കൊച്ചി : ആഗോളതലത്തില്‍ തന്നെ ഏറ്റവും വലിയ ഹോമിയോപ്പതിക്
ക്ലിനിക് ശൃംഖലയായി, ഡോ. ബത്രാസ് സാന്നിധ്യം കൂടുതല്‍ ശക്തമാക്കും. ഇന്ത്യയിലും,
ദുബായിലും ലണ്ടനിലുമായി 121 നഗരങ്ങളിലുമായി 221 ക്ലിനിക്കുകളാണുള്ളത്.വികസന
പരിപാടികളുടെ ഭാഗമായി ദുബായിലെ അല്‍-വാസലില്‍, ലോകത്തിലെ ആദ്യത്തെ സിഗ്നേച്ചര്‍
ഹോമിയോപ്പതിക് ക്ലിനിക് തുറന്നു. ദുബായ് വിമന്‍സ് യൂണിയന്‍ വൈസ് പ്രസിഡന്റ്
ഷേയ്‌ഖാ മജ്‌ദ് സൗദ് അല്‍-ഖാസ്സിമി ആണ് സിഗ്നേച്ചര്‍ ഹോമിയോപ്പതി ക്ലിനിക്
ഉദ്‌ഘാടനം ചെയ്‌തത്. ഡിഎച്ച്‌സിസി അന്താരാഷ്‌ട്ര ആരോഗ്യ സംരക്ഷണ പരിപാടിയില്‍
പങ്കെടുക്കുന്ന ഏക ഇന്ത്യന്‍ കമ്പനിയാണ് തങ്ങളുടേതെന്ന് ഡോ. ബത്രാസ് ഹെല്‍ത്ത്
കെയര്‍ ഗ്രൂപ്പ് സ്ഥാപക ചെയര്‍മാന്‍ ഡോ. മുകേഷ് ബത്ര പറഞ്ഞു. ഡിഎച്ച്‌സിസിയിലെ ഒരു ക്ലിനിക്കില്‍ നിന്ന് യുഎഇ യില്‍ ഇപ്പോള്‍ 4
ക്ലിനിക്കുകള്‍ തുറക്കപ്പെട്ടു. 2017-ഓടെ 6 ക്ലിനിക്കുകള്‍ കൂടി തുറന്നുകൊണ്ട്
തങ്ങളുടെ സാന്നിധ്യം കൂടുതല്‍ ശക്തമാക്കുമെന്ന് ഡോ. ബത്രാസ് പറഞ്ഞു. ആഗോളതലത്തില്‍ ഏഴുലക്ഷം രോഗികളാണ് ഡോ. ബത്രാസിന്റെ ചികിത്സയിലുള്ളത്. ഇതില്‍
7 ലക്ഷംപേര്‍ കേശരോഗ ബാധിതരാണ്. ഒരുലക്ഷം പേര്‍ ചര്‍മ്മ രോഗികളുമാണെന്ന് ഡോ.
അക്ഷയ് ബത്ര പറഞ്ഞു.
No comments:
Post a Comment