കൊച്ചി: അമാല്‍ഗം ഫുഡ്‌സിന്റെ ആദ്യത്തെ ഫ്രോസണ്‍ ഫുഡ്‌സ്
ബുഫെ ഫ്രോസണ്‍ കണ്‍വീനിയന്‍സ് സ്‌റ്റോര്‍ കൊച്ചിയില്‍ ആരംഭിച്ചു.
ഗുണനിലവാരത്തില്‍യാതൊരുകുറവും സംഭവിക്കാതെ ഉപഭോക്താവിന്റെ വീട്ടുപടിക്കല്‍ ശീതീകൃത
ഭക്ഷ്യവസ്‌തുക്കള്‍ എത്തിക്കുകയാണ്‌ഇതിലൂടെ കമ്പനി ലക്ഷ്യമിടുന്നത്.
താപനില
കൃത്യമായികൈകാര്യംചെയ്യലാണ്‌ശീതീകൃത ഭക്ഷ്യ വസ്‌തുക്കളുടെകാര്യത്തില്‍ ഏറ്റവും
അനിവാര്യമായത്. ഫാക്ടറിയില്‍ നിന്നു പുറത്തെടുക്കുന്നതു മുതല്‍ ഉപഭോക്താവിന്റെ
റഫ്രിജറേറ്ററിലെത്തുന്നതുവരെ ഏതെങ്കിലും ഘട്ടത്തില്‍ശീതീകരണശൃംഖലയ്‌ക്ക് ഉടവു
സംഭവിച്ചാല്‍ ഭക്ഷ്യവസ്‌തുവിന്റെതാപക്രമീകരണത്തില്‍ പ്രശ്‌നങ്ങളുണ്ടാകുകയും
ഉല്‍പന്നത്തിന്റെഗുണനിലവാരം കുറയാന്‍ അത് കാരണമാകുകയുംചെയ്യും.
അനുയോജ്യമായ ശീതീകൃത വിതരണ സംവിധാനം സാധ്യമാക്കുന്നതിനാണ് അമാല്‍ഗം
പ്രത്യേക ഫ്രോസണ്‍ ഫുഡ് കണ്‍വീനിയന്‍സ് സ്‌റ്റോറുകള്‍തുറക്കുന്നത്. ഇന്ത്യയിലെ
പ്രധാന നഗരങ്ങളിലെല്ലാമുള്ള ശീതീകൃത ഭക്ഷണ വിതരണ സംഭരണ ശൃംഖലയുടെസഹായത്തോടെയാണിത്.
അമാല്‍ഗത്തിന്റെശീതീകൃത ഭക്ഷ്യോല്‍പന്ന ഫാക്ടറികളില്‍ നിന്ന്
ഉപഭോക്താക്കളുടെ വീട്ടുപടിക്കല്‍വരെ അനുയോജ്യമായ താപനിലയില്‍ നേരിട്ട്
നൂറില്‍പരംവ്യത്യസ്‌ത ബുഫെ ഉല്‍പന്നങ്ങള്‍ എത്തിക്കുകയാണ് ബുഫെ ഫ്രോസണ്‍
കണ്‍വീനിയന്‍സ് സ്‌റ്റോറുകളുടെ ലക്ഷ്യം. വ്യത്യസ്‌ത ഉല്‍പന്നങ്ങള്‍ ആളുകള്‍ക്ക്
രുചിച്ചു നോക്കാനുതകുന്ന എക്‌സ്‌പീരിയന്‍സ് സെന്ററുകള്‍ കൂടിയായിരിക്കും ഇവ.
ഇ-കൊമേഴ്‌സ്‌ഡെലിവറി പോയിന്റായുംസ്‌റ്റോറുകള്‍ പ്രവര്‍ത്തിക്കും.
ഉപഭോക്താക്കള്‍ക്ക് ബുഫെ വെബ്‌സൈറ്റ് സന്ദര്‍ശിച്ച്‌ഓണ്‍ലൈന്‍
വഴിഹോം
ഡെലിവറിഓര്‍ഡര്‍ ചെയ്യാം. അടുത്ത മൂന്നു വര്‍ഷംകൊണ്ട് ഇന്ത്യയിലെ പ്രധാന
നഗരങ്ങളിലുടനീളം സമാനസ്വഭാവമുള്ള മാതൃക സ്‌റ്റോറുകളുടെ പ്രവര്‍ത്തനം തുടങ്ങാനാണ്
അമാല്‍ഗം ദീര്‍ഘകാലാടിസ്ഥാനത്തില്‍ പദ്ധതിയിടുന്നത്. എല്ലാ ബുഫെ ബ്രാന്‍ഡ്
ഉല്‍പന്നങ്ങളും ലോകനിലവാരത്തിലുള്ളതുംയൂറോപ്യന്‍ യൂണിയന്‍, യുഎസ്
എഫ്‌ഡിഎമൈക്രോബയോളജി നിര്‍ദ്ദേശങ്ങള്‍ പാലിച്ചുള്ളവയുമാണ്. എല്ലാസമയത്തുംമൈനസ്
20 ഡിഗ്രിസെല്‍ഷ്യസ്‌താപനിലയിലാണ് ഉല്‍പന്നങ്ങള്‍ ശീതീകരിച്ച്
സൂക്ഷിക്കുന്നതുംകൊണ്ടുപോകുന്നതുംവിതരണംചെയ്യുന്നതും. അമാല്‍ഗം ഇന്ത്യയിലുടനീളം
പടുത്തുയര്‍ത്തുന്ന ശീതശൃംഖലാ
വിതരണ സംവിധാനത്തിലെ സുപ്രധാന കണ്ണിയാണ് ബുഫെ
ഫ്രോസണ്‍ കണ്‍വീനിയന്‍സ് സ്‌റ്റോറുകള്‍.
ബുഫെ ഫ്രോസണ്‍
കണ്‍വീനിയന്‍സ് സ്‌റ്റോറിന്റെ ഉദ്‌ഘാടനം അനന്യ മാത്യു നിര്‍വഹിക്കുന്നു.കമില്‍
തരകന്‍, ഇഷാന്‍ മാത്യു, അയാന്‍ മാത്യു, അമാല്‍ഗം ഫുഡ്‌സ് ചെയര്‍മാന്‍ എ.ജെ.തരകന്‍
എന്നിവര്‍ സമീപം
No comments:
Post a Comment