Sunday, February 14, 2016

മോട്ടോറോള ഫോണുകൾക്ക് വൻ വിലക്കുറവ്, മികച്ച ഓഫർl


 മോട്ടോ ഫോൺ വിൽപ്പനയിൽ ഫ്ലിപ്കാർട്ടുമായുള്ള ഊഷ്മള ബന്ധം തുടങ്ങിയിട്ട് രണ്ടു വർഷം പൂർത്തിയാക്കുന്ന മോട്ടോറോള ഈ വാർഷികാഘോഷവേള ഗംഭീരമാക്കാനുളള തയാറെടുപ്പിലാണ്. ഫ്ലിപ്കാർട്ട് വെബ്സൈറ്റിൽ നിന്നോ മൊബൈൽ ആപ്പ് ഉപയോഗിച്ചോ മോട്ടോ ഫോണുകൾ വാങ്ങുമ്പോൾ മികച്ച ഓഫറുകളാണ് മോട്ടോറോള, ഫ്ലിപ്കാർട്ട് എന്നിവർ സംയുക്തമായി പ്രഖ്യാപിച്ചിരിക്കുന്നത്.

മോട്ടോ ശ്രേണിയിലെ പ്രമുഖ ബജറ്റ് ഫോണായ മോട്ടോ - ഇ (രണ്ടാം തലമുറ), 3 ജി 2,000 രൂപ എക്സ്ചേഞ്ച് ഓഫർ നൽകിയാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. വിൽപ്പന വിലയായ 5,999 രൂപയിൽ നിന്നുമാണ് ഈ ഡിസ്കൗണ്ട് ലഭിക്കുക. 6,999 രുപയുടെ മോട്ടോ - ഇ (രണ്ടാം തലമുറ), 4 ജി വേരിയറ്റ് 3,000 രൂപയുടെ എക്സ്ചേഞ്ച് ഓഫർ സഹിതം വാങ്ങാനാകും. 

10, 999 രൂപ വില വരുന്ന മോട്ടോ ജി (മൂന്നാം തലമുറ), 16 ജിബി മോഡൽ സ്മാർട്ട് ഫോൺ 500 രൂപയുടെ വിലക്കുറവിനൊപ്പം 6,000 രൂപയുടെ എക്സ്ചേഞ്ച് ഓഫർ ഉൾപ്പെടുത്തി ഏകദേശം 6500 രൂപയോളം വിലക്കുറവിൽ ലഭിക്കും. മോട്ടോ ജി- യുടെ ടർബോ എഡിഷന് വിൽപ്പന വിലയായ 11, 999ൽ നിന്നും 5000 രൂപയുടെ എക്സ്ചേഞ്ച് നേട്ടവും അതോടൊപ്പം അകെ വിലയിൽ നിന്നും 500 രൂപയുടെ കിഴിവും ലഭിക്കും.

മോട്ടോ എക്സ് പ്ലേയുടെ 16 ജിബി മോഡൽ 16,999 രൂപയ്ക്കും 32 ജിബി മോഡൽ 18,499 രൂപയ്ക്കും ഓഫറില്ലാതെ വാങ്ങാൻ സാധിക്കുമ്പോൾ രണ്ടാംവാർഷിക പ്രത്യേക ഓഫറിലൂടെ 9,000 രൂപ വരെ എക്സ്ചേഞ്ച് കിഴിവും 500 രൂപയുടെ ഡിസ്കൗണ്ടും ഈ ഫോണകളിൽ കരസ്ഥമാക്കാം. ഈ ഓഫറുകൾക്കൊപ്പം ഒരു ടർബോ ചാർജ്ജറും മോട്ടോ എക്സ്പ്ലേയ്ക്കൊപ്പം സ്വന്തമാക്കാം.


മോട്ടോ എക്സ് സ്റ്റൈൽ ഫോണിന് 3,000 രൂപ ഡിസ്കൗണ്ടും 15,000 രൂപയുടെ എക്സ്ചേഞ്ച് ഓഫറും നൽകുമ്പോൾ മോട്ടോ എക്സ് ഫോഴ്സ് ഫോണിന് 20,000 രൂപ വരെ എക്സ്ചേഞ്ച് ഓഫർ ലഭ്യമാണ്. ഇന്നും നാളെയുമായി മാത്രം (ഫെബ്രു. 11 വ്യാഴം, 12 വെള്ളി എന്നീ ദിവസങ്ങൾ) ലഭിക്കുന്ന ഈ ഓഫർ പ്രകാരം എസ്.ബി.ഐ ഡെബിറ്റ് & ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വാങ്ങുന്ന ഓരോ മോട്ടോ ഫോണുകൾക്കും 10 ശതമാനം അധിക ഡിസ്കൗണ്ടും ലഭിക്കും.

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...