കൊച്ചി: ഇന്ത്യയിലെ മുന്‍നിര ഗൃഹോപകരണ കമ്പനിയായ ഗോദ്‌റേജ് അപ്ലയന്‍സസ് അടുത്ത സാമ്പത്തിക വര്‍ഷം അവസാനത്തോടെ 200 എക്‌സ്‌ക്ലൂസീവ് ബ്രാന്‍ഡ് സ്റ്റോറുകള്‍ ആരംഭിക്കും. ചെറുകിട ഇടത്തരം പട്ടണങ്ങളിലാവും ഇതാരംഭിക്കുക. കമ്പനിയുടെ 50 -മത് എക്‌സ്‌ക്ലൂസീവ് ബ്രാന്‍ഡ് സ്റ്റോറിന് നാസിക്കില്‍ തുടക്കമായി. ഉപഭോക്താക്കളുമായി പരമാവധി അടുത്തിരിക്കുക എന്നതാണ് തങ്ങളുടെ എപ്പോഴത്തേയും താല്‍പ്പര്യമെന്ന് നാസിക്കിലെ ഔട്ട്‌ലെറ്റ് ആരംഭിച്ച അവസരത്തില്‍ സംസാരിക്കവെ ഗോദ്‌റേജ് അപ്ലയന്‍സസ് ബിസിനസ് മേധാവിയും എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായ കമല്‍ നന്ദി പറഞ്ഞു. 850 ചതുരശ്ര അടിയിലാണ് പുതിയ ഷോറൂം ഒരുക്കിയിരിക്കുന്നത്. റഫ്രിജറേറ്ററുകള്‍, വാഷിങ് മെഷ്യനുകള്‍, എയര്‍ കണ്ടീഷണറുകള്‍, മൈക്രോവേവുകള്‍ തുടങ്ങി വിപുലമായ ശ്രേണിയും ഇവിടെ ഒരുക്കിയിട്ടുണ്ട്.
No comments:
Post a Comment