Sunday, July 17, 2016

പവര്‍ എഡ്‌ജ്‌ സോക്കറ്റ്‌ സെര്‍വറുകളുമായി ഡെല്‍



കൊച്ചി : വലിയ ഡാറ്റാ അനായാസം കൈകാര്യം ചെയ്യാന്‍ സുസജ്ജമായ പവര്‍ എഡ്‌ജ്‌ ഫോര്‍ സോക്കറ്റ്‌ സെര്‍വറുകള്‍ ഡെല്‍ വിപണിയിലെത്തിച്ചു. ബ്രാഞ്ച്‌ ഓഫീസുകളിലും റിമോര്‍ട്ട്‌ ഓഫീസുകളിലും വിപുലമായ തോതില്‍ സെര്‍വര്‍ വിന്യാസമുള്ള ഉപഭോക്താക്കള്‍ക്കുവേണ്ടിയാണ്‌ പുതിയ സെര്‍വറുകള്‍ ഡെല്‍ വിപണിയില്‍ ഇറക്കിയിട്ടുള്ളത്‌.
ഡെല്‍ പവര്‍ എഡ്‌ജ്‌ ആര്‍390 ഇന്റല്‍ സിയോണ്‍ ഇ7-8890 വി4 പ്രോസസറോടു കൂടിയതാണ്‌. ആര്‍ 830 ആകട്ടെ വിശാലമായ ഡാറ്റാ ബേസ്‌ ആപ്ലിക്കേഷനുകള്‍ക്കനുസൃതമായാണ്‌ രൂപകല്‍പന ചെയ്‌തിരിക്കുന്നത്‌.
സാങ്കേതികവിദ്യയുടെ വളര്‍ച്ചക്കനുസൃതമായി സ്ഥാപനങ്ങളും മാറേണ്ടതുണ്ടെന്ന്‌ ഡെല്‍ ഇന്ത്യ എന്റര്‍പ്രൈസസ്‌ സൊലൂഷന്‍സ്‌ ഗ്രൂപ്‌ ഡയറക്ടറും ജനറല്‍ മാനേജരുമായ മനീഷ്‌ ഗുപ്‌ത അഭിപ്രായപ്പെട്ടു. 
ബിയോട്‌, അനലിറ്റിക്‌സ്‌, ബിഗ്‌ ഡാറ്റ, ക്ലൗഡ്‌ തുടങ്ങി ഏത്‌ മേഖലയായാലും അനുദിനം മാറ്റത്തിന്റെ പാതയിലാണ്‌. ഭാവിയിലെ വെല്ലുവിളികള്‍ നേരിടാന്‍ കൂടി പര്യാപ്‌തമായതാണ്‌ പതിമൂന്നാം തലമുറയിലെ പവര്‍ എഡ്‌ജ്‌ ആര്‍ 930 എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡെല്‍ സെര്‍വറിന്റെ സംരംഭക ശേഷിയും നെറ്റ്‌ വര്‍ക്കിങ്‌ രീതികളും അതുല്യവും, അനായാസം കൈകാര്യം ചെയ്യാവുന്നതുമാണ്‌.

No comments:

Post a Comment

10 APR 2025