‌. വരും കാലങ്ങളിലെ സാങ്കേതികവിദ്യകളായ ബ്‌ളോക്ക്‌ചെയിന്‍, ആര്‍ട്ടിഷല്‍ ഇന്റലിജന്‍സ്‌, മൊബിലിറ്റി, ക്ലൗഡ്‌, ക്രഡിറ്റ്‌, നിക്ഷപം, ആരോഗ്യരംഗം, മൊബൈല്‍ പെയ്‌മെന്റ്‌, സുരക്ഷ തുടങ്ങിയ മേഖലകളില്‍ പുതിയ പരീക്ഷണങ്ങളുമായാണ്‌ ബാങ്ക്‌ രംഗത്തിറങ്ങുന്നത്‌. മൂന്നു മാസത്തെ പരിപാടിയിലൂടെ അതിവേഗത്തില്‍ സ്റ്റാര്‍ട്ട്‌ അപ്പ്‌ കമ്യൂണിറ്റിയെ ഇതിനായി വാര്‍ത്തെടുക്കുകയാണ്‌ കമ്പനിയുടെ ലക്ഷ്യം. ഇതിന്റ ഭാഗമായി ആക്‌സിസ്‌ ആക്‌സിലറേറ്റ്‌ എന്ന പേരില്‍ ഒരു ആപ്ലിക്കേഷനും കമ്പനി നിര്‍മിച്ചിട്ടു念3405;‌. ഇന്ത്യയിലാകമാനം സ്റ്റാര്‍ട്ട്‌ ഹബ്ബുകള്‍ സ്ഥാപിക്കാനാണ്‌ കമ്പനി ലക്ഷ്യമിടുന്നത്‌. ഇതിനായി റോഡ്‌ ഷോകളും മറ്റും നടത്തും. മെന്റര്‍ഷിപ്പ്‌ പ്രോഗ്രാമിലൂടെ ഷോര്‍ട്ട്‌ ലിസ്റ്റ്‌ ചെയ്‌ത സ്റ്റാര്‍ട്ടപ്പുകളെ ടൂണ്‍ ചെയ്‌തെടുക്കുകവഴി അവരുടെ ബിസിനസിനെ വിലയിരുത്താനും അളക്കാനും സഹായകമാകും. ഉപഭോക്താക്കള്‍ക്ക്‌ ബാങ്കിങ്ങ്‌ മേഖലയില്‍ അടിസ്ഥാനപരമായ മാറ്റങ്ങള്‍ ഉറപ്പു നല്‍കുകയാണ്‌ ഇന്നവേഷന്‍ ഹബിലൂടെ കമ്പനി ലക്ഷ്യമിടുന്നതെന്ന്‌ പദ്ധതിയുടെ പുറത്തിറക്കല്‍ ചടങ്ങില്‍ ആക്‌സിസ്‌ ബാങ്ക്‌ റീട്ടെയില്‍ ബാങ്കിങ്ങ്‌ എക്‌സിക്യൂട്ടീവ്‌ ഡയറക്ടര്‍ രാജീവ്‌ ആനന്ദ്‌ പറഞ്ഞു. 

മൂന്നു മാസം നീണ്ടു നില്‍ക്കുന്ന പരിപാടികള്‍ക്ക്‌ ശേഷം തിരഞ്ഞെടുക്കപ്പെടുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക്‌ ബാങ്ക്‌ ധനസഹായം നല്‍കും. നിലവില്‍ ബാങ്ക്‌ നാസ്‌കോം കെ, ടെക്‌ പാര്‍ട്‌ണര്‍്‌, വേരിയസ്‌ വി സി പാര്‍ട്‌ണര്‍, ഗ്ലോബല്‍ ബാങ്ക്‌ തുടങ്ങിയവയുമായി ചേര്‍ന്നാണ്‌ ഇന്ത്യക്ക്‌ പുറത്ത്‌ ബാങ്ക്‌ പ്രവര്‍ത്തിക്കുന്നത്‌. കൂടാതെ ഇന്ത്യക്ക്‌ അകത്തുള്ള പ്രതിഭകളെ ക念3398;ത്തുന്നതിനായി ഹാക്ക്‌ ഫോര്‍ ഹയര്‍ എന്ന പേരില്‍ മറ്റൊരു പരിപാടിയും കമ്പനി ലക്ഷ്യമിടുന്നുണ്ട്‌ ്‌. ഇന്ത്യയിലാദ്യമായി ബിസിനസിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ഫൈന്‍ടെക്‌ പ്രഫഷണല്‍സിനായി ഒരു പൊതു ഫ്‌ളാറ്റ്‌ ഫോം നിര്‍മിച്ച്‌ നല്‍കുന്ന പരിപാടിക്കും ബാങ്ക്‌ ലക്ഷ്യമിടുന്നു.്‌. 


No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...