Sunday, July 24, 2016

നിഫ്‌റ്റി 50 ഇടിഎഫില്‍ മാനേജ്‌ ചെയ്യുന്ന ആസ്‌തി10,000 കോടി രൂപ കവിഞ്ഞു.




കൊച്ചി: ഇന്ത്യന്‍ ഓഹരി വിപണിയുടെ ബഞ്ച്‌ മാര്‍ക്ക്‌ സൂചികയായ നിഫ്‌റ്റി 50 സൂചികയുടെ ഇടിഎഫില്‍ മാനേജ്‌ ചെയ്യുന്ന ആസ്‌തിയുടെ വലുപ്പം 10,000 കോടി രൂപ കവിഞ്ഞു. നിഫ്‌റ്റി 50 സൂചിക അടിസ്ഥാനമാക്കിയുള്ള ആദ്യത്തെ ഇടിഎഫ്‌ 2001 ഡിസംബറിലാണ്‌ ആരംഭിച്ചത്‌. ഇപ്പോള്‍ നിഫ്‌റ്റി 50 സൂചികയുടെ അടിസ്ഥാനത്തില്‍ 13 ഇടിഫുകള്‍ സ്റ്റോക്‌ എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ്‌ ചെയ്‌തിട്ടുണ്ട്‌.

രാജ്യത്തെ 45 ഇക്വിറ്റി ഇടിഎഫുകളില്‍ മുപ്പത്തിയെഞ്ചും നിഫ്‌റ്റി സൂചികകളെ അടിസ്ഥാനമാക്കിയുള്ളവയാണ്‌. ഇടിഎഫ്‌ ഉത്‌പന്നങ്ങളെക്കുറിച്ചു നിക്ഷേപകരില്‍ അവബോധമുണ്ടാക്കുന്നതിനായി എന്‍എസ്‌ഇ 950 ബോധവത്‌കരണ പദ്ധതികള്‍ നടത്തുകയുണ്ടായി. വിപണി റെഗുലേറ്റര്‍ സെബിയുമായി ചേര്‍ന്നാണ്‌ ഈ പരിപാടികളില്‍ നല്ലൊരു പങ്ക്‌ സംഘടിപ്പിച്ചിട്ടുള്ളത്‌.

നിഫ്‌റ്റി സൂചിക അടിസ്ഥാനമാക്കിയുള്ള ഇടിഎഫ്‌ ഉത്‌പന്നങ്ങള്‍ 16 രാജ്യങ്ങളിലായി 19 എക്‌സ്‌ചേഞ്ചുകളില്‍ വ്യാപാരം ചെയ്യപ്പെടുന്നുണ്ട്‌. തായ്‌വാന്‍ സ്റ്റോക്‌ എക്‌സ്‌ചേഞ്ചിലാണ്‌ ഏറ്റവുമൊടുവില്‍ നിഫ്‌റ്റി ഇടിഎഫ്‌ വ്യാപാരം ചെയ്യപ്പെട്ടു തുടങ്ങിയത്‌.

നിഫ്‌റ്റി 50 ഇടിഎഫിന്‌ രാജ്യാന്തര വിപണിയിലും നല്ല ഡിമാണ്ട്‌ ഉണ്ടെന്ന്‌ എന്‍എസ്‌ഇ ഗ്രൂപ്പ്‌ കമ്പനിയായ ഐഐഎസ്‌എല്‍ സിഇഒ മുകേഷ്‌ അഗര്‍വാള്‍ പറഞ്ഞു. രാജ്യത്തിനു പുറത്ത്‌ ഏറ്റവും കൂടുതലുള്ള ഇന്ത്യ ഫോക്കസ്‌ഡ്‌ ഇടിഎഫ്‌ ആണ്‌ നിഫ്‌റ്റി 50 ഇടിഎഫ്‌. ആഗോള നിക്ഷേപകര്‍ക്കിടയില്‍ നിഫ്‌റ്റി 50 ഇടിഎഫിന്‌ വലിയ ഡിമാണ്ട്‌ ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...