കൊച്ചി : ഇടപ്പള്ളി ബൈപ്പാസ് ജംഗ്‌ഷനിലെ ലൈഫ്‌സ്റ്റൈല്‍ സ്റ്റോറില്‍ ഡിസ്‌കൗണ്ട് വില്‍പന
ആരംഭിച്ചു. ദേശീയ, രാജ്യാന്തര ബ്രാന്റുകള്‍ക്ക് പരമാവധി 50 ശതമാനം വരെയാണ് കിഴിവനുവദിക്കുക.
പുരുഷന്‍മാര്‍ക്കും സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള വസ്‌ത്രങ്ങള്‍, സൗന്ദര്യവര്‍ധക വസ്‌തുക്കള്‍, വാച്ചുകള്‍, ബെല്‍റ്റ് തുടങ്ങിയവയ്‌ക്കെല്ലാം വിലയില്‍ കിഴിവ് ലഭിക്കുന്നതാണ്. സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്കിന്റെ ക്രെഡിറ്റ്, ഡബിറ്റ് കാര്‍ഡുകളും എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡും ഉപയോഗിക്കുന്നവര്‍ക്ക് ഇതിന് പുറമെ ഒരു 5 ശതമാനം ഡിസ്‌കൗണ്ട് കൂടി അനുവദിക്കുന്നതാണ്.
ദുബൈ ആസ്ഥാനമായ ലാന്റ്‌മാര്‍ക്ക് ഗ്രൂപ്പിന്റെ ഭാഗമായ ലൈഫ്‌സ്റ്റൈല്‍ രണ്ട് മാസം മുന്‍പാണ് കൊച്ചിയില്‍ ഷോറുമാരംഭിച്ചത്. സംസ്ഥാനത്ത് തൃശൂര്‍, കോഴിക്കോട് നഗരങ്ങളിലും ലൈഫ്‌സ്റ്റൈല്‍ സ്റ്റോറുകളുണ്ട്
No comments:
Post a Comment