കൊച്ചി: ഉപഭോക്താക്കള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന അസൂസിന്റെ പുതിയ സ്‌മാര്‍ട്ട്‌ഫോണായ സെന്‍ഫോണ്‍ കൊച്ചിയില്‍ അവതരിപ്പിച്ചു. സെന്‍ഫോണിന്റെയും അസൂസ് സെന്‍ യുഐമൊബൈലിന്റേയും രൂപകല്‍പ്പനകള്‍ സമന്വയിപ്പിച്ചുകൊണ്ടാണ് സെന്‍ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. ഉപഭോക്താക്കള്‍ കാത്തിരുന്ന സൗകര്യങ്ങളെല്ലാം ഈ നൂതനമായ സെന്‍ഫോണില്‍ ലഭ്യമാണ്. വിവിധ നിറങ്ങളിലും വലിപ്പത്തിലും സെന്‍ഫോണുകള്‍ ലഭ്യമാണ്. അസൂസ് മൊബൈലുകളെ പ്രിയങ്കരമാക്കുന്നത് ഇതിലെ ആയിരത്തിലധികം വരുന്ന അധികം സെന്‍ഫോണ്‍ സൗകര്യങ്ങളാണ്. സെന്‍ഫോണ്‍ സീരീസ് കൊച്ചി വിപണിയില്‍ ഇറക്കിയതില്‍ സന്തോഷമുണ്ടെന്ന് അസൂസ് ഇന്ത്യ സിസ്റ്റം ബിസിനസ് ഗ്രൂപ്പ് റീജണല്‍ മേധാവി പീറ്റര്‍ ചാങ് പറഞ്ഞു. സംസ്ഥാനത്ത് അസൂസ് ഇതിനകം തന്നെ ചുവടുറപ്പിച്ചു കഴിഞ്ഞതായും പുതിയ സെന്‍ഫോണിലൂടെ അത് ഒന്നുകൂടി ബലപ്പെടുത്തുമെന്നും ഇന്ത്യയിലെ സ്റ്റോറുകളുടെ എണ്ണം ഈ വര്‍ഷം തന്നെ 200 ആകുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
ഭാരം കുറഞ്ഞ, ശക്തവും ഊര്‍ജ്ജസ്വലവുമായ ലൈഫ്‌സ്റ്റൈല്‍ നല്‍കുന്നതാണ് സെന്‍ഫോണ്‍-4. ഇതിന്റെ സ്‌ക്രീന്‍ ഡിസ്‌പ്ലേ നാല് ഇഞ്ചാണ്. 1.2 ജിഗാഹെര്‍ട്‌സ് ഇന്റല്‍ ആറ്റം ഇസഡ് 2520 പ്രോസസറാണ് ഉപയോഗിച്ചിരിക്കുന്നത്. ക്വാഡ്-ത്രെഡ് ഹൈപ്പര്‍-ത്രെഡിങ് സാങ്കേതിക വിദ്യ എന്നിവയെല്ലാം മൊബൈലിന്റെ പ്രവര്‍ത്തനം സുഗമമാക്കുന്നു. രണ്ടു ക്യാമറകളുള്ള കനം കുറഞ്ഞ ഫോണിന്റെ ഭാരം 115 ഗ്രാമാണ്. കറുപ്പ്, വെള്ള, ചുവപ്പ്, നീല, മഞ്ഞ എന്നിങ്ങനെ അഞ്ചു നിറങ്ങളില്‍ സെന്‍ഫോണ്‍-4 ലഭ്യമാണ്. എച്ച്‌ഡി ഡിസ്‌പ്ലേയും പോര്‍ട്ടബിള്‍ രൂപകല്‍പ്പനയും ചേര്‍ന്നതാണ് സെന്‍ഫോണ്‍-5. അഞ്ച് ഐപിഎസ് പാനല്‍ അധിക ശേഷിതരുന്നു. 1280-720 എച്ച്‌ഡി റെസല്യൂഷന്‍ ലഭിക്കുന്നു. 5.5 മില്ലിമീറ്ററാണ് കനം. അസൂസിന്റെ പെന്‍ടച്ച്, ഗ്ലൗവ്‌ടച്ച് സാങ്കേതിക വിദ്യ സെന്‍ഫോണ്‍-5ന്റെ ഡിസ്‌പ്ലേ സെന്‍സിറ്റീവിറ്റി വര്‍ധിപ്പിക്കുന്നു. ഊര്‍ജ്ജ ക്ഷമമായ ഇന്റല്‍ ആറ്റം പ്രോസസറാണ് ഉപയോഗിച്ചിരിക്കുന്നത്. പ്രദാന ക്യാമറയില്‍ എട്ടു മെഗാപിക്‌സല്‍ ലഭിക്കുന്നു. മികച്ച ചിത്രങ്ങള്‍ പകര്‍ത്താന്‍ കഴിയുന്ന ലെന്‍സുകളും ഫോണിന്റെ സവിശേഷതയാണ്. ഗോള്‍ഡ്, വെള്ള, ചുവപ്പ്, കറുപ്പ് എന്നിങ്ങനെ നാലു നിറങ്ങളില്‍ സെന്‍ഫോണ്‍-5 ലഭ്യമാണ്. ആറിഞ്ച് എച്ച്‌ഡി സ്‌ക്രീനോടുകൂടിയതാണ് സെന്‍ഫോണ്‍-6. പെന്‍ടച്ച്, ഗ്ലൗവ്‌ടച്ച് സാങ്കേതിക വിദ്യ സെന്‍ഫോണ്‍-6ന്റെ പ്രവര്‍ത്തനത്തെയും സുഖമമാക്കുന്നു. ഇതില്‍ ഇന്റല്‍ ആറ്റം പ്രോസസറുമുണ്ട്. അസൂസിന്റെ സോണിക്‌മാസ്റ്റര്‍ ഓഡിയോ സാങ്കേതിക വിദ്യ ഹെഡ്‌ഫോണിലൂടെ സറൗണ്ട് സൗണ്ട് ഇഫക്‌റ്റ് നല്‍കുന്നു. 13 മെഗാപിക്‌സല്‍ പ്രധാന ക്യാമറയാണ് സെന്‍ഫോണ്‍-6ല്‍ ഉപയോഗിച്ചിരിക്കുന്നത്. രണ്ടു മെഗാപിക്‌സല്‍ ക്യാമറയുമുണ്ട്. ഗോള്‍ഡ്, വെള്ള, ചുവപ്പ്, കറുപ്പ് എന്നീ നാലുനിറങ്ങളില്‍ സെന്‍ഫോണ്‍-6 ഇറക്കുന്നുണ്ട്.
സെന്‍ഫോണ്‍ 4, 5, 6 എന്നിവയെല്ലാം അസൂസ് സെന്‍യുഐ ഇന്റര്‍ഫേസ് ആണ് ഉപയോഗിക്കുന്നത്. ഓംലെറ്റ് ചാറ്റ്, ഓംലെറ്റ് ഓപ്പണ്‍ മെസേജിങ് പ്ലാറ്റ്‌ഫോമില്‍ മെസേജിങ് സൗജന്യമാണ്. ഈ മെസേജിങ് ടൂളുകള്‍ എന്തും പങ്കുവയ്‌ക്കുവാനുള്ള സൗകര്യം നല്‍കുന്നുണ്ട്. എല്ലാ സെന്‍ഫോണിനും ആന്‍ഡ്രോയിഡ് ആപ്പുകളാണ് ഉപയോഗിച്ചിരിക്കുന്നത്.
No comments:
Post a Comment