Monday, October 10, 2016

സോണി എക്‌സ്‌പീരിയ റേഞ്ചിലെ ട്രിപ്പിള്‍ ഇമേജ്‌ സെന്‍സര്‍ സ്‌മാര്‍ട്‌ ഫോണ്‍ എക്‌സ്‌പീരിയ എക്‌സ്‌ ഇസഡ്‌




കൊച്ചി: എക്‌സ്‌പീരിയ റേഞ്ചിലെ ഏറ്റവും പുതിയ സ്‌മാര്‍ട്‌ ഫോണുമായി സോണി. നൂതന സാങ്കേതിക വിദ്യയുടെ ഒരു 'സ്‌മാര്‍ട്‌' അനുഭവമാണ്‌ സോണി ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്‌. അതിശക്തമായ രണ്ടു ക്യാമറകളോട്‌ കൂടിയാണ്‌ എക്‌സ്‌പീരിയ എക്‌സ്‌ ഇസഡ്‌ന്റെ വരവ്‌. ട്രിപ്പിള്‍ ഇമേജ്‌ സെന്‍സിങ്‌ സാങ്കേതികവിദ്യയോട്‌ കൂടിയ 23 മെഗാപിക്‌സലുള്ള പ്രധാന ക്യാമറയും 13 മെഗാപിക്‌സലുമായി വൈഡ്‌ ആംഗിളോടുകൂടിയ മുന്‍ ക്യാമറയുമാണ്‌ പ്രധാന സവിശേഷതകള്‍. സാധാരണയെക്കാളും 3 മടങ്ങ്‌ മിഴിവാര്‍ന്ന ചിത്രങ്ങള്‍ ഈ ക്യാമറകള്‍ ഉപയോഗിച്ച്‌ എടുക്കാന്‍ സാധിക്കും.
ഗുണമേന്മയുള്ള ചിത്രങ്ങള്‍ നല്‌കുന്നഇമേജ്‌ സെന്‍സര്‍,കുറഞ്ഞ പ്രകാശത്തിലും തെളിവാര്‍ന്ന ചിത്രങ്ങള്‍ എടുക്കാന്‍ സഹായിക്കുന്ന ലേസര്‍ ഓട്ടോഫോക്കസ്‌ സെന്‍സര്‍ എന്നിവ എക്‌സ്‌പീരിയ എക്‌സ്‌ ഇസഡ്‌ന്റെ സവിശേഷതയാണ്‌. 5 ആക്‌സിസ്‌ സ്റ്റെബിലൈസേഷനോട്‌ കൂടിയ ലോകത്തെ ആദ്യത്തെ സ്‌മാര്‍ട്‌ഫോണ്‍ വക്രതയില്ലാതെ, ഇളകാത്ത വീഡിയോകള്‍ തരുന്ന ലോകത്തെ ആദ്യത്തെ സ്‌മാര്‍ട്‌ഫോണ്‍ ക്യാമറയാകും എക്‌സ്‌പീരിയ എക്‌സ്‌ ഇസഡ്‌ന്റേത്‌. ഇതിലുള്ള 5 ആക്‌സിസ്‌ സ്റ്റെബിലൈസേഷനാണ്‌ ഇതിനു സഹായിക്കുന്നത്‌. നടക്കുമ്പോഴും ക്‌ളോസപ്പുകള്‍ എടുക്കുമ്പോഴും ഉണ്ടാകുന്നതുള്‍പ്പടെ 5 ദിശകളിലുള്ള ഇളക്കങ്ങള്‍ ഈ ക്യാമറ ഇല്ലാതാക്കുന്നു. പ്രധാന ക്യാമറ കൂടാതെ മുന്‍ക്യാമറയിലും ഈ പ്രത്യേകത ലഭ്യമാണ്‌. പെട്ടെന്നു ചാര്‍ജ്‌ ചെയ്യാവുന്ന ഡഇഒ12 ഈ ഫോണിന്റെ പ്രത്യേകതയാണ്‌. വെറും 10 മിനിറ്റ്‌ ചാര്‍ജ്‌ കൊണ്ട്‌ 5.5 മണിക്കൂറുകളോളം പ്രവര്‍ത്തിക്കാന്‍ എക്‌സ്‌പീരിയ എക്‌സ്‌ ഇസഡ്‌നു കഴിയും. 

No comments:

Post a Comment

23 JUN 2025 TVM