ഇടത് നിന്നും വലത്തേക്ക്)
ബ്രാഞ്ച് ഹെഡും ചീഫ് മാനേജരുമായ രേഖ വി. ആര്‍,സിന്തൈറ്റ് ഇന്‍ഡസ്‌ട്രീസ് മാനേജിംഗ് ഡയറക്‌ടര്‍ ജോര്‍ജ് പോള്‍, എം.ഡി ആന്‍ഡ് സി.ഇ.ഒ ഡോ. വി.എ.ജോസഫ്, ബാങ്കിന്റെ എറണാകുളം മേഖല മേധാവിയും ഡെപ്യൂട്ടി ജനറല്‍ മാനേജരുമായ റെഡ്ഡി എന്‍.ജെ.
കൊച്ചി: സൗത്ത് ഇന്ത്യന്‍ ബാങ്ക് എം.ജി. റോഡ് ബ്രാഞ്ചിന്റെ നവീകരിച്ച ശാഖയും 1025-ാമത് എ.ടി.എമ്മും എം.ജി. റോഡില്‍ രവിപുരത്തുള്ള ഷെമ ബില്‍ഡിംഗില്‍ പ്രവര്‍ത്തനം ആരംഭിച്ചു.
സിന്തൈറ്റ് ഇന്‍ഡസ്‌ട്രീസ് മാനേജിംഗ് ഡയറക്‌ടര്‍ ജോര്‍ജ് പോള്‍ ശാഖയുടേയും എ.ടി.എമ്മിന്റേയും ഉദ്‌ഘാടനം ഇന്ന്(14-07-14) രാവിലെ 9.30ന് ബാങ്ക് എം.ഡി ആന്‍ഡ് സി.ഇ.ഒയുമായ ഡോ. വി.എ.ജോസഫിന്റെ സാന്നിധ്യത്തില്‍ നിര്‍വഹിച്ചു. ബാങ്കിന്റെ എറണാകുളം മേഖല മേധാവിയും ഡെപ്യൂട്ടി ജനറല്‍ മാനേജരുമായ റെഡ്ഡി എന്‍.ജെ., ശാഖ മേധാവിയും ചീഫ് മാനേജരുമായ രേഖ വി. ആര്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.
(
No comments:
Post a Comment