Sunday, July 13, 2014

ഇവന്റ്‌ മാനേജര്‍മാരുടെ ദേശീയ കണ്‍വെന്‍ഷന്‍


ജൂലൈ 18 മുതല്‍ 20 വരെ കൊച്ചിയില്‍

കൊച്ചി: ബ്രാന്‍ഡ്‌ ആക്‌റ്റിവേഷന്‍, എക്‌സ്‌പീരിയന്‍ഷ്യല്‍ വ്യവസായ മേഖലകളിലെ പുതുതലമുറ സംരംഭകരെ ഒരു കുടക്കീഴില്‍ അണിനിരത്താന്‍ ലക്ഷ്യമിട്ട്‌ ഇവന്റ്‌ ആന്‍ഡ്‌ എന്റര്‍ടെയ്‌ന്‍മെന്റ്‌ മാനേജ്‌മെന്റ്‌ അസോസിയേഷന്‍ (ഈമ) സംഘടിപ്പിക്കുന്ന സവിശേഷമായ വാര്‍ഷിക കണ്‍വെന്‍ഷന്‍ ഈമാജിന്‍- 2014 ഈ മാസം 18 മുതല്‍ 20 വരെ തീയതികളില്‍ നടക്കും. രാജ്യത്ത്‌ ഈ മേഖലയിലുള്ള പ്രമുഖരും പ്രശസ്‌തരും വിദഗ്‌ധരുമായ ഒട്ടേറെപ്പേര്‍ കൊച്ചി ലെ മെറിഡിയനില്‍ ഇത്തവണ നടക്കുന്ന ഏഴാമത്‌ കണ്‍വെന്‍ഷനില്‍ അണിനിരക്കും.
ഇവന്റ്‌സ്‌- എക്‌സ്‌പീരിയന്‍ഷ്യല്‍ മാര്‍ക്കറ്റിങ്ങുമായി ബന്ധപ്പെട്ട മികച്ച ശൈലികള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന പ്രൊഫഷണലുകള്‍ക്ക്‌ ത്രിദിന ഈമാജിന്‍- 2014 വേദിയില്‍ നിന്നു പരിചയപ്പെടാം. രാജ്യത്തെമ്പാടുമുള്ള നിരവധി പ്രമുഖ സ്ഥാപനങ്ങള്‍ ഈമയില്‍ അംഗങ്ങളാണ്‌. ഇവരില്‍ 300-ലേറെപ്പേര്‍ ഈ ബൃഹത്തായ കണ്‍വെന്‍ഷനില്‍ ഓരോവര്‍ഷവും സംബന്ധിക്കുന്നു. അതിവേഗ വളര്‍ച്ചയുള്ള, പ്രതിവര്‍ഷം 20000 കോടിയിലേറെ രൂപ (3 ബില്യന്‍ യുഎസ്‌ ഡോളര്‍) ചെലവഴിക്കപ്പെടുന്ന ഇന്ത്യയിലെ ഇവന്റ്‌സ്‌- എക്‌സ്‌പീരിയന്‍ഷ്യല്‍ വ്യവസായ മേഖലയെ പ്രതിനിധീകരിക്കുന്ന ഏക പ്രസ്ഥാനമാണ്‌ ഈമ. തുറന്ന ചര്‍ച്ചകള്‍ നടത്തുക, ട്രെന്‍ഡുകള്‍ പ്രവചിക്കുക, അറിവുകള്‍ പങ്കുവയ്‌ക്കുക, ആശയവിനിമയം നടത്തുക, ഈ വ്യവസായത്തിന്റെ വളര്‍ച്ചയ്‌ക്കാവശ്യമായ സഹായങ്ങള്‍ നല്‍കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ്‌ എല്ലാ വര്‍ഷവും ഈമാജിന്‍ കണ്‍വെന്‍ഷന്‍ ഈമ സംഘടിപ്പിക്കുന്നത്‌.
