ന്യൂഡല്‍ഹി: യാത്രാ കാറുകളുടെ മുന്‍നിര നിര്‍മ്മാതാക്കളായ ഹോണ്ട പുതിയ ഹോണ്ട ബ്രയോ വിപണിയിലിറക്കി. യുവത്വം തുടിക്കുന്ന സ്‌പോര്‍ട്ടി ലുക്കും മികച്ച ഉള്‍വശവും അധിക ഫീച്ചറുകളുമുള്ളതാണ് പുതിയ ബ്രയോ.
കരുത്തുറ്റ കാഴ്‌ചഭംഗി നല്‍കുന്ന ഹൈ ഗ്ലോസ് ബ്ലാക്ക് ആന്‍ഡ് ക്രോം ഫിനിഷിലുള്ള മുന്‍വശത്തെ സ്‌പോര്‍ട്ടി ഗ്രില്ലും മനോഹരമായ ഫ്രണ്ട് ബംപറുമാണ് പുതിയ ബ്രയോയ്‌ക്കുള്ളത്. പിന്‍വശത്തെ പുതിയ പ്രൗഢമായ ടെയില്‍ ലാംപും എല്‍ഇഡി ഹൈമൗണ്ട് സ്റ്റോപ്പ് ലാംപോടു കൂടിയ പുതിയ ടെയ്‌ല്‍ ഗേറ്റും കാറിന്റെ സ്‌പോര്‍ട്ടി ലുക്കിനും മൊത്തത്തിലുള്ള ഭംഗിക്കും മാറ്റു കൂട്ടുന്നു.
കാര്‍ബണ്‍ ഫിനിഷും സില്‍വര്‍ ആക്‌സന്റോടും കൂടിയ പുതിയ പ്രീമിയം ഇന്‍സ്‌ട്രുമെന്റ് പാനലുകളും ലോലമായ ഇന്റഗ്രേറ്റഡ് എയര്‍ വെന്റുകളും കാറിന്റെ ഉള്‍വശം മനോഹരമാക്കിയിരിക്കുന്നു. പുതുമയുള്ള രൂപകല്‍പ്പനയില്‍ നിര്‍മ്മിച്ചിരിക്കുന്ന വൈറ്റ് ഇല്യൂമിനേഷനോടു കൂടിയ ട്രിപ്പിള്‍ അനലോഗ് സ്‌പോര്‍ട്ടി മീറ്റര്‍ ഉള്‍വശത്തിന് സവിശേഷ ഭംഗി നല്‍കുന്നു.
സവിശേഷമായ യാത്രാനുഭവം പ്രദാനം ചെയ്യുന്ന നിരവധി അധിക ഫീച്ചറുകളും ബ്രയോയിലുണ്ട്. ബ്ലൂടൂത്ത് കണക്ടിവിറ്റിയും ഹാന്‍ഡ്‌സ് ഫ്രീ ടെലിഫോണി ഫക്ഷനുമുള്ള അത്യാധുനിക 2 ഉകച ഇന്റഗ്രേറ്റഡ് ഓഡിയോ (ൗയെ & മൗഃശി) സംവിധാനമാണുള്ളത്. സുഖപ്രദവും ആയാസരഹിതവുമായ യാത്രയ്‌ക്ക് മാക്‌സ് കൂള്‍ ഫങ്‌ഷനോടു കൂടിയ ഡിജിറ്റല്‍ എസി നിയന്ത്രണ സംവിധാനമാണ് മറ്റൊരു പ്രത്യേകത.
വിശാലമായ ഉള്‍വശത്തോടു കൂടിയ ബ്രയോ ഇളം തവിട്ടു നിറത്തിലും പുതിയ സ്‌പോര്‍ട്ടി ബ്ലാക്ക് ഇന്റീരിയറിലും (കൂടിയ മോഡലുകള്‍ക്ക്) ഇപ്പോള്‍ ലഭ്യമാണ്. കാറിന്റെ പ്രീമിയം അപ്പീലിനു മാറ്റു കൂട്ടുന്ന സമ്പന്നമായ സീറ്റ് ഫാബ്രിക്കാണ് പുതിയ ബ്രയോയ്‌ക്കുള്ളത്.
