Friday, July 29, 2016

ശ്രുതി ഹാസന്‍ യുണിബിക്‌ ബ്രാന്‍ഡ്‌ അംബാസഡര്‍




കൊച്ചി : പ്രമുഖ കുക്കി ബ്രാന്‍ഡായ യുണിബിക്കിന്റെ ബ്രാന്‍ഡ്‌ അംബാസഡറായി ശ്രുതി ഹാസനെ നിയമിച്ചു. ദക്ഷിണേന്ത്യയിലും രാജ്യത്തെ വടക്ക്‌ പടിഞ്ഞാറന്‍ ഭാഗങ്ങളിലെ പുതിയ വിപണികളിലും സാന്നിധ്യം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ ശ്രുതി ഹാസനെ യുണിബിക്‌ അംബാസഡറായി നിയമിച്ചത്‌.
ദക്ഷിണേന്ത്യയിലെ മുന്‍നിര ചലച്ചിത്രതാരമായ ശ്രുതി ഹാസന്‍ അഭിനേതാവ്‌, ഗായിക, നര്‍ത്തകി എന്നീ ബഹുമുഖ മേഖലകളില്‍ പ്രശസ്‌തയാണ്‌. ശ്രുതി ഹാസന്‍ അവതരിപ്പിക്കുന്ന യുണിബിക്‌ പരസ്യങ്ങള്‍ പൂര്‍ണമായും സംഗീത പ്രധാനങ്ങളാണ്‌.
അന്‍സാക്‌ ഓട്ട്‌മീല്‍ കുക്കി, ബ്രാഡ്‌മാന്‍ ചോക്കോ ചിപ്‌ കുക്കി എന്നീ ഇനങ്ങളിലായി ഇന്ത്യയില്‍ ഒരു ദശകം മുമ്പാണ്‌ യുണിബിക്‌ സാന്നിധ്യം അറിയിച്ചത്‌. കമ്പനിയുടെ ക്രഞ്ചി, ക്രിസ്‌പി ഉല്‍പന്നങ്ങള്‍ തികച്ചും വ്യത്യസ്‌തങ്ങളാണ്‌. സ്‌കോച്ച്‌ ഫിംഗര്‍, ദൂസര ചില്ലി ബട്ടര്‍ കുക്കീസ്‌, മള്‍ട്ടി ഗ്രെയ്‌ന്‍ കുക്കീസ്‌, ഹണിമീല്‍ കുക്കീസ്‌ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
മികച്ച ഉല്‍പന്നങ്ങള്‍ അവിശ്വസനീയമായ നിരക്കില്‍ വിപണിയില്‍ എത്തിക്കുകയാണ്‌ യുണിബിക്കിന്റെ നയമെന്ന്‌ മാനേജിംഗ്‌ ഡയറക്‌ടര്‍ നിഖില്‍ സെന്‍ പറഞ്ഞു. സ്‌കോച്ച്‌ ഫിംഗര്‍, സെന്റര്‍ ഫില്‍ഡ്‌ ചോക്കോ കുക്കീസ്‌ എന്നിവ ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിച്ചത്‌ യുണിബിക്‌ ആണ്‌. 

No comments:

Post a Comment

സ്റ്റുഡന്റ്സ് ബിനാലെയ്ക്കുള്ള ക്യൂറേറ്റർമാരെ പ്രഖ്യാപിച്ച് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍

കൊച്ചി: വളർന്നു വരുന്ന യുവ കലാകാരന്മാർക്കായുള്ള കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ (കെബിഎഫ്) കലാവിദ്യാഭ്യാസ സംരംഭമായ സ്റ്റുഡന്റ്‌സ് ബിനാലെയ്...