Sunday, July 13, 2014

സിറ്റി ബാങ്ക്‌ ഇന്ത്യക്ക്‌ എല്ലാ രംഗത്തും നേട്ടം



കൊച്ചി:
സിറ്റി ബാങ്ക്‌ ഇന്ത്യ ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം എല്ലാ മേഖലകളിലും മികച്ച പ്രവര്‍ത്തന ഫലം കാഴ്‌ച വച്ചു. നികുതിക്കു മുമ്പുള്ള ലാഭം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച്‌ 11.4 ശതമാനം ഉയര്‍ന്നു-4,589 കോടി രൂപയില്‍നിന്ന്‌ 5,113 കോടിയായി.

നികുതി കിഴിച്ച ശേഷമുള്ള ലാഭം 2,893 കോടി രൂപയാണ്‌. മുന്‍ വര്‍ഷത്തേക്കാള്‍ 6.4 ശതമാനം വര്‍ദ്ധന. മൊത്ത ആസ്‌തി 144,981 കോടിയായപ്പോള്‍ അഡ്വാന്‍സ്‌ തുക 9 ശതമാനം വര്‍ദ്ധിച്ചു. നിക്ഷേപങ്ങളിലുണ്ടായ വര്‍ദ്ധന 18 ശതമാനമാണ്‌. കാസാ ( കറന്റ്‌ അക്കൗണ്‍്‌സ്‌-സേവിംഗ്‌സ്‌ അക്കൗ്‌സ്‌) അനുപാതം 48 ശതമാനമായി. കരുതല്‍ മൂലധന അനുപാതം തികച്ചും സുരക്ഷിത നിലയിലാണ്‌-16.5 %. നിഷ്‌ക്രിയ ആസ്‌തി അനുപാതവും മെച്ചപ്പെട്ടു. 1.47 ശതമാനത്തില്‍നിന്ന്‌ 1.24 ശതമാനത്തിലേക്ക്‌.

പ്രവര്‍ത്തനച്ചെലവും വരുമാനവുമായുള്ള അനുപാതത്തിലുമുണ്ട്‌ ഗുണപരമായ മാറ്റം. 40 ശതമാനമായിരുന്നത്‌ 34 ശതമാനമായി. രാജ്യത്തെ കോര്‍പ്പറേറ്റ്‌ മേഖലയില്‍ വിദേശ ശാഖകളില്‍ നിന്നുള്‍പ്പെടെ നല്‍കിയ ക്രെഡിറ്റുകള്‍ കൂടി ഉള്‍പ്പെടുത്തുമ്പോള്‍ 196,075 കോടി രൂപയാണ്‌ സിറ്റി ബാങ്ക്‌്‌ ഇന്ത്യയുടെ ആകെ ആസ്‌തി. ആഭ്യന്തരവും അന്തര്‍ദ്ദേശീയവുമായ ഒട്ടേറെ വിപരീത സാഹചര്യങ്ങളെ അഭിമുഖീകരിച്ചുകൊണ്ടാണ്‌ ചെലവു ചുരുക്കിയും പ്രവര്‍ത്തന ക്ഷമത വര്‍ദ്ധിപ്പിച്ചും എല്ലാ മേഖലയിലും മികച്ച നേട്ടങ്ങള്‍ കൈവരിക്കാന്‍ ബാങ്കിനു കഴിഞ്ഞതെന്ന്‌ സി ഇ ഒ പ്രമിത്‌ ജവേരി ചൂണ്ടിക്കാട്ടി. ഈ പുരോഗതി അടുത്ത ഭാവിയിലും തുടരാനാകുമെന്ന്‌ അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. 

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...