Friday, July 1, 2016

വിഡിയോകോണ്‍ ഡി2എച്ച്‌ ഹങ്കാമയുമായി ചേര്‍ന്ന്‌ പാചക ക്ലാസ്‌ ഒരുക്കുന്നു


കൊച്ചി : വിഡിയോകോണ്‍ ഡി2എച്ചില്‍ സ്‌മാര്‍ട്‌ കുക്കിങ്‌ സേവനമാരംഭിക്കുന്നു. ഹങ്കാമ ഡോട്‌കോമുമായി ചേര്‍ന്നാണ്‌ ഈ സൗകര്യമൊരുക്കിയിരിക്കുന്നത്‌.വ്യഖ്യാത പാചക വിദഗ്‌ധനായ രണ്‍വീന്‍ ബ്രാറാണ്‌ ക്ലാസുകള്‍ക്ക്‌ നേതൃത്വം നല്‍കുന്നത്‌.

പതിവ്‌ ഭക്ഷണ പദാര്‍ഥങ്ങള്‍ക്ക്‌ പുറമെ പുതിയ രുചിഭേദങ്ങളും സ്‌മാര്‍ട്‌ കുക്കങ്ങില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. ലഘുഭക്ഷണങ്ങള്‍ പാചകം ചെയ്യുന്ന വിധവുമുണ്ടാവും. സസ്യഭക്ഷണങ്ങള്‍ മാത്രമല്ല സസ്യേതര ഭക്ഷണങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.

പ്രതിമാസം 45 രൂപയാണ്‌ സ്‌മാര്‍ട്‌ കുക്കിങ്‌ സേവനത്തിന്‌ വിഡിയോകോണ്‍ ഡി2എച്ച്‌ ഈടാക്കുക. 8010924187 എന്ന നമ്പറിലേക്ക്‌ ഉപയോക്താവിന്റെ രജിസ്റ്റര്‍ ചെയ്യപ്പെട്ട നമ്പറില്‍ നിന്ന്‌ മിസ്‌ഡ്‌ കോള്‍ അയച്ചാല്‍ സ്‌മാര്‍ട്‌ കുക്കിങ്‌ സേവനം ലഭ്യമാവും.

ടിവി ചാനലുകള്‍ക്കപ്പുറം വരിക്കാര്‍ക്ക്‌ സവിശേഷ സേവനങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടു കൂടിയാണ്‌ സ്‌മാര്‍ട്‌ കുക്കിങ്‌ ആരംഭിച്ചതെന്ന്‌ വിഡിയോകോണ്‍ ഡി2എച്ച്‌ എക്‌സിക്യൂട്ടീവ്‌ ചെയര്‍മാന്‍ സൗരഭ്‌ ധൂത്‌ പറഞ്ഞു. പുതുമകളിലൂടെ വളര്‍ച്ച കൈവരിക്കാനുള്ള നിശ്ചയദാര്‍ഢ്യം ഇതിന്‌ പിന്നിലുണ്ട്‌. വരിക്കാരുടെ ഇഷ്‌ടാനിഷ്‌ടങ്ങള്‍ കണ്ടറിഞ്ഞ്‌ രൂപകല്‍പന ചെയ്‌തതാണ്‌ സ്‌മാര്‍ട്‌ കുക്കിങ്ങെന്ന്‌ വിഡിയോകോണ്‍ ഡി2എച്ച്‌ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍ അനില്‍ ഖേര പറഞ്ഞു. നഗരങ്ങളിലെ മാത്രമല്ല ഗ്രാമങ്ങളിേലേയം വീട്ടമ്മമാരെ ആകര്‍ഷിക്കുന്നവിധത്തിലാണ്‌ പാചക ക്ലാസ്‌ തയ്യാറാക്കിയിട്ടുള്ളത്‌. രുചിയേറിയ ആഹാരമൊരുക്കുക എന്നത്‌ നമ്മുടെ പാരമ്പര്യത്തിന്റെ ഭാഗമാണെന്ന്‌ ഹങ്കാമാ ഡോട്‌ കോം ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍ സിദ്ധാര്‍ഥ റോയ്‌ അഭിപ്രായപ്പെട്ടു. ചലച്ചിത്രങ്ങള്‍, സംഗീതം തുടങ്ങിയവ ഉപയോക്താക്കള്‍ക്ക്‌ ലഭ്യമാക്കുന്നതില്‍ മുന്‍പന്തിയിലുള്ള ഹങ്കാമ പുതിയൊരു പാതയിലേക്ക്‌ ചുവടുവയ്‌ക്കുകയാണെന്ന്‌ അദ്ദേഹം പറഞ്ഞു. 

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...