കൊച്ചി:
കേരളത്തിന്റെ സ്വപ്‌നപദ്ധതി സ്‌മാര്‍ട്ട്
സിറ്റി യാഥാര്‍ത്ഥ്യമായി.. ഐ.ടി രംഗത്ത് സംസ്ഥാനത്തിന്റെ കുതിച്ചു ചാട്ടത്തിനു
വഴിയൊരുക്കുന്ന സ്‌മാര്‍ട്ട് സിറ്റിയുടെ ഒന്നാം ഘട്ടത്തിന്റെ ഉദ്‌ഘാടനം
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും യുഎഇക്യാബിനറ്റ് കാര്യമന്ത്രിയും ദുബൈ ഹോള്‍ഡിങ്ങ്
ചെയര്‍മാനുമായ മുഹമ്മദ് അബ്ദുള്ള അല്‍ ഗര്‍ഗാവിയും ചേര്‍ന്നാണ് നിര്‍വഹിച്ചത്.
ഡിജിറ്റല്‍ സ്‌ക്രീനിലൂടെ ഒഴുകിനീങ്ങിയ വിസ്‌മയ പശ്ചാത്തലത്തില്‍
കേരളത്തിന്റെയും യു.എ.ഇയുടെയും നൂറ്റാണ്ട് പിന്നിട്ട ചരിത്രബന്ധം അനുസ്‌മരിപ്പിച്ച
ചടങ്ങിലാണ് രണ്ടു നാടുകളുടെയും ഭരണനേതൃത്വങ്ങള്‍ ഈ സ്വപ്‌ന പദ്ധതിയുടെ കവാടങ്ങള്‍
ലോകത്തിനായി തുറന്നു കൊടുത്തത്. ഐ.ടി, വ്യവസായ, രാഷ്ട്രീയ രംഗങ്ങളിലെ
പ്രമുഖരടങ്ങിയ പ്രൗഢസദസ് ചരിത്രമുഹൂര്‍ത്തത്തിന് സാക്ഷ്യം
വഹിച്ചു.
കടമ്പ്രയാര്‍ തീരത്തെ പദ്ധതി പ്രദേശത്ത് തയ്യാറാക്കിയ 20,000 ചതുരശ്ര
അടിയുള്ള വേദിയിലായിരുന്നു ഉദ്‌ഘാടന ചടങ്ങ്. ഉദ്‌ഘാടനച്ചടങ്ങ്. ആദ്യഘട്ടത്തിന്റെ
ഉദ്‌ഘാടനത്തിനൊപ്പം രണ്ടാംഘട്ടത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കും തിരശ്ശീല
ഉയര്‍ന്നു.
മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടി,വി.കെ.ഇബ്രാഹിംകുഞ്ഞ്,
കെ.ബാബു, കേന്ദ്ര ഐടി മന്ത്രി രാജീവ് പ്രതാപ് റൂഡി, സ്‌മാര്‍ട്ട് സിറ്റി കൊച്ചി
വൈസ് ചെയര്‍മാന്‍ ജാബര്‍ ബിന്‍ ഹാഫിസ്,കെ.വി.തോമസ് എം.പി, എംഎല്‍മാരായ ഹൈബി
ഈഡന്‍, ഡോമനിക് പ്രസന്റേഷന്‍,ബെന്നി ബഹനാന്‍ ,വി.പി.സജീന്ദ്രന്‍ ,ചീഫ് സെക്രട്ടറി
ജിജി തോംസണ്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
എം.കെ ഗ്രൂപ്പ് മാനേജിങ്
ഡയറക്ടറുമായ എം.എ. യൂസഫലി, അബ്ദുല്‍ ലത്തീഫ് അല്‍ മുല്ല, അബ്ദുള്ള അല്‍ ഷരാഫി,
സ്‌മാര്‍ട്ട് സിറ്റി കൊച്ചി വൈസ് ചെയര്‍മാന്‍ ജാബിര്‍ ബിന്‍ ഹഫീസ്, സി.ഇ.ഒ ബാജു
ജോര്‍ജ്, കൊച്ചി പ്രത്യേക സാമ്പത്തിക മേഖല ഡവലപ്‌മെന്റ് കമ്മീഷണര്‍ ഡോ. എ.എന്‍.