രാജ്യത്തിന്റെ സമീപകാല ജനാധിപത്യ പ്രക്രിയയില്‍ സാരമായ മാറ്റമുണ്ടാക്കിയ അബ്‌ കി ബാര്‍ മോദി സര്‍ക്കാര്‍ എന്ന സവിശേഷമായ ഇലക്‌ഷന്‍ ക്യാംപെയിനിനെ ആസ്‌പദമാക്കി ഒഗിള്‍വി ആക്‌ഷന്റെ നാഷണല്‍ ക്രിയേറ്റീവ്‌ ഡയറക്‌ടര്‍ രാജ്‌ കുമാര്‍ ഝാ നടത്തുന്ന പ്രഭാഷണമാണ്‌ ഇത്തവണത്തെ കണ്‍വെന്‍ഷന്റെ മുഖ്യ ആകര്‍ഷണം. ഡിജിറ്റല്‍ അധിനിവേശത്തെപ്പറ്റി മൈന്‍ഡ്‌ഷെയര്‍ ചീഫ്‌ ക്ലയന്റ്‌ ഓഫീസര്‍ എം.എ. പാര്‍ഥസാരഥിയും ബിജെപിയുടെ തെരഞ്ഞെടുപ്പു വിജയത്തില്‍ എങ്ങനെ ഡിജിറ്റല്‍ മീഡിയ പങ്കാളിത്തം വഹിച്ചുവെന്ന്‌ ബിജെപി ഐടി സെല്‍ തലവന്‍ അരവിന്ദ്‌ ഗുപ്‌തയും സംസാരിക്കും.
ഡിസ്‌നി ഇമാജിനീയറും ഇറ്റിനറന്റ്‌ ക്രിയേറ്റീവുമായ അന്താരാഷ്‌ട്ര പ്രശസ്‌തന്‍ കിലേ ഓജിയര്‍ ആണ്‌ മറ്റൊരു ശ്രദ്ധേയനായ പ്രഭാഷകന്‍. രാജ്യത്തെ പ്രമുഖരായ 20 അഡ്വര്‍ടൈസേഴ്‌സിനെപ്പറ്റിയും അവര്‍ക്ക്‌ ഇവന്റ്‌ മാനേജ്‌മെന്റ്‌ കമ്പനികളെപ്പറ്റിയുള്ള പ്രതീക്ഷകളെപ്പറ്റിയും ഏണസ്റ്റ്‌ ആന്‍ഡ്‌ യങ്‌ നടത്തിയ സര്‍വെ ഫലങ്ങള്‍ ഏണസ്റ്റ്‌ ആന്‍ഡ്‌ യങ്‌ പാര്‍ട്‌ണര്‍ ആശിഷ്‌ ഫെര്‍വാനി അവതരിപ്പിക്കും. തുടര്‍ന്ന്‌ ഈ വ്യവസായത്തിലെ സിഇഒമാരുമായി പാനല്‍ ചര്‍ച്ചകളും നടക്കും. ഡീകോഡിങ്‌ ഡൊമെയ്‌ന്‍ എന്നതാണ്‌ മറ്റൊരു പാനല്‍ ചര്‍ച്ചാവിഷയം. പുതിയ തലത്തിലേക്കു കടക്കുന്ന ഡൊമെയ്‌ന്‍ - സ്‌പെഷ്യലൈസേഷനാണ്‌ ഇവിടെ പ്രതിപാദിക്കുക. ഈ വ്യവസായമേഖല നേരിടുന്ന പ്രശ്‌നങ്ങളെയും വെല്ലുവിളികളെയും ഭാവി പ്രവര്‍ത്തനങ്ങളെയും സംബന്ധിച്ച്‌ പ്രമുഖനായ ഹരീഷ്‌ ബിജൂര്‍ സംസാരിക്കും. സുരേഷ്‌ മദാന്‍, ഇന്‍സ്‌പിറേഷണല്‍ സ്‌പീക്കര്‍ മുസ്‌തഫ ഹാംവി എന്നിവരും വിവിധ സെഷനുകളില്‍ പങ്കെടുക്കും.
കണ്‍വെന്‍ഷന്‍ രാത്രികളില്‍ ഉഷ ഉതുപ്പ്‌, ശങ്കര്‍ മഹാദേവന്‍, കെകെ, അഡ്‌നാന്‍ സാമി, അരിജിത്ത്‌ സിങ്‌ തുടങ്ങിയവരുടെ ലൈവ്‌ വിനോദ- സംഗീത- കലാ പരിപാടികളും അരങ്ങേറും. സമാപനദിനമായ 20ന്‌ ഇവന്റ്‌സ്‌- എക്‌സ്‌പീരിയന്‍ഷ്യല്‍ വ്യവസായ മേഖലയില്‍ 25 കാറ്റഗറികളിലായി മികവുറ്റ പ്രകടനം കാഴ്‌ചവച്ചവര്‍ക്ക്‌ വാര്‍ഷിക ഈമാക്‌സ്‌ അവാര്‍ഡുകള്‍ സമ്മാനിക്കും.

No comments:

Post a Comment

അഞ്ച് മിനിറ്റ് കൊണ്ട് ബ്രേക്ക്ഫാസ്റ്റ്;

 അഞ്ച് മിനിറ്റ് കൊണ്ട് ബ്രേക്ക്ഫാസ്റ്റ്; ആറ്  പുതിയ ഉല്‍പ്പന്നങ്ങളുമായി ഈസ്റ്റേണ്‍  : അഞ്ചു മിനിറ്റ് കൊണ്ട്  പാചകം ചെയ്തു കഴിക്കാന്‍ കഴിയുന്...