Wednesday, June 8, 2016

ഫോര്‍ഡ്‌ ഇക്കോബൂസ്റ്റിന്‌ വീണ്ടും അന്താരാഷ്‌ട്ര അവാര്‍ഡ്‌




കൊച്ചി : മികച്ച ചെറിയ എഞ്ചിനുള്ള ഇന്റര്‍നാഷണല്‍ എഞ്ചിന്‍ ഓഫ്‌ ദി ഇയര്‍ പുരസ്‌കാരം ഫോര്‍ഡിന്റെ 1.0 ലിറ്റര്‍ ഇക്കോ ബൂസ്റ്റിന്‌ തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും ലഭിച്ചു. ഡ്രൈവബിലിറ്റി, പ്രകടനം, സാമ്പത്തികലാഭം, സൗകര്യങ്ങള്‍, സാങ്കേതികവിദ്യ എന്നിവയുടെ സമന്വയമാണ്‌ ഇക്കോബൂസ്റ്റെന്ന്‌ വിധികര്‍ത്താക്കള്‍ വിലയിരുത്തി. 
ഇന്ത്യയില്‍ നിരവധി പുരസ്‌കാരങ്ങള്‍ നേടിയ എസ്‌.യു.വി ഇക്കോസ്‌പോര്‍ട്ടിലാണ്‌ ഫോര്‍ഡിന്റെ ഇക്കോബൂസ്റ്റ്‌ എഞ്ചിനുള്ളത്‌. ഇക്കോസ്‌പോര്‍ട്ട്‌ ട്രെന്‍ഡ്‌ +, ടൈറ്റാനിയം + വേരിയന്റുകളില്‍ ഈ എഞ്ചിന്‍ ലഭ്യമാണ്‌. 
ചെറുതെങ്കിലും കരുത്തുറ്റ 1.0 ലിറ്റര്‍ ഇക്കോബൂസ്റ്റ്‌ എഞ്ചിന്‍ നല്‍കുന്നത്‌ ലിറ്ററിന്‌ 18.9 കിലോമീറ്ററാണ്‌. പരിമിതമായ അളവില്‍ മാത്രം കാര്‍ബണ്‍ഡയോക്‌സൈഡ്‌ പുറന്തള്ളുന്ന ഈ എഞ്ചിന്‍ ഏറ്റവും പരിസ്ഥിതി സൗഹൃദപരമായ എഞ്ചിനുകളിലൊന്നാണ്‌. 
31 രാജ്യങ്ങളില്‍ നിന്നുള്ള 65 ഓട്ടോമോട്ടീവ്‌ ജേര്‍ണലിസ്റ്റുകള്‍ അടങ്ങിയ പാനലാണ്‌ 3 സിലിണ്ടര്‍ ഇക്കോബൂസ്റ്റ്‌ എഞ്ചിനെ 1.0 ലിറ്ററിന്‌ താഴെയുള്ള വിഭാഗത്തില്‍ ഏറ്റവും മികച്ച എഞ്ചിനായി തിരഞ്ഞെടുത്തത്‌. 
ഇക്കൊല്ലം 32 വിവിധ എഞ്ചിനുകളുമായി മത്സരിച്ചാണ്‌ ഇക്കോബൂസ്റ്റ്‌ മുന്നിലെത്തിയത്‌. 2012ല്‍ മത്സരിക്കുമ്പോഴുള്ളതിനേക്കാള്‍ 19 എഞ്ചിനുകള്‍ കൂടുതല്‍. 1.0 ലിറ്ററിന്‌ താഴെയുള്ള വിഭാഗത്തില്‍ ആഗോള വാഹന നിര്‍മാതാക്കളില്‍ നിന്നും ടര്‍ബോചാര്‍ജ്‌ഡ്‌, ഡയറക്‌ട്‌ ഫ്യൂവല്‍ ഇഞ്ചക്ഷന്‍ എഞ്ചിനുകളുമായി കടുത്ത മത്സരമാണ്‌ ഇക്കോബൂസ്റ്റ്‌ നേരിട്ടത്‌.
ഏഷ്യ പസഫിക്കില്‍, നിരവധി അവാര്‍ഡുകള്‍ക്ക്‌ അര്‍ഹമായ ഈ എഞ്ചിന്‍ ഫിയസ്റ്റ, ഇക്കോസ്‌പോര്‍ട്ട്‌, ഫോക്കസ്‌ എന്നിവയില്‍ ലഭ്യമാണ്‌. ആഗോളതലത്തില്‍ കരുത്തും ഇന്ധനക്ഷമതയും ഒത്തുചേരുന്ന ഇക്കോബൂസ്റ്റ്‌ എഞ്ചിനുകളില്‍ 1.5 ലിറ്റര്‍, 1.6 ലിറ്റര്‍, 2.0 ലിറ്റര്‍, 2.3 ലിറ്റര്‍ 4 സിലിണ്ടര്‍ എഞ്ചിനുകള്‍, 2.7 ലിറ്റര്‍, 3.5 ലിറ്റര്‍ വി6 എഞ്ചിനുകള്‍ എന്നിവ ഉള്‍പ്പെടുന്നു. 

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...