Sunday, July 17, 2016

വിഡിയോകോണ്‍ ഡി2എച്ച്‌ - സുല്‍ത്താന്‍ സഹകരണം




കൊച്ചി : സൂപ്പര്‍സ്റ്റാര്‍ സല്‍മാന്‍ഖാന്റെ ഏറ്റവും പുതിയ ബ്ലോക്‌ബസ്റ്റര്‍ ചിത്രമായ യാഷ്‌ രാജ്‌ പ്രൊഡക്‌ഷന്‍സിന്റെ സുല്‍ത്താനുമായി വിഡിയോകോണ്‍ ഡി2എച്ച്‌ സഹകരിക്കുന്നു.

സിനിമയില്‍ വിഡിയോകോണ്‍ ഡി2എച്ചിന്റെ വിതരണ ഫ്രാഞ്ചൈസിയായി വേഷമിടുന്ന സല്‍മാന്‍ഖാന്‍ പിന്നീട്‌ ഒളിംപിക്‌സില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുകയാണ്‌.

ഗ്രാമഗ്രാമാന്തരങ്ങളില്‍ വിഡിയോകോണ്‍ ഡി2എച്ചിന്റെ സന്ദേശമെത്തിക്കാന്‍ സഹായകമാണ്‌ സുല്‍ത്താന്‍ നിര്‍മാതാക്കളുമായുണ്ടാക്കിയ ഈ വിശേഷാല്‍ ബന്ധമെന്ന്‌ വിഡിയോകോണ്‍ ഡി2എച്ച്‌ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍ അനില്‍ ഖേര പറഞ്ഞു. സുല്‍ത്താനുമായുള്ള ബന്ധത്തിന്‌ പരമാവധി പ്രചാരണം ലഭിക്കുന്നതിനായി പിവിആര്‍ സിനിമ തിയേറ്ററുകളിലുടെയും, റേഡിയോ, ഡിജിറ്റല്‍ 
മാധ്യമങ്ങളിലൂടെയും വിഡിയോകോണ്‍ ഡി2എച്ച്‌ പരസ്യങ്ങള്‍ നല്‍കി വരുന്നു.

സിനിമയുടെ തിരക്കഥയില്‍ തന്നെ ഉള്‍പ്പെടുത്തിക്കൊണ്ട്‌ കമ്പനികള്‍ക്ക്‌ എങ്ങനെ നേട്ടമുണ്ടാക്കിക്കൊടുക്കാമെന്നതിന്റെ പരീക്ഷണമാണ്‌ സുല്‍ത്താനില്‍ നടന്നിരിക്കുന്നതെന്ന്‌ യാഷ്‌ രാജ്‌ ഫിലിംസ്‌ വൈസ്‌ പ്രസിഡന്റ്‌ ആഷിഷ്‌ പട്ടേല്‍ അഭിപ്രായപ്പെട്ടു. 



No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...