സഫീന, ജെംസ് ഗ്രൂപ്പ് ചെയര്‍മാന്‍ സണ്ണി വര്‍ക്കി, ഐബിഎസ് ഗ്രൂപ്പ് ചെയര്‍മാന്‍
വി.കെ. മാത്യൂസ്, റീജന്‍സി ഗ്രൂപ്പ് ചെയര്‍മാന്‍ ഷംസുദ്ദീന്‍ ബിന്‍ മുഹിയിദ്ദീന്‍
തുടങ്ങിയവര്‍ ഉദ്‌ഘാടനച്ചടങ്ങില്‍ പങ്കെടുത്തു.
ഇന്ത്യയുടെയും യു.എ.ഇയുടെയും
ദേശീയഗാനാലാപനത്തോടെയായിരുന്നു ഉദ്‌ഘാടനച്ചടങ്ങിന് തുടക്കം. തുടര്‍ന്ന്
ദല്‍ഹിയില്‍ രാഷ്ട്രപതി ഭവനില്‍ നിന്നുമുള്ള തത്സമയ സംപ്രേഷണത്തില്‍ രാഷ്ട്രപതി
പ്രണബ് മുഖര്‍ജിയുടെ സന്ദേശം പ്രസ് സെക്രട്ടറിയും യു.എ.ഇയിലെ ഇന്ത്യയുടെ മുന്‍
കോണ്‍സുല്‍ ജനറലുമായ വേണു രാജാമണി വായിച്ചു. ഇന്ത്യ യു.എ.ഇ ബന്ധത്തില്‍ പുതിയൊരു
നാഴികക്കല്ലും വിജ്ഞാനാധിഷ്‌ഠിത സമ്പദ് വ്യവസ്ഥയുടെ ആഗോളശൃംഖലയിലെ കേന്ദ്രവുമാകും
കൊച്ചി സ്‌മാര്‍ട്ട് സിറ്റിയെന്ന് രാഷ്ട്രപതി പറഞ്ഞു.
ചലച്ചിത്രതാരവും
നര്‍ത്തകിയുമായ ലക്ഷ്‌മി ഗോപാലസ്വാമി നയിച്ച കലാപരിപാടികള്‍ ഉദ്‌ഘാടനച്ചടങ്ങിന്
മിഴിവേകി. ഭരതനാട്യം, കഥകളി, മോഹിനിയാട്ടം, കളരിപ്പയറ്റ് എന്നിവയ്‌ക്ക് പുറമെ
സിനിമാറ്റിക് ഡാന്‍സും വേദിയിലെത്തി. രണ്ട് നാടുകളുടെയും പ്രത്യേകതകള്‍
സമന്വയിപ്പിച്ച ഡിജിറ്റല്‍ അവതരണം സദസിന് അപൂര്‍വ വിരുന്നായി.
245 ഏക്കര്‍
വിസ്‌തൃതിയുള്ള പ്രത്യേക സാമ്പത്തികമേഖല പദവിയുള്ള പദ്ധതിപ്രദേശത്ത് ആറര ലക്ഷം
ചതുരശ്ര അടി വിസ്‌തീര്‍ണമുള്ള കെട്ടിടസമുച്ചയമാണ് ഉദ്‌ഘാടനം ചെയ്‌തത്. 47 ലക്ഷം
ചതുരശ്ര അടി വിസ്‌തീര്‍ണത്തിലാണ് രണ്ടാംഘട്ടത്തിലെ നിര്‍മാണം. മൂന്നു
വര്‍ഷത്തിനുള്ളില്‍ രണ്ടാംഘട്ടം കമ്മീഷന്‍ ചെയ്യാനാണ് ലക്ഷ്യമിടുന്നത്. ഇതിനകം
മൂന്നാംഘട്ടവും ആരംഭിക്കും. 2020നകം 90,000ലേറെ തൊഴിലവസരങ്ങളാണ്
സ്‌മാര്‍ട്ട്‌സിറ്റിയില്‍ വിഭാവനം ചെയ്യുന്നത്. ഇന്നലെ കമ്മീഷന്‍ ചെയ്‌ത ആദ്യ
കെട്ടിട സമുച്ചയത്തില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന 22 കമ്പനികളുടെ പട്ടികയും
സ്‌മാര്‍ട്ട് സിറ്റി അധികൃതര്‍ പ്രസിദ്ധീകരിച്ചു. 5500 തൊഴിലവസരങ്ങളാണ് ഇവിടെ
പ്രതീക്ഷിക്കുന്നത്. നാലു മാസത്തിനുള്ളില്‍ കമ്പനികള്‍
പ്രവര്‍ത്തനസജ്ജമാകും.
