കൊച്ച
സപ്‌ളൈകോയുടെ ആലപ്പുഴ, മലപ്പുറം, കോഴിക്കോട്
ജില്ലകളിലെ റംസാന്‍ മെട്രോ ഫെയറും സംസ്ഥാനത്തൊട്ടാകെ തെരഞ്ഞെടുത്ത 89 സപ്‌ളൈകോ
വില്‌പനശാലകളിലെ റംസാന്‍ ഫെയറും ഇന്ന് (ജൂലൈ 1) ആരംഭിക്കും. ജൂലൈ 5 വരെ ഫെയറുകള്‍
നീണ്ടു നില്‌ക്കും. രാവിലെ 9മുതല്‍ വൈകീട്ട് 8 വരെയാണ് സപ്‌ളൈകോ മെട്രോഫെയറുകള്‍
പ്രവര്‌ത്തി്‌ക്കുക. ഉഴുന്ന്, വറ്റല്‌മു്‌ളക്, അരി തുടങ്ങി അവശ്യസാധനങ്ങളെല്ലാം
പൊതുവിപണിയെക്കാള്‍ വിലക്കിഴിവില്‍ സപ്‌ളൈകോ റംസാന്‍ ഫെയറില്‍ ലഭിക്കും. ബിരിയാണി
അരി അടക്കം റംസാന്‍ വിഭവങ്ങള്‌ക്കാംവശ്യമായ എല്ലാ ഇനങ്ങള്‌ക്കുംു പുറമെ മെട്രോ
ഫെയറുകളില്‍ പച്ചക്കറിയും ലഭ്യമാക്കും.
റംസാന്‌ഫെകയറുകളുടെയും
മാര്‌ക്കെറ്റുകളുടെയും സംസ്ഥാനതലഉദ്‌ഘാടനം ജൂണ്‍ 23ന് മുഖ്യമന്ത്രി പിണറായി
വിജയന്‍ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത്
നിര്വാഹിച്ചിരുന്നു
മലപ്പുറം റംസാന്‍ മെട്രോഫെയര്‍ : മലപ്പുറം മുനിസിപ്പല്‍
ടൗണ്‌ഹായളില്‍ സംഘടിപ്പിക്കുന്ന മെട്രോഫെയര്‍ ഭക്ഷ്യപൊതുവിതരണമന്ത്രി പി
തിലോത്തമന്‍ ജൂലൈ 1 വൈകീട്ട് 5ന് ഉദ്‌ഘാടനം ചെയ്യും. തദ്ദേശസ്വയംഭരണവകുപ്പു
മന്ത്രി കെ ടി ജലീല്‍ അദ്ധ്യക്ഷനായ ചടങ്ങില്‍ എംഎല്‌എന പി ഉബൈദുള്ള ആദ്യവില്‌പന
നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ പി ഉണ്ണിക്കൃഷ്‌ണന്‍, സപ്‌ളൈകോ
ചെയര്‌മാ.ന്‍ & മാനേജിംഗ് ഡയറക്ടര്‍ ഡോ ആഷതോമസ്, ജില്ലാ കളക്ടര്‍
വെങ്കിടേസപതി തുടങ്ങിയവര്‍ പങ്കെടുക്കും.
ആലപ്പുഴ റംസാന്‍ മെട്രോഫെയര്‍ :
ആലപ്പുഴ സക്കറിയാബസാറിനു സമീപമുള്ള ഈസ്റ്റ് വെനീസ് ഓഡിറ്റോറിയത്തില്‍ നടത്തുന്ന
റംസാന്‍ മെട്രോഫെയര്‍ ജൂലൈ 1 രാവിലെ 9ന് പൊതുമരാമത്ത് രജിസ്‌ട്രേഷന്‍ വകുപ്പു
മന്ത്രി ജി സുധാകരന്‍ ഉദ്‌ഘാടനം ചെയ്യും. ഭക്ഷ്യപൊതുവിതരണമന്ത്രി പി തിലോത്തമന്‍
അദ്ധ്യക്ഷനാകുന്ന ചടങ്ങില്‍ എംപി കെ സി വേണുഗോപാല്‍ മുഖ്യപ്രഭാഷണം നടത്തും. ആലപ്പുഴ
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ജി വേണുഗോപാല്‍ ആദ്യവില്‌പന നിര്വതഹിക്കും.
സപ്‌ളൈകോ ജനറല്‍ മാനേജര്‍ കെ വേണുഗോപാല്‍, വിവിധ രാഷ്ട്രീയ കക്ഷികള്‍ തുടങ്ങിയവര്‍
ചടങ്ങില്‍ പങ്കെടുക്കും.
കോഴിക്കോട് റംസാന്‍ മെട്രോഫെയര്‍: കോഴിക്കോട്
ജില്ലയില്‍ പോലീസ് കമ്മീഷണറുടെ ഓഫീസിനു സമീപമുള്ള ഹെല്‌ത്ത് ലബോറട്ടറി
ഗ്രൗണ്ടില്‍ നടത്തുന്ന റംസാന്‍ മെട്രോഫെയര്‍ സമയം 9.30ന് മേയര്‍ തോട്ടത്തില്‍
രവീന്ദ്രന്‍ ഉദ്‌ഘാടനം ചെയ്യും. എംഎല്‍ എ എം കെ മുനീര്‍ അദ്ധ്യക്ഷനാവുന്ന ചടങ്ങില്‍
ആദ്യവില്‌പന നഗരസഭാകൗണ്‌സി്‌ലര്‍ ജയശ്രീ കീര്‌ത്തി നിര്വമഹിക്കും.. വിവിധ
രാഷ്ട്രീയകക്ഷി നേതാക്കള്‍, സിവില്‍ സപ്‌ളൈസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍
പങ്കെടുക്കും.
No comments:
Post a Comment