Tuesday, October 18, 2016

യൂറോപ്യന്‍ മോഡുലര്‍ കിച്ചന്‍, വാര്‍ഡ്‌റോബുകളുമായി വുര്‍ഫെല്‍ ക്യുഷെയുടെ ഷോറൂം തുറന്നു




കൊച്ചി: പ്രമുഖ യൂറോപ്യന്‍ മോഡുലര്‍ കിച്ചനുകളുടെയും വാര്‍ഡ്‌റോബുകളുടെയും നിര്‍മാതാക്കളായ വുര്‍ഫെല്‍ ക്യുഷെയുടെ കേരളത്തിലെ ആദ്യ ഷോറൂം കൊച്ചിയില്‍ തുറന്നു. പാലാരിവട്ടം ബൈപ്പാസില്‍ വി.കെ. ടവേഴ്‌സിലാണ്‌ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്‌. വുര്‍ഫെല്‍ ക്യുഷെയുടെ ഇന്ത്യയിലെ പത്താമത്തെ ഷോറൂമാണ്‌ കൊച്ചിയിലേത്‌. 1.5 ലക്ഷം മുതല്‍ 30 ലക്ഷം രൂപ വരെയാണ്‌ വുര്‍ഫെല്‍ ക്യുഷെ മോഡുലര്‍ കിച്ചനുകളുടെ വില. 50,000 രൂപ മുതലാണ്‌ വാര്‍ഡ്‌റോബുകളുടെ വില.

കുറഞ്ഞ വിലയില്‍ ഉയര്‍ന്ന ഗുണനിലവാരമുള്ള യൂറോപ്യന്‍ കിച്ചനുകളും വാര്‍ഡ്‌റോബുകളും ഇന്ത്യന്‍ വിപണിയിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ്‌ വുര്‍ഫെല്‍ ക്യുഷെ രാജ്യത്തുടനീളം ശക്തമായ ഫ്രാഞ്ചൈസ്‌ ശൃംഖലയുമായി കഴിഞ്ഞ വര്‍ഷം ബാംഗളൂരില്‍ പ്രവര്‍ത്തനം ആരംഭിച്ചതെന്ന്‌ കമ്പനി സിഇഒയും സഹസ്ഥാപകനുമായ ഖനിന്ദ്ര ബര്‍മന്‍ പറഞ്ഞു. `ഇന്ത്യന്‍ വിപണിയെ ലക്ഷ്യമിട്ട്‌ കിച്ചന്‍, വാര്‍ഡ്‌റോബ്‌ ബ്രാന്‍ഡുകളില്‍ ഉന്നതശ്രേണിയില്‍ നില്‍ക്കുന്ന ബ്രാന്‍ഡുകളെക്കുറിച്ച്‌ നാല്‌ വര്‍ഷത്തിലേറെ നടത്തിയ പഠനങ്ങളെത്തുടര്‍ന്നായിരുന്നു വുര്‍ഫെല്‍ ക്യുഷെയുടെ ജനനം. യൂറോപ്യന്‍ പാരമ്പര്യം നിലനിര്‍ത്തി യൂറോപ്പിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ശേഖരിക്കുന്ന അസംസ്‌കൃത വസ്‌തുക്കളും ഫിറ്റിങ്ങുകളുമാണ്‌ നിര്‍മാണത്തിനായി ഉപയോഗിക്കുന്നത്‌. 100% മുന്തിയ ജര്‍മന്‍ യന്ത്രങ്ങള്‍ ഉപയോഗിച്ച്‌ നിര്‍മിക്കുന്ന ലോക നിലവാരത്തിലുള്ള വുര്‍ഫെല്‍ ക്യുഷെ മോഡുലര്‍ കിച്ചനുകളുടെയും വാര്‍ഡ്‌റോബുകളുടെയും ഡിസൈനിംഗ്‌, നിര്‍മാണം, ഇന്‍സ്റ്റലേഷന്‍ എന്നിവയില്‍ ഉയര്‍ന്ന ഗുണനിലവാരമാണ്‌ പുലര്‍ത്തുന്നത്‌. കൂടാതെ ഉപഭോക്താക്കള്‍ക്ക്‌ മുന്തിയ സേവനവും ലഭ്യമാക്കുന്നു,` അദ്ദേഹം പറഞ്ഞു.

നിലവില്‍ ബാംഗളൂര്‍, പാറ്റ്‌ന, കോയമ്പത്തൂര്‍, ഗോവ എന്നിവിടങ്ങളില്‍ ശക്തമായ ഫ്രാഞ്ചൈസ്‌ ശൃംഖലയുള്ള വുര്‍ഫെല്‍ ക്യുഷെ ഈ വര്‍ഷാന്ത്യത്തോടെ രാജ്യത്ത്‌ 11 ഫ്രാഞ്ചൈസുകള്‍ കൂടി ആരംഭിക്കും. 2016-17 സാമ്പത്തിക വര്‍ഷാന്ത്യത്തോടെ ഫ്രാഞ്ചൈസികളുടെ എണ്ണം 25 ആക്കാനും കമ്പനി ലക്ഷ്യമിടുന്നു.

ഫോട്ടോ ക്യാപ്‌ഷന്‍: വുര്‍ഫെല്‍ ക്യുഷെ കൊച്ചി ഷോറൂം ശ്രീധരന്‍ നായര്‍ ഉദ്‌ഘാടനം ചെയ്യുന്നു. വുര്‍ഫല്‍ കൊച്ചി പാര്‍ട്‌ണര്‍മാരായ അരുണ്‍ കരുണാകരന്‍, ബിന്ദു അരുണ്‍; കരുണാകരന്‍ നായര്‍; വുര്‍ഫല്‍ ക്യൂഷെ സിഇഒ െഖനിന്ദ്ര ബര്‍മന്‍ എന്നിവരേയും കാണാം.

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...