Sunday, July 13, 2014

ലിമിറ്റഡ്‌ എഡിഷന്‍ വെസ്‌പ എസ്‌ക്ലൂസിവോ വിപണിയില്‍



കൊച്ചി : ഇ
റ്റാലിയന്‍ പിയാജിയോ ഗ്രൂപ്പിന്റെ ഇന്ത്യന്‍ സബ്‌സിഡിയറി ആയ പിയാജിയോ വെഹിക്കിള്‍സ്‌, ഇന്ത്യയിലെ ഏക പ്രീമിയം ടൂവീലര്‍, ലിമിറ്റഡ്‌ എഡിഷന്‍ വെസ്‌പ എസ്‌ക്ലൂസിവോ അവതരിപ്പിച്ചു. വെസ്‌പാറ്റിക്‌സിന്റെ പ്രതീക്ഷകളെല്ലാം പൂര്‍ണമാക്കുന്ന പുതിയ ടൂവീലര്‍, ഇന്ത്യന്‍ യുവജനങ്ങളുടെ അഭിരുചിക്ക്‌ അനുരൂപമായ വിധത്തിലാണ്‌ രൂപകല്‍പന ചെയ്‌തിരിക്കുന്നത്‌.
ഇന്ത്യയിലെ പ്രഥമ ലിമിറ്റഡ്‌ എഡിഷന്‍ വെസ്‌പയാണ്‌ എസ്‌ക്ലൂസിവോ. 1000 എണ്ണം മാത്രമാണ്‌ നിര്‍മിക്കുക. ഓരോന്നിനും നമ്പര്‍ ബാഡ്‌ജും ഉണ്ട്‌. ബോഡി ഡീകല്‍സും ഗ്രാഫിക്‌സും ചാലിച്ചെടുക്കുന്ന സൗന്ദര്യമാണ്‌ എസ്‌ക്ലൂസിവോയുടെ പ്രത്യേകത.
ഡ്യുവല്‍ കളര്‍, ബ്ലാക്ക്‌ ആന്‍ഡ്‌ സില്‍വര്‍ അലോയ്‌ കോംബിനേഷന്‍ വീലുകള്‍ സ്‌കൂട്ടറിന്റെ ദൃശ്യഭംഗി വര്‍ദ്ധിപ്പിക്കുന്നു. ഗ്രേ ടോപ്പില്‍ പ്രത്യേകം ഡിസൈന്‍ ചെയ്‌ത സീറ്റുകള്‍ ആകര്‍ഷണീയമാണ്‌.
ചുവന്ന നിറമുള്ള ബോഡിയില്‍ വെള്ള സ്റ്റിച്ചസും വെള്ള പൈപ്പിങ്ങും, വെള്ള നിറമുള്ള ബോഡിയില്‍ ചുവപ്പ്‌ സ്റ്റിച്ചസും ചുവപ്പ്‌ പൈപ്പിങ്ങും പുതിയ സ്‌കൂട്ടറിന്‌ കൂടുതല്‍ ചാരുതയേകുന്നു. മോണ്ടെ ബ്ലാങ്കോ (വെള്ള), റോസോ ഡ്രാഗണ്‍ (ചുവപ്പ്‌), നീറോ മാറ്റ്‌ (കറുപ്പ്‌) നിറങ്ങളില്‍ പുതിയ വെസ്‌പ എസ്‌ക്ലൂസിവോ ലഭ്യമാണ്‌.
ഓരോ വര്‍ഷവും ഇത്തരത്തിലുള്ള ഒന്നോ രണ്ടോ ലിമിറ്റഡ്‌ എഡിഷന്‍ വാഹനങ്ങള്‍ വെസ്‌പ പുറത്തിറക്കുമെന്ന്‌ പിയാജിയോ വെഹിക്കിള്‍സ്‌ ഇന്ത്യ ചെയര്‍മാനും മാനേജിംഗ്‌ ഡയറക്‌ടറുമായ രവി ചോപ്ര പറഞ്ഞു.
68 വര്‍ഷം മുമ്പ്‌ 1946 ലാണ്‌ വെസ്‌പ ആദ്യമായി വിപണിയില്‍ എത്തിയത്‌. 1999 ല്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ച വെസ്‌പ ആദ്യമായി ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചത്‌ ഏറ്റവും ജനകീയമായി മാറിയ ആപെ ത്രീവീലറാണ്‌. 

No comments:

Post a Comment

അഞ്ച് മിനിറ്റ് കൊണ്ട് ബ്രേക്ക്ഫാസ്റ്റ്;

 അഞ്ച് മിനിറ്റ് കൊണ്ട് ബ്രേക്ക്ഫാസ്റ്റ്; ആറ്  പുതിയ ഉല്‍പ്പന്നങ്ങളുമായി ഈസ്റ്റേണ്‍  : അഞ്ചു മിനിറ്റ് കൊണ്ട്  പാചകം ചെയ്തു കഴിക്കാന്‍ കഴിയുന്...