ലോകം ഇനി കേരളത്തിലേക്ക്:
മുഖ്യമന്ത്രി
കൊച്ചി: കേരളത്തിലെ യുവതീയുവാക്കള്‍ക്ക് സ്വന്തം നാട്ടില്‍
തന്നെ തൊഴിലെടുത്ത് ജീവിക്കുന്നതിനുള്ള അവസരമാണ് സ്‌മാര്‍ട്ട് സിറ്റി
ഒരുക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സ്‌മാര്‍ട്ട് സിറ്റിയുടെ ഉദ്‌ഘാടനം
കേരളത്തിന്റെ അഭിമാന മുഹൂര്‍ത്തമാണ്. ലോകം ഇനി കേരളത്തിലേക്ക് വരുന്ന കാഴ്‌ചയാണ്
ഇനി കാണാന്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
സ്‌മാര്‍ട്ട് സിറ്റി
ആദ്യഘട്ടത്തിന്റെ ഉദ്‌ഘാടനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സ്വപ്‌ന സമാനമായ പദ്ധതിയെക്കുറിച്ച് മുന്‍ രാഷ്ട്രപതി എ.പി.ജെ
അബ്ദുള്‍കലാമിന്റെ വാക്കുകള്‍ കടമെടുത്തായിരുന്നു. മുഖ്യമന്ത്രി സംസാരിച്ചത്.
ഇതൊരു കേവലം ഉദ്‌ഘാടനമല്ല, കേരളം ലോകത്തിന് മുന്നില്‍ വാതില്‍ തുറക്കുന്ന
നിമിഷമാണ്. നമുക്ക് നിരവധി സാധ്യതകളുണ്ടായിരുന്നെങ്കിലും അവയൊന്നും വേണ്ട
വിധത്തില്‍ പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ ഇനി കാത്തിരിക്കാനാകില്ല.
നമ്മുടെ യുവാക്കളെ ഇവിടെത്തന്നെ നിര്‍ത്തി നാടിന്റെ വികസനത്തിനായി
പ്രയോജനപ്പെടുത്താന്‍ സാധിക്കണം മുഖ്യമന്ത്രി പറഞ്ഞു.
കൊച്ചിയില്‍ സ്‌മാര്‍ട്ട്
സിറ്റി നടപ്പാക്കുന്നതില്‍ ദുബായ് ഭരണാധികാരി ഷെയ്‌ഖ് മുഹമ്മദ് ബിന്‍ റാഷിദ്
അല്‍ മക്തും എടുത്ത താല്‍പര്യത്തിന് സംസ്ഥാനത്തിന് കൃതജ്ഞതയുണ്ട്.
ഒഴിവാക്കാനാകാത്ത സാഹചര്യത്തിലാണ് അദ്ദേഹം ഈ ചടങ്ങിനെത്താതിരുന്നത്. ഏറ്റവുമടുത്ത
സന്ദര്‍ഭത്തില്‍ കേരളം സന്ദര്‍ശിക്കുമെന്ന് ഷെയ്‌ഖ് മുഹമ്മദ്
അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിന്റെ
വ്യവസായാന്തരീക്ഷത്തിന് ആത്മവിശ്വാസം പകരുന്ന സംരംഭമാണ് സ്‌മാര്‍ട്ട് സിറ്റി.
ഇതുപോലുള്ള നിരവധി സംരംഭങ്ങള്‍ ഉണ്ടാകണം. 11 വര്‍ഷം മുമ്പ് ആവിഷ്‌കരിച്ച
പദ്ധതിയില്‍ അനാവശ്യമായ കാലതാമസങ്ങളുണ്ടായി. ഇവ ഒഴിവാക്കാമായിരുന്നു.
