കൊച്ചി: ലാവയുടെ 4ജി സൗകര്യമുള്ള എക്‌സ് 17 എക്‌സ് 50 ഫോണുകള്‍
വിപണിയില്‍. എക്‌സ് 17 കാമറ സവിശേഷതകള്‍ക്ക് മുന്‍പന്തിയില്‍ നില്‍ക്കുമ്പോള്‍
വ്യത്യസ്‌ത കവര്‍ ഡിസൈനാണ് എക്‌സ് 50-ന്റെ പ്രത്യേകത.
ഇടത്തരം വിഭാഗത്തില്‍ 5
എംപി കാമറയും ഡ്യുവല്‍ എല്‍ഇഡി ഫ്രന്റ് ഫ്‌ളാഷുമുള്ള ലാവയുടെ ആദ്യത്തെ
സ്‌മാര്‍ട്ട്‌ഫോണ്‍ ആണ് ലാവ എക്‌സ് 17. ഓണ്‍ലൈനിലും റീട്ടെയില്‍ സ്‌റ്റോറുകളിലും
ലഭ്യമാക്കിയിരിക്കുന്ന എക്‌സ് 17 -ന് 6899 രൂപയാണ് വില. കുറഞ്ഞ വെളിച്ചത്തിലും
മികച്ച ചിത്രങ്ങള്‍ പകര്‍ത്താന്‍ സഹായിക്കുന്ന കാമറ ഹാര്‍ഡ്‌വെയറും സോഫ്‌റ്റ്
വെയറുമാണ് ലാവ എക്‌സ്17-ന്റെ മറ്റൊരു പ്രത്യേകത. ആന്‍ഡ്രോയ്‌ഡ് മാഷ്‌മെല്ലോ
6-ല്‍ പ്രവര്‍ത്തിക്കുന്ന ലാവ എക്‌സ്17-ന് 5 ഇഞ്ച് എച്ച്‌ഡി ഐപിഎസ്
ഡിസ്‌പ്ലേയാണുള്ളത്.
ഉപയോക്താക്കള്‍ക്ക് ഒരു കൈകൊണ്ട് കൈകാര്യം ചെയ്യാന്‍
സാധിക്കും വിധം രൂപകല്‍പന ചെയ്‌തിരിക്കുന്ന കേര്‍വ്‌ഡ് കവറും വലിയ സ്‌ക്രീനും ലാവ
എക്‌സ് 50-നെ ജനപ്രിയമാക്കുന്നു. 5.5 ഇഞ്ച് ഡിസ്‌പ്ലേയും ഗ്ലോസി പുറംചട്ടയുമാണ്
ഈ മോഡലിന്. ആന്‍ഡ്രോയ്‌ഡ് 6.0 മാഷ്‌മെല്ലോയിലേക്ക് അപ്‌ഗ്രേഡ് ചെയ്യാന്‍
കഴിയുന്ന ലാവ എക്‌സ് 50-ന് 8699 രൂപയാണ് വില.
8 എംപി പിന്‍ കാമാറയും 5 എംപി
സെല്‍ഫി കാമറയും ഈ ഫോണുകള്‍ക്കുണ്ട്. 1.3 ജിഗാ ഹെര്‍ട്ട്‌സ് ക്വാഡ് കോര്‍
പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന എക്‌സ് 17ന് 1 ജിബി റാമും എക്‌സ് 50 -ന് 2
ജിബി റാമും ആണ്‌്. 32 ജിബി വരെ വികസിപ്പിക്കാവുന്ന 8 ജിബി റോം, 12 �ഭാഷകളില്‍
ടൈപ്പ് ചെയ്യാന്‍ സൗകര്യമുള്ള മള്‍ട്ടി ലിങ്‌ഗ്വല്‍ കീബോര്‍ഡ്, 4ജി
സാധ്യമാക്കുന്ന വോയ്‌സ് ഓവര്‍ എല്‍ടിഇ സംവിധാനം തുടങ്ങിയവയാണ് ഈ രണ്ട്
ഫോണുകളിലും ഒരേ പോലെ ലഭ്യമാക്കിയിരിക്കുന്ന സവിശേഷതകള്‍.
ബ്ലാക്ക് ഗോള്‍ഡ്,
വൈറ്റ് ഗോള്‍ഡ് ഷാംപെയിന്‍ ഗോള്‍ഡ്, ബ്ലാക്ക് സ്‌റ്റീല്‍ എന്നീ നിറങ്ങളില്‍ ലാവ
എക്‌സ് 17 ലഭ്യമാകുമ്പോള്‍ ലാവ എക്‌സ് 50 നീല നിറത്തിലാണ് ല്യമാക്കുന്നത്.
കൂടാതെ ഈ ഫോണുകള്‍ക്ക് ഒരു വര്‍ഷത്തെ മാനുഫാക്‌ചറര്‍ വാറണ്ടിയും, ബാറ്ററി,
ഹെഡ്‌സെറ്റ്, ചാര്‍ജര്‍, യുഎസ്‌ബി കേബിള്‍, സ്‌ക്രീന്‍ ഗാര്‍ഡ് തുടങ്ങിയ ഇന്‍-
ബോക്‌സ് ആക്‌സസറികള്‍ക്ക് ആറു മാസത്തെ വാറണ്ടിയും ലാവ
നല്‍കുന്നുണ്ട്.
എയര്‍ടെല്ലുമായി ചേര്‍ന്ന് ആദ്യത്തെ 2 മാസത്തേക്ക് ഇരട്ടി
ഡാറ്റാ പാക്കും ലാവ എക്‌സ് 50 ലഭ്യമാക്കിയിട്ടുണ്ട്.
No comments:
Post a Comment