Wednesday, July 20, 2016

കൊച്ചി മാരിയറ്റില്‍ ജിമ്മി റോക്‌സ്‌ ഫുഡ്‌ഫെസ്റ്റിവല്‍ രണ്ടാംഘട്ടം ആരംഭിച്ചു

കൊച്ചി മാരിയറ്റില്‍ ആരംഭിച്ച ജിമ്മി റോക്‌സ്‌ ഫുഡ്‌ ഫെസ്റ്റിവലിന്റെ രണ്ടാം ഘട്ടം ഉദ്‌ഘാടനം ജനറല്‍ മാനേജര്‍ വിനീത്‌ മിശ്രയില്‍ നിന്നും ഭക്ഷണം സ്വീകരിച്ചുകൊണ്ട്‌ സിനിമാതാരം ടൊവീനൊ തോമസ്‌ ഉദ്‌ഘാടനം ചെയ്യുന്നു. പ്രകാശ്‌ ചെട്ടിയാര്‍, രാഹുല്‍ രാജ്‌, അഭിഷേക്‌ രാജഗോല്‍ക്കര്‍, ചിന്നു ജിമ്മി എന്നിവര്‍ സമീപം.
.

കൊച്ചി: വ്യത്യസ്‌ത രുചിഭേദങ്ങള്‍ അന്വേഷിച്ച്‌ രാജ്യത്തുടനീളം വൈവിധ്യമായ യാത്രകള്‍ നടത്തിയ ജിമ്മി റോക്‌സിനെ അനുസ്‌മരിച്ച്‌ കൊച്ചി മാരിയറ്റ്‌ ഹോട്ടലില്‍ ജിമ്മി റോക്‌സ്‌ ന്റെ പേരിലുള്ള ഭക്ഷ്യോത്സവത്തിന്റെ രണ്ടാംഘട്ടം ആരംഭിച്ചു. സിനിമാതാരം ടൊവിനോ തോമസ്‌ ഭക്ഷ്യോത്സവത്തിന്റെ ഉദ്‌ഘാടനം നിര്‍വഹിച്ചു. കൊച്ചിയില്‍ തുടരുന്നു. റംസാന്‍ മാസത്തിലെ ചെറിയ ഇടവേളയ്‌ക്ക്‌ ശേഷമാണ്‌ ജിമ്മി റോക്‌സ്‌ ഭക്ഷ്യപര്യവേഷണം പുനഃരാരംഭിച്ചത്‌. ഫെബ്രുവരി 12 ന്‌ എന്‍ എച്ച്‌ 15 ലൂടെ യാത്ര ആരംഭിച്ച ജിമ്മി റോക്‌സ്‌ ഇതിനോടകം ഗുജറാത്ത്‌, രാജസ്‌ഥാന്‍, പഞ്ചാബ്‌ രുചിക്കൂട്ടുകള്‍ അനുഭവിച്ചറിഞ്ഞു. 
കൊച്ചി മാരിയറ്റിലെ അതിഥികള്‍ക്ക്‌ അവിസ്‌മരണീയ അനുഭവം സമ്മാനിക്കുക എന്ന ലക്ഷ്യത്തോടെ പുനരാരംഭിച്ച ദില്ലിയില്‍ നിന്ന്‌ സോനാര്‍ഗാവോണിലേക്കുള്ള യാത്രയില്‍ മഥുര, ഫിറോസാബാദ്‌, ലക്‌നൗ, വാരണാസി, ഹാവ്‌റ, ബെര്‍ഹാംപൂര്‍ എന്നിവിടങ്ങളിലൂടെയാകും സഞ്ചാരം. എല്ലാ വാരാന്ത്യങ്ങളിലും വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ രാത്രി 7 മണി മുതല്‍ 12 മണി വരെ ജിമ്മി റോക്‌സ്‌ രുചി കൂട്ടുകള്‍ കൊച്ചി മാരിയറ്റില്‍ ആസ്വദിക്കാം. കൊച്ചി മാരിയറ്റിലെ പുതിയ എക്‌സിക്യു്‌ട്ടീവ്‌ ഷെഫ്‌ തമിഴ്‌നാട്‌ ശങ്കരന്‍കോവില്‍ സ്വദേശി പ്രകാശ്‌ ചെട്ടിയാരുമായി ജിമ്മി റോക്‌സ്‌ ആശയങ്ങള്‍ പങ്ക്‌ വെയ്‌ക്കും. . ഒബ്‌റോയ്‌ ബാംഗ്ലൂര്‍, ഒബ്‌റോയ്‌ ഗ്രാന്‍ഡ്‌ കൊല്‍ക്കത്ത, ഒബ്‌റോയ്‌ ന്യൂ ഡല്‍ഹി, ഒബ്‌റോയ്‌ ഉദയവിലാസ്‌ എന്നിവിടങ്ങളില്‍ ഇദ്ദേഹം പരിശീലനം നല്‍കിയിട്ടുണ്ട്‌. ഇന്‍ക്രഡിബിള്‍ ഇന്ത്യ പ്രചാരണത്തിന്റെ ഭാഗമായിട്ടുണ്ട്‌. കൊച്ചി കിച്ചണില്‍ വൈവിധ്യമാര്‍ന്ന രുചിക്കൂട്ടുകള്‍ ഒരുകുവാനും ജിമ്മിറോക്‌സിനെ എത്തിക്കുവാനും കഴിഞ്ഞതിലും എക്‌സിക്യു്‌ട്ടീവ്‌ ഷെഫ്‌ പ്രകാശിനെ പരിചയപ്പെടുത്തുന്നതിലും അതീവ സന്തുഷ്ടരാണെന്ന്‌ കൊച്ചി മാരിയറ്റ്‌ ജനറല്‍ മാനേജര്‍ വിനീത്‌ മിശ്ര പറഞ്ഞു. . ഡയറ്‌കടര്‍ ഓപ്പറേഷന്‍സ്‌ രാഹുല്‍രാജ്‌, ഡയറക്‌ടര്‍ സെയില്‍സ്‌ ആന്റ്‌ മാര്‍ക്കറ്റിംഗ്‌ അഭിഷേക്‌ രാജഗോല്‍ക്കര്‍, മാരിക്കൊം മാനേജര്‍ ചിന്നു ജിമ്മി എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.



No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...