കൊച്ചി
മലയാള സിനിമകള്‍ക്ക് ഓണ്‍ലൈന്‍ വിപണി സാധ്യത തുറന്നുകൊണ്ട് ഫിലിംകോകോ.കോം ചിങ്ങം ഒന്നുമുതല്‍ പ്രവര്‍ത്തനം ആരംഭിക്കും.സ്വീഡന്‍ ആസ്ഥാനമാക്കിയ പിലാഡിയ എബിയണ് മൂവി മാര്‍ക്കറ്റ് പ്ലസ് എന്ന ആശയം അവതരിപ്പിക്കുന്നത്. 30ലക്ഷത്തിലധികം വരുന്ന വിദേശമലയാളികളെയാണ് ഫിലിംകോകോ.കോം ലക്ഷ്യമിടുന്നത്.
ആമസോണ്‍ വെബ് സര്‍വീസുമായി സഹകരിച്ച് അള്‍ട്രാ എച്ച്.ഡി. ക്വാളിറ്റിയില്‍ 5.1 ശബ്ദവിന്യാസത്തോടെ ഏത് ഡിവൈസിലും എവിടെയും എപ്പോഴും സിനിമ ആസ്വദ്യകരമാക്കുകയാണ് ലക്ഷ്യമെന്ന് ഫിലിംകോകോ.കോം സഹ സ്ഥാപക സന്ധ്യ സജിത് പിള്ള വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഏതൊരു സിനിമാ സംരംഭകനും തന്റെ സിനിമകള്‍ ലോഗിന്‍ ചെയ്‌ത് എളുപ്പത്തില്‍ അവര്‍ നിശ്ചയിച്ച തുകയ്‌ക്ക് വിപണിയില്‍ എത്തിക്കാനാുകും. പകര്‍പ്പവകാശം സംരക്ഷിച്ച് കാഴ്‌ചക്കാരില്‍ നിന്നുള്ള വരുമാനം നിര്‍മ്മാതാവിന് നേരിട്ടു സ്വീകരിക്കാവുന്ന രീതിയിലാണ് ഫിലിംകോകോ.കോം ഡിസൈന്‍ ചെയ്‌തിരിക്കുന്നത്. ഡിആര്‍എം സാങ്കേതികതയിലൂടെ പൈറസി ശ്രമങ്ങളെ പൂര്‍ണമായും പ്രതിരേധിക്കാനും സജ്ജമാണ്. ജിയോ ബ്ലോക്കിങ്ങ് വഴി സിനിമ റിലീസ് ചെയ്യേണ്ട സ്ഥലങ്ങള്‍ പ്രത്യേകം തീരുമാനിക്കാനുള്ള സൗകര്യവും നിര്‍മ്മാതാവിനു ലഭിക്കും. ഫീച്ചര്‍ സിനിമകള്‍,ഡോക്യമെന്ററികള്‍ എന്നിവയും ഫിലിംകോകോ.കോമിലൂടെ റീലീസ് ചെയ്യാനും അവസരമുണ്ട്.
കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വി മാക്‌സ് ണ് ഫിലിംകോകോയ്‌ക്കുവേണ്ടി സിനിമകള്‍ തെരഞ്ഞെടുത്ത് വിതരണത്തിന് എത്തിക്കുന്നത്. തിങ്കിങ് ഫിലിംസ് ആണ് മീഡിയ പാര്‍ടണര്‍. വി.മാക്‌സ് ക്യൂറേറ്റര്‍മാരായ വിനയ് ഭാസ്‌കര്‍, വാസുദേവ്, തിങ്കിങ് ഫിലിംസ് ഡയറക്ടര്‍ മുരളീധരന#് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
No comments:
Post a Comment