തൊഴിലവസരങ്ങള്‍ക്ക് പുറമെ സംസ്ഥാനത്തു നിന്നുള്ള ഐ.ടി കയറ്റുമതിയിലും വന്‍
കുതിപ്പേകാന്‍ സ്‌മാര്‍ട്ട് സിറ്റിക്ക് കഴിയുമെന്ന് മുഖ്യമന്ത്രി
ചൂണ്ടിക്കാട്ടി.
സ്‌മാര്‍ട്ട് സിറ്റി ഒരു തുടക്കം മാത്രമല്ലെന്നും
നൂറ്റാണ്ടുകള്‍ കേരളവും ദുബായിയും തമ്മിലുള്ള ബന്ധത്തിനു പഴക്കമുണ്ടെന്നും
സ്‌മാര്‍ട്ട് സിറ്റിയിലൂടെ അത് കൂടുതല്‍ ശക്തമായതായും അദ്ദേഹം പറഞ്ഞു. ലോകത്തിനു
മുന്നില്‍ കേരളത്തിന്റെ വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്നും പദ്ധതിയുടെ
മൂന്നുഘട്ടങ്ങളും സമയബന്ധിതമായി പൂര്‍ത്തിയാകുക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
പദ്ധതി യാഥാര്‍ഥ്യമാക്കുവാന്‍ വ്യവസായ മന്ത്രി തുടര്‍ച്ചയായി ദുബൈ സന്ദര്‍ശിച്ചു
നടത്തിയ പരിശ്രമങ്ങളെയും മുഖ്യമന്ത്രി എടുത്തു പറഞ്ഞു. ദൂബൈ ഹോള്‍ഡിങ്ങിസിനും കേരള
സര്‍ക്കാരിനു ഇടയില്‍ പദ്ധതി യാഥാര്‍ഥ്യമാക്കുവാന്‍ പ്രയത്‌നിച്ച എം.എ. യൂസഫലിയെയും
മുഖ്യമന്ത്രി പ്രത്യേകം പ്രശംസിച്ചു.
ലോകവിജ്ഞാനത്തിന്റെ ഹബ്ബായി കേരളം
മാറും
കൊച്ചി: ലോക വിജ്ഞാനത്തിന്റെ ഹബ്ബായി കേരളം മാറുമെന്നുയുഎഇ
ക്യാബിനറ്റ് കാര്യമന്ത്രി മഹമ്മദ് അല്‍ ഗര്‍ഗാവിപറഞ്ഞു.
കേരളവും അറബ്
നാടുകളുമായി നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ബന്ധത്തിന് കൂടുതല്‍ ഊഷ്‌മളതയും
കരുത്തും പകരാന്‍ സ്‌മാര്‍ട്ട് സിറ്റിയ്‌ക്ക് കഴിയുമെന്ന് യു.എ.ഇ മന്ത്രിയും
ദുബായ് ഹോള്‍ഡിങ് ചെയര്‍മാനുമായ മുഹമ്മദ് അല്‍ ഗര്‍ഗാവി. സാങ്കേതികവിദ്യയുടെ
ശക്തിയില്‍ കേരളത്തെ ആരോഗ്യ, വിദ്യാഭ്യാസ രംഗങ്ങളില്‍ മികവിലേക്ക് നയിക്കാന്‍
സ്‌മാര്‍ട്ട് സിറ്റിക്ക് കഴിയും. കേരളം ആഗോള വിജ്ഞാനകേന്ദ്രമാകുമെന്നും അദ്ദേഹം
അഭിപ്രായപ്പെട്ടു.
യു.എ.ഇയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യ.
യു.എ.ഇയിലെ ഇന്ത്യന്‍ സമൂഹത്തില്‍ പകുതിയോളം വരുന്ന മലയാളികള്‍ നാടിന്റെ
വികസനത്തില്‍ ഗണ്യമായ സംഭാവനയാണ് നല്‍കിയിട്ടുള്ളത്. യു.എ.ഇയെ സംബന്ധിച്ചിടത്തോളം
സുപ്രധാനമായ പദ്ധതികളിലൊന്നാണ് സ്‌മാര്‍ട്ട് സിറ്റിയെന്നും അദ്ദേഹം പറഞ്ഞു.
