കൊച്ചി: ഓസ്‌ട്രേലിയ കേന്ദ്രമായി
പ്രവര്‍ത്തിക്കുന്ന ആഗോള ട്രാവല്‍ കമ്പനിയായ ഫ്‌ളൈറ്റ്‌സെന്റര്‍ ട്രാവല്‍ ഗ്രൂപ്പ്
(എഫ്‌സിടിജി) ഇന്ത്യയിലെ പതിനഞ്ചാമത്തെ ഫ്‌ളൈറ്റ്‌ഷോപ്പ്
ട്രാവല്‍സ്റ്റോര്‍കൊച്ചിയില്‍തുടങ്ങി. ഫോറെക്‌സിന് പ്രാമുഖ്യം നല്‍കുന്ന
ഇന്ത്യയിലെ രണ്ടാമത്തെയും ദക്ഷിണേന്ത്യയിലെ ആദ്യത്തെയും ട്രാവല്‍സ്റ്റോറാണിത്.
'ട്രാവല്‍മണി' എന്ന പേരില്‍ ഫ്‌ളൈറ്റ്‌സെന്ററിന്റെ ആദ്യ കറന്‍സി എക്‌സ്‌ചേഞ്ചിനു ഈ
വര്‍ഷം ജലന്ദറില്‍തുടക്കം കുറിച്ചിരുന്നു. ഇന്ത്യയില്‍ സാന്നിധ്യമുള്ള അന്താരാഷ്ട്ര
കറന്‍സി എക്‌സ്‌ചേഞ്ച് ബ്രാന്‍ഡുകളില്‍ ഒന്നാണ് ട്രാവല്‍ മണിഇന്ത്യ.
ഇതുവഴിയാത്രക്കാര്‍ക്ക് ഫോറെക്‌സ് നിരക്കുകള്‍ ലൈവായി പരിശോധിച്ചു മികച്ച
നിരക്കുകള്‍ സ്വന്തമാക്കുന്നതിന് അവസരം ലഭിക്കും. സ്‌റ്റോറില്‍ നിന്നും പുതിയതായി
ആരംഭിക്കുന്ന ംംം.േൃമ്‌ലഹാീില്യ.ശി എന്ന വെബ്‌സൈറ്റില്‍ നിന്നുംലൈവായി നിരക്കുകള്‍
അറിയാം.
പ്രമുഖ ട്രാവല്‍ഫോറെക്‌സ് റീട്ടെയിലറായ എഫ്‌സിഎം ട്രാവല്‍
സൊലൂഷന്‍സ് കൊച്ചിയില്‍ പ്രവര്‍ത്തനം തുടങ്ങുന്നതില്‍ സന്തോഷമുണ്ടെന്ന് ഉദ്‌ഘാടന
വേളയില്‍ മേയര്‍സൗമിനി ജെയ്‌നും എംഎല്‍എഹൈബി ഈഡനും പറഞ്ഞു.
വാണിജ്യകേന്ദ്രമായിവളരെവേഗത്തില്‍വളര്‍ന്നു വരുന്ന കൊച്ചിയുടെവികസനത്തിന് കമ്പനി
സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അവര്‍ പറഞ്ഞു.
No comments:
Post a Comment