കൊച്ചി: അക്കൗണ്ടന്റുമാര്‍ ബിസിനസ് രൂപപ്പെടുത്തുവാന്‍ സഹായിക്കുകയും അതിനെ പിന്തുണയ്‌ക്കുകയും ബിസിനസിനെ മാത്രമല്ല, എല്ലാ വിധത്തിലും വലുപ്പത്തിലുമുള്ള ബഹുരാഷ്‌ട്ര സ്ഥാപനങ്ങളേയും സമ്പദ്‌ഘടനകളേയും പിന്തുണ നല്‍കി സഹായിക്കുകയും ചെയ്യുന്നു.
ഇന്ന് സമ്പദ്‌ഘടനകള്‍ വളരെ ചടുലവും ചുറുചുറുക്കുള്ളതുമാണ്. അതുകൊണ്ടുതന്നെ മാറ്റം ഒരു തുടര്‍ക്കഥയാണ്. ആധുനികകാലത്തെ കമ്പനികള്‍ അവരുടെ അക്കൗണ്ടന്റുമാരെ ഡേറ്റ അനലിസ്റ്റുകളായോ അക്കങ്ങളുമായി പൊരുതുന്നവരായോ അല്ല കാണുന്നത്. മറിച്ച്, തന്ത്രപ്രധാനമായ ബിസിനസ് ചിന്തകരും പങ്കാളികളുമായിട്ടാണ് കാണുന്നത് അതിനാല്‍ അക്കൗണ്ടിങ്ങ് കരിയറിന് ആഗോള നിലവാരത്തിലുള്ള നൈപുണ്യം അനിവാര്യമാണെന്ന് അസോസിയേഷന്‍ ഓഫ് ചാര്‍ട്ടേഡ് സര്‍ട്ടിഫൈഡ് അക്കൗണ്ടന്റ്‌സ് (എസിസിഎ) ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റ് ഹെഡ് സജിദ് ഖാന്‍ പറഞ്ഞു.
അക്കൗണ്ടന്റ് മേഖലയില്‍ വിജയകരമായ തൊഴില്‍ കെട്ടിപ്പടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ചില കാര്യങ്ങള്‍ പരിഗണിക്കേണ്ടിയിരിക്കുന്നു. ഏറ്റവും ജനപ്രിയ അക്കൗണ്ടന്‍സി കോഴ്‌സുപോലും ഇന്ന് ആവശ്യം നിറവേറ്റുന്നില്ല. അക്കൗണ്ടന്റ് ആകുവാന്‍ ആഗ്രഹിക്കുന്നവര്‍, ഇന്നു വിപണിയില്‍ ലഭ്യമായ കോഴ്‌സുകളുടെ കോസ്റ്റ്-ബെനിഫിറ്റ് വിശകലനം വിശദമായി പരിശോധിക്കുകയും ആഗോള വിപണി എന്താണ് ആഗ്രഹിക്കുന്നതെന്നു വിലയിരുത്തുകയും വേണം. കമ്പനികള്‍ കൂടുതല്‍ കൂടുതലായി അക്കൗണ്ടിംഗില്‍ ആഗോള സര്‍ട്ടിഫിക്കേഷന് ഊന്നല്‍ നല്‍കിവരികയാണെന്ന് സാജിദ് ഖാന്‍ അഭിപ്രായപ്പെട്ടു.
No comments:
Post a Comment