സാക്ഷരത, സാങ്കേതിക മുന്നേറ്റം, ഇന്റര്‍നെറ്റ് വ്യാപനം എന്നിവയില്‍ കേരളം
കൈവരിച്ചിരിക്കുന്ന നേട്ടങ്ങള്‍ സ്‌മാര്‍ട്ട് സിറ്റിയെ ആഗോള
ലക്ഷ്യസ്ഥാനങ്ങളിലൊന്നാക്കി മാറ്റുമെന്നും അദ്ദേഹം
കൂട്ടിച്ചേര്‍ത്തു.
സ്‌മാര്‍ട്ട് സിറ്റിയില്‍ എത്തിയ കമ്പനികള്‍
27അല്ല
22 മാത്രം
കൊച്ചി
സ്‌മാര്‍ട്ട് സിറ്റിയുടെ ആദ്യഘട്ടത്തില്‍ എത്തിയ 27
കമ്പനികളുടെ പേരുവിവരം ഇന്നലെ പ്രഖ്യാപിക്കുമെന്നു അറിയിച്ചിരുന്നുവെങ്കിലും
ഒടുവില്‍ പ്രഖ്യാപച്ചത് 22 കമ്പനികളുടെ മാത്രം പേരുകള്‍.
അഞ്ച്
കമ്പനികളുമായുള്ള ചര്‍ച്ചകള്‍ നടന്നുവരുകയാണ്. ബഹുരാഷ്ട്ര കമ്പനികള്‍ ഒന്നു പോലും
ഇതില്‍ നിക്ഷേപം നടത്താന്‍ എത്തിയില്ല എന്നതാണ് മറ്റൊരു സവിശേഷത.
കേരളത്തിലും
ദുബായിലും പ്രവര്‍ത്തിക്കുന്ന ചെറിയതും ഇടത്തരവുമായ കമ്പനികളാണ് ഇപ്പോള്‍
നിക്ഷേപത്തിന് എത്തിയിരിക്കുന്നത്.
സ്‌മാര്‍ട്ട് സിറ്റി- ആദ്യ ഘട്ടത്തില്‍
എത്തിയ കമ്പനികള്‍
1. ലിറ്റില്‍ ജെംസ്, 2. ഫ്രെഷ് ഫാസ്റ്റ് ഫൂഡ്‌സ്,3.ഐഡിയ
സെല്ലുലര്‍,4.ആസ്റ്റര്‍ മെഡിസിറ്റി,5.സ്റ്റേറ്റ് ബാങ്ക് ഓഫ്
ട്രാവന്‍കൂര്‍,6.ഐഎച്ച്‌ഐടിഎസ് ടെക്‌നോളജീസ്,7.ഡൈനാമിക്‌സ്‌നെക്‌സറ്റ്
ടെക്‌നോളജീസ്8.വിട്രോ സൊലൂഷന്‍സ്,9.സിങ്‌നെറ്റ് സോഫ്‌റ്റ് വെയര്‍
സൊലൂഷന്‍സ്,10.എക്‌സാ സോഫ്‌റ്റ് വെയര്‍,11.ലോജിറ്റിക്‌സ് ടെക്‌നോ,12.സായ് ബിപിഒ
സര്‍വീസസ്,13,മുസ്‌തഫ ആന്റ് അല്‍മനാ,14.സെവന്‍ നോഡ്‌സ് ടെക്‌നോളജി
സൊലൂഷന്‍സ്,15.ടി.കെ.എം ഇന്‍ഫോടെക്,16.നെതമെന്‍സ്‌റ്റോണ്‌സ്
സൊലൂഷന്‍സ്,17..മരിയാപ്‌സ് മറൈന്‍ സൊലൂഷന്‍സ്,18.ഡിആര്‍ഡി കമ്മ്യൂണിക്കേഷന്‍സ്
ആന്റ് സോഫ്‌റ്റ് വെയര്‍ 19. ഐബിഎസ് സോഫ്‌റ്റ് വെയര്‍ സര്‍വീസസ്,20.പാത്ത്
സൊലൂഷന്‍സ് ഇന്ത്യ,21.അഗ്രി ജെനോം ലാബ്‌സ്,22.ലിറ്റ്‌മസ് സെവന്‍ സിസ്‌റ്റംസ്
കണ്‍സല്‍ട്ടിങ്ങ്.
