Sunday, July 17, 2016

ഹോര്‍ലിക്‌സും ബൂസ്റ്റും 10 രൂപയുടെ സാഷെകളില്‍




കൊച്ചി : ആരോഗ്യദായക പാനീയങ്ങളായ ഹോര്‍ലിക്‌സിന്റേയും ബൂസ്റ്റിന്റേയും സാഷെ പായ്‌ക്കറ്റുകളില്‍, ജിഎസ്‌കെ കണ്‍സ്യൂമര്‍ ഹെല്‍ത്ത്‌ കെയര്‍, വിപണിയിലിറക്കി. 36 ഗ്രാം ഹോര്‍ലിക്‌സ്‌, 30 ഗ്രാം ബൂസ്റ്റ്‌ സാഷെകള്‍ക്ക്‌ 10 രൂപയാണ്‌ വില.
ഇന്ത്യയില്‍ മുന്‍നിരയിലുള്ള മൂന്ന്‌ ആരോഗ്യദായക പാനീയങ്ങളില്‍ ബൂസ്റ്റും ഹോര്‍ലിക്‌സും ഉള്‍പ്പെടുന്നു. തങ്ങളുടെ ഉല്‍പന്നശ്രേണി എല്ലാ വിഭാഗം ഉപഭോക്താക്കളിലും എത്തിക്കുകയാണ്‌ കമ്പനിയുടെ ഉദ്ദേശ്യമെന്ന്‌ ജിഎസ്‌കെ കണ്‍സ്യൂമര്‍ ഹെല്‍ത്ത്‌ കെയര്‍ എക്‌സിക്യൂട്ടീവ്‌ വൈസ്‌ പ്രസിഡന്റ്‌ പ്രശാന്ത്‌ പാണ്‌ഡെ പറഞ്ഞു.
ഇതിന്റെ ഭാഗമായി നേരത്തെ വിപണിയിലെത്തിച്ച ഹോര്‍ലിക്‌സിന്റെ 18 ഗ്രാം സാഷെയും ബൂസ്റ്റിന്റെ 15 ഗ്രാം സാഷെയും ഏറെ ജനപ്രീതി നേടിയിരുന്നു. ആറു രൂപയാണ്‌ ഓരോ സാഷെയുടേയും വില. അതിനേക്കാള്‍ ഇരട്ടി അളവിലാണ്‌ 10 രൂപയുടെ സാഷെകള്‍. സൂപ്പര്‍ പ്രീമിയം, പ്രീമിയം, പോപ്പുലര്‍ വില നിലവാരങ്ങളില്‍ കൂടുതല്‍ ഉല്‍പന്നങ്ങള്‍ പുറത്തിറക്കാന്‍ കമ്പനിക്ക്‌ പരിപാടികള്‍ ഉണ്ട്‌.

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...