മോട്ടറോളയുടെ ഏറെ ജനപ്രിയ ഹാൻഡ്സെറ്റുകളിൽ ഒന്നായ സെക്കന്റ് ജനറേഷൻ മോട്ടോ ജി ഫോണുകൾക്ക് പുതിയ ആൻഡ്രോയ്ഡ് ഒഎസ് പതിപ്പായ ആൻഡ്രോയ്ഡ് 6.0 മാഷ്മല്ലോ അധിഷ്ഠിത സിസ്റ്റം അപ്ഡേറ്റ് ലഭിച്ചു തുടങ്ങി. ഈ ഓൺ ദി എയർ (OTA) അപ്ഡേറ്റ് മോട്ടോ ജി ഫോണുകളിൽ നിലവിലുള്ള ആൻഡ്രോയിഡ് 5.0.2 അപ്ഡേറ്റിന് മുകളിലായി ഇൻസ്റ്റാൾ ചെയ്യപ്പെടും. ഇതുവരെയും സെക്കന്റ് ജനറേഷൻ മോട്ടോ ജി ഫോണിൽ പുതിയ അപ്ഡേറ്റ് ലഭ്യതയെക്കുറിച്ചുള്ള അറിയിപ്പ് കാണുന്നില്ലെങ്കിൽ, സ്മേധയാ ഫോൺ ക്രമീകരണങ്ങളിൽ പ്രവേശിച്ച് സിസ്റ്റം അപ്ഡേറ്റ് എൻട്രി പരിശോധിച്ച് അപ്ഡേറ്റ് സ്വീകരിക്കാവുന്നതാണ്.
ഫോൺ സ്റ്റോക്ക് ആൻഡ്രോയ്ഡ് റോമിൽ പ്രവർത്തിക്കുന്ന പക്ഷം മാത്രമേ സമയബന്ധിതമായി ലഭ്യമാക്കുന്ന ഈ ഓൺ ദി എയർ അപ്ഡേറ്റ് ലഭ്യമാകുകയുള്ളൂ എന്നത് ശ്രദ്ധിക്കേണ്ട വസ്തുതയാണ്. ഫോൺ റൂട്ട് ചെയ്ത് മറ്റേതെങ്കിലും കസ്റ്റം റോം പ്രവർത്തിപ്പിക്കുന്നവർ മാനുവലായി ആൻഡ്രോയ്ഡ് 6.0 മാഷ്മല്ലോ അപ്ഡേറ്റ് ഇൻസ്റ്റാൾ ചെയ്യേണ്ടി വരും.
പുതിയ ആൻഡ്രോയ്ഡ് അപ്ഡേറ്റ് നിങ്ങളുടെ ഫോണിൽ നിലവിൽ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന അപ്ലിക്കേഷനുകൾ, ഉപയോക്തൃ ക്രമീകരണങ്ങൾ എന്നിവ നിലനിർത്തിക്കൊണ്ട് തന്നെ ഫോണിനെ പുതിയ ഒഎസിലേക്ക് മാറ്റുമെങ്കിലും ഫോൺ കോണ്ടാക്റ്റ് പോലെയുള്ള വിലയേറിയ ഡാറ്റ ഈ ഒഎസ് അപ്ഡേറ്റിന് മുൻപായി ബാക്കപ്പു ചെയ്യുന്നതാകും സുരക്ഷിതം. ആൻഡ്രോയ്ഡ് 6.0 മാഷ്മല്ലോയിലേക്ക് മാറുന്നതിലൂടെ മെച്ചപ്പെട്ട ബാറ്ററി ലൈഫ്, എളുപ്പത്തിലുള്ള കീ ആക്സസ് എന്നീ സവിശേഷതകൾക്കൊപ്പം നിരവധി മെച്ചപ്പെടുത്തലുകൾ മോട്ടോ ജി ഫോണുകളിൽ അനുഭവിച്ചറിയാം.
എപ്പോഴും ഉപയോഗത്തിലില്ലാത്ത ആപ്പുകളെ സ്റ്റാന്റ്ബൈ മോഡിലേക്ക് മാറ്റി ബാറ്ററി സേവ് ചെയ്യുക, എസ് ഡി കാർഡിനെ പ്രത്യേകം എൻക്രിപ്ഷൻ ഉപയോഗിച്ച് ഫോണിന്റെ ആന്തരിക സംഭരണ ശേഷി വർധിപ്പിക്കാനും 'ലോ മെമ്മറി' പ്രശ്നം പരിഹരിക്കാനുമായി ഉപയോഗിക്കാനുള്ള കഴിവ്, പ്രത്യേകം കസ്റ്റമൈസ് ചെയ്യാവുന്ന ആപ്പ് പ്രൈവസി സെറ്റിംഗ്സ്, നൗ ഓൺ ടാപ്പ് എന്നീ സവിശേഷതകൾ സെക്കന്റ് ജനറേഷൻ മോട്ടോ ജി ഫോണുകൾക്ക് പുതിയ അപ്ഡേറ്റിലൂടെ ലഭിക്കും.
No comments:
Post a Comment