സ്‌മാര്‍ട്ട് സിറ്റി ഉദ്‌ഘാടനത്തിനിടെ
ഇടതുമുന്നണി
പ്രതിഷേധം
കൊച്ചി: കേരളം കാത്തിരുന്ന വലിയ പദ്ധത്‌ിക്ക് പക്ഷേ തുടക്കം കുറിച്ച
പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ചടങ്ങില്‍ പങ്കെടുക്കുമെന്ന് നേരത്തെ
അറിയിച്ചിരുന്നെങ്കിലും എത്തിയില്ല. പരിപാടി നടക്കുന്ന വേദിക്ക് പുറത്ത്
ഇടതുമുന്നണിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടന്നു.
സ്‌മാര്‍ട്ട് സിറ്റി
ഉദ്‌ഘാടനം ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ തെരഞ്ഞെടുപ്പ് കണക്കാക്കിയുള്ള തട്ടിപ്പ്
ആണെന്ന് ആരോപിച്ചായിരുന്നു ഇടതുമുന്നണിയുടെ നേതൃത്വത്തില്‍ പ്രതിഷേധ കൂട്ടായ്‌മ
സംഘടിപ്പിച്ചത്.
കാക്കനാട് ഇന്‍ഫോ പാര്‍ക്ക് കവാടത്തില്‍ പ്രതിഷേധ
കൂട്ടായ്‌മ സിപിഎം എറണാകളം ജില്ലാ സെക്രട്ടറി പി.രാജീവ് ഉദ്‌ഘാടനം ചെയ്‌തു. ഇടതു
മുന്നണി സ്‌മാര്‌ട്ട് സിറ്റിയ്‌ക്ക് എതിരല്ലെന്നും തെരഞ്ഞെടുപ്പ് മുന്നില്‍
കണ്ടുകൊണ്ടുള്ള ഉമ്മന്‍ചാണ്ടിയുടേയും കൂട്ടരുടേയും ഉദ്‌ഘാടന തട്ടിപ്പിനെതിരെയാണ്
പ്രതിഷേധം എന്നും പി.രാജീവ് പറഞ്ഞു. അഴിമതി വീരന്മാരായ മുഖ്യമന്ത്രിയുടേയും
കെ.ബാബുവിന്റെയും ചടങ്ങ് ബഹിഷ്‌കരിക്കുക എന്നതാണ് പൊതു തീരുമാനം എന്നും
പി.രാജീവ് പറഞ്ഞു.
ഫോട്ടോ കാപ്‌ഷന്‍ : സ്‌മാര്‍ട്‌സിറ്റി കൊ ച്ചി പ2തിയുടെ മാതൃക മുഖ്യമ ്രന്തി ഉമ്മ
ന്‍ചാണ്ടിയും യുഎ
ഇ ക്യാബിനറ്റ്‌കാര്യ മന്ത്രിയും ദുബായ് ഹോള്‍ഡിംഗ്
ചെയര്‍മാനുമായ മുഹമ്മദ് അല്‍ ഗര്‍ഗാവിയും ചേര്‍ന്ന് അനാച്ഛാദനം ചെയ്യുന്നു. (ഇട
ത്ത് നിന്ന്) ദുബായ് ഹോള്‍ഡിംഗ് വൈസ് ചെയര്‍മാനും എംഡിയുമായ അഹമ്മദ്‌് ബിന്‍
ബ്യാത്, സ്‌മാര്‍ട്‌സിറ്റി ഡയറക്ടര്‍ ബോര്‍ഡിലെ പ്രത്യേക ക്ഷണിതാവ് എം.എ. യൂസഫലി,
വ്യവസായ, ഐടി വകു പ്പ് മ ്രന്തിയും കൊ ച്ചി സ്‌മാര്‍ട്‌സിറ്റി ചെയര്‍മാനുമായ
പി.കെ. കുഞ്ഞാലിക്കുട്ടി, ഹൈബി ഈഡ3 എംഎല്‍എ, വി.പി. സജീന്ദ്ര3 എംഎല്‍എ, കെ.വി.
തോമസ് എംപി,
No comments:
Post a Comment