Wednesday, February 17, 2016

സോണിയുടെ പുതിയ വാക്‌മാന്‍ എന്‍ഡബ്ല്യു-എ25 വിപണിയിലെത്തി




കൊച്ചി : ഓഡിയോ പ്രീമിയം ഉല്‍പന്ന വിപണിയിലെ മുന്‍നിരക്കാരായ സോണി ഇന്ത്യ, ഉയര്‍ന്ന റെസലൂഷനും പ്രത്യേക ഫിനിഷിംഗുമുള്ള വാക്‌മാന്‍ എന്‍ഡബ്ല്യു-എ25 വിപണിയിലെത്തിച്ചു. 
മികച്ച ഗുണമേ�യും മനോഹരമായ രൂപകല്‍പനയും ഒത്തൊരുമിച്ചിരിക്കുന്ന പുതിയ വാക്‌മാന്‍ ശ്രവണാനുഭവത്തിന്റെ പുതിയ തലങ്ങളിലേക്ക്‌ ശ്രോതാവിനെ എത്തിക്കുന്നു.
ഉയര്‍ന്ന റെസലൂഷന്‍ ഫോര്‍മാറ്റ്‌ ബ്ലൂടൂത്ത്‌, എന്‍എഫ്‌സി എന്നിവയെ പിന്തുണയ്‌ക്കുന്നു. ഡിജിറ്റല്‍ സൗണ്ട്‌ എന്‍ഹാന്‍സ്‌ഡ്‌ എഞ്ചിന്‍ സാധാരണ ഉള്ളടക്കങ്ങളെ ഉയര്‍ന്ന റെസലൂഷനിലേക്ക്‌ എത്തിക്കുന്നു. ഉയര്‍ന്ന നിലവാരമുള്ള വയര്‍ലസ്‌ ശ്രവണാനുഭവം, ബ്ലൂടൂത്ത്‌ വഴി വയര്‍ലസ്‌ ഓഡിയോ ആസ്വദിക്കാന്‍ സഹായിക്കുന്നു. 16 ജിബി ആന്തരിക മെമ്മറിയും 128 ജിബി വരെ ക്ഷമതയുള്ള ബാഹ്യ എസ്‌ഡി കാര്‍ഡ്‌ സ്ലോട്ടും, കൂടുതല്‍ ഈട്‌ ലഭിക്കുന്ന ബാറ്ററിയും ആണ്‌ മറ്റ്‌ ശ്രദ്ധേയ ഘടകങ്ങള്‍.
ആകര്‍ഷകമായ വിവിധ നിറങ്ങളാണ്‌ ഇതിന്റെ പ്രത്യേകത. ശ്രോതാവിന്റെ ഇഷ്‌ടത്തിനനുസരിച്ച്‌ നിറം തെരഞ്ഞെടുക്കാം. ഉയര്‍ന്ന റെസലൂഷന്‍ ഓഡിയോ ശ്രോതാവിന്റെ പ്രിയപ്പെട്ട ട്യൂണുകളെ ഗായകന്‍ ഉദ്ദേശിക്കുന്ന ശബ്‌ദതലങ്ങളിലേക്ക്‌ എത്തിക്കുന്നു. അഭൗമമായ സംഗീതാനുഭവമാണ്‌ എന്‍ഡബ്ല്യു-എ25 പ്രദാനം ചെയ്യുന്നത്‌.
വിരിഡിയന്‍ നീല, കുങ്കുമ ചുവപ്പ്‌, കല്‍ക്കരി കറുപ്പ്‌, ലൈം മഞ്ഞ തുടങ്ങി ബോര്‍ഡെക്‌സ്‌ പിങ്ക്‌ വരെയുള്ള, എല്ലാത്തരം ആളുകള്‍ക്കിണങ്ങിയ ഇരുണ്ട ഷേയ്‌ഡുകളിലുള്ള വര്‍ണങ്ങളുടെ വിശാല ശ്രേണിയില്‍ എന്‍ഡബ്ല്യു-എ25 ലഭ്യമാണ്‌. വില 13,990 രൂപ.

No comments:

Post a Comment

23 JUN 2025 TVM