Sunday, July 17, 2016

അഡോനിയ വാട്ടര്‍ ഹീറ്റര്‍ ശ്രേണിയുമായി ഹാവെല്‍സ്‌



കൊച്ചി : മുന്‍നിര ഗാര്‍ഹിക ഇലക്‌ട്രിക്‌ ഉപകരണ നിര്‍മാതാക്കളായ ഹാവെല്‍സ്‌, കളര്‍ ചേഞ്ചിംഗ്‌ എല്‍ഇഡി സാങ്കേതികവിദ്യയോടു കൂടിയ അഡോനിയ വാട്ടര്‍ ഹീറ്റര്‍ ശ്രേണി വിപണിയിലിറക്കി. ഊഷ്‌മാവ്‌ വ്യതിയാനം അറിയിക്കുന്ന സംവിധാനമാണ്‌ പുതിയ സാങ്കേതികവിദ്യ.
ഇന്ത്യയില്‍ തന്നെ 100 ശതമാനം രൂപകല്‍പന ചെയ്‌ത്‌ നിര്‍മിച്ച അഡോനിയ ശ്രേണി, ആഗോള വാട്ടര്‍ ഹീറ്റര്‍ വ്യവസായ രംഗത്ത്‌ ഇതൊരു നാഴിക കല്ലായിരിക്കുമെന്ന്‌ ഹാവെല്‍സ്‌ എക്‌സിക്യൂട്ടീവ്‌ വൈസ്‌ പ്രസിഡന്റ്‌ സൗരഭ്‌ ഗോയല്‍ പറഞ്ഞു.
ഉപഭോക്താവിന്റെ സൗന്ദര്യ സങ്കല്‍പങ്ങള്‍ക്കും സുരക്ഷയ്‌ക്കും പ്രാമുഖ്യം നല്‍കി നിര്‍മ്മിച്ചവയാണ്‌ അഡോനിയ. വെള്ളം ചൂടാകുന്നതിനനുസരിച്ച്‌ സെന്‍സിറ്റീവ്‌ എല്‍ഇഡിയുടെ നിറം, നീലയില്‍ നിന്ന്‌ പരമാവധി 75 ഡിഗ്രിയിലെത്തുമ്പോള്‍ ആംബര്‍ നിറമാകും. കുളിക്കാനാവാശ്യമായ ചൂട്‌ തെരഞ്ഞെടുക്കാന്‍ ഇത്‌ സഹായകമാണ്‌. ഡിജിറ്റല്‍ ടെമ്പറേച്ചര്‍ ഇന്‍ഡിക്കേറ്റര്‍, ഫെതര്‍ ടച്ച്‌ കണ്‍ട്രോള്‍സ്‌ എന്നിവയാണ്‌ മറ്റ്‌ ഘടകങ്ങള്‍.
വാട്ടര്‍ ഹീറ്ററിനുള്ളിലെ, വാട്ടര്‍ ടാങ്ക്‌ ഫെറോ ഗ്ലാസ്‌ സാങ്കേതികവിദ്യ ഉപയോഗിച്ചാണ്‌ നിര്‍മിച്ചിരിക്കുന്നത്‌. തുരുമ്പില്‍ നിന്ന്‌ സംരക്ഷണം, ദീര്‍ഘനാളത്തെ ഈട്‌ എന്നിവയാണ്‌ ഫെറോഗ്ലാസ്‌ സാങ്കേതികവിദ്യ ഉറപ്പാക്കുന്നത്‌. 
ഇന്‍കൊലോയ്‌ പൂശിയിട്ടുള്ള ഹീറ്റിങ്ങ്‌ സംവിധാനം, ഉയര്‍ന്ന ഊഷ്‌മാവില്‍ ഓക്‌സിഡേഷനേയും കാര്‍ബണൈസേഷനേയും പ്രതിരോധിക്കുന്നു. ഫൈവ്‌ സ്റ്റാര്‍ റേറ്റിംഗ്‌ ഉള്ള അഡോനിയ, വൈദ്യുതി ഷോക്കിനെ തടയുന്ന പ്ലഗ്ഗോടു കൂടിയവയാണ്‌. 7 വര്‍ഷത്തെ വാറന്റിയാണ്‌ കമ്പനി നല്‍കുന്നത്‌. വെള്ള, ഐവറി നിറങ്ങളില്‍ ലഭ്യം. വില 11,000 രൂപ മുതല്‍ 14,000 രൂപ വരെ.
വാട്ടര്‍ ഹീറ്റര്‍ ആഭ്യന്തര വിപണി 1500 കോടി രൂപയുടേതാണ്‌. 8-10 ശതമാനമാണ്‌ വാര്‍ഷിക വളര്‍ച്ച. സംസ്ഥാനത്ത്‌ ഹാവെല്‍സിന്‌ ശക്തമായ സാന്നിധ്യം ആണുള്ളത്‌. ഇപ്പോള്‍ കേരളത്തില്‍ 20 ബ്രാന്‍ഡഡ്‌ സ്റ്റോറുകള്‍ ഉണ്ട്‌. പുതുതായി 9 ബ്രാന്‍ഡഡ്‌ സ്റ്റോറുകള്‍ കൂടി തുറക്കും. 

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...