ഹോണ്ടയുടെ എന്‍ജിനീയറിംഗ് സാമര്‍ഥ്യത്തിന്റെയും നിര്‍മ്മാണ മികവിന്റെയും സാക്ഷാത്‌കാരമാണ് പുതിയ ബ്രയോയെന്ന് ഹോണ്ട കാര്‍സ് ഇന്ത്യയുടെ പ്രസിഡന്റും സിഇഒയുമായ മി. യോച്ചിറോ യുവേനോ പറഞ്ഞു. ജെഡി പവര്‍ ഐക്യുഎസ് റാങ്കിംഗില്‍ കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം ഒന്നാം സ്ഥാനത്ത് തുടരുന്ന ബ്രയോ ഗുണനിലവാരത്തില്‍ കാര്‍ വ്യവസായ രംഗത്ത് ഒന്നാമതാണ്. ജനങ്ങള്‍ക്കു വേണ്ടി വെറുതെ കാര്‍ നിര്‍മ്മിക്കുകയല്ല മറിച്ച് ജനങ്ങളോട് ചേര്‍ന്നു നിന്നാണ് കാര്‍ നിര്‍മ്മിക്കുന്നത്. പുതിയ ബ്രയോ ഒരു ഓള്‍റൗണ്ടറാണ്. വിശാലമായ ഉള്‍വശം, സുരക്ഷിതം, കാഴ്‌ച ഭംഗി, അതിശയിപ്പിക്കുന്ന കാര്യക്ഷമതയുള്ള എന്‍ജിന്‍, മികച്ച ഇന്ധന ക്ഷമത എന്നിവ പുതിയ ബ്രയോ ഉറപ്പാക്കുന്നു.
2011 ല്‍ വിപണിയിലിറക്കിയ ഹോണ്ട ബ്രയോ 87000 ത്തിലധികം ഇന്ത്യന്‍ കുടുംബങ്ങള്‍ ഉപയോഗിക്കുന്നു. പുതിയ ബ്രയോയുടെ വരവ് ഇന്ത്യന്‍ യുവത ആവേശത്തോടെ ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ടാഫെറ്റ വൈറ്റ്, അലബാസ്റ്റര്‍ സില്‍വര്‍, അര്‍ബന്‍ ടൈറ്റാനിയം, റാലി റെഡ്, വൈറ്റ് ഓര്‍ക്കിഡ് പേള്‍ എന്നീ അഞ്ചു കളറുകളിലാണ് പുതിയ ബ്രയോ പുറത്തിറങ്ങുന്നത്.
88 ജട@ 6000 ൃുാ പരമാവധി ഔട്ട്‌പുട്ട് ശേഷിയും 109 ചാ@ 4500 ൃുാ ഉം നല്‍കുന്ന 1.2 ലിറ്റര്‍ ശേഷിയുള്ള നാല് സിലിണ്ടറുകളുള്ള ഐ-വിടെക് എന്‍ജിനാണ് ബ്രയോയ്‌ക്കുള്ളത്. 5 സ്‌പീഡ് മാനുവല്‍ ട്രാന്‍സ്‌മിഷനും 5 സ്‌പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്‌മിഷനും യഥാക്രമം 18.5 സാ/ഹ, 16.5 സാ/ഹ ഉം ഇന്ധന ശേഷി നല്‍കുന്നു. (പരിശോധന വിവരങ്ങള്‍ പ്രകാരം) ബ്രയോ എംടിക്ക് ചെറിയ ടേണിഗ് റേഡിയസായ 4.5 മീറ്ററും ബ്രയോ എടിക്ക് 4.7 മീറ്റര്‍ റേഡിയസും നഗരത്തിലെ ഗതാഗതക്കുരുക്കില്‍ വിദഗ്‌ധവും ലളിതവുമായ ഡ്രൈവിംഗ് നല്‍കും.
അഡ്വാന്‍സ്‌ഡ് കംപാറ്റിബിലിറ്റി എന്‍ജിനീയറിംഗ് രൂപഘടന കാറിന്റെ സ്വയം സുരക്ഷ ഉറപ്പാക്കുന്നതും അപകട സമയത്ത് മറ്റു വാഹനങ്ങള്‍ക്കുണ്ടാകുന്ന ക്ഷതം ലഘൂകരിക്കുന്നതുമാണ്. കാര്യക്ഷമായ സുരക്ഷാ ക്രമീകരണങ്ങളും കാറിലുണ്ട്. ഡ്യുവല്‍ എസ്‌ആര്‍എസ് എയര്‍ ബാഗുകള്‍, വീല്‍ ലോക്കിംഗ് തടയുന്ന ആന്റി ലോക്ക് ബ്രേക്കിംഗ് സംവിധാനം (എബിഎസ്), ബ്രേക്കിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനായി ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്‌ട്രിബ്യൂഷന്‍ (ഇബിഡി), ലോഡ് നിയന്ത്രിക്കുന്ന സീറ്റ് ബെല്‍റ്റ് പ്രിട്ടെന്‍ഷനര്‍, അപകട സമയത്ത് ഇടിയുടെ ആഘാതം കുറയ്‌ക്കുന്ന ഹെഡ് റെസ്റ്റ് (ഇംപാക്ട് മിറ്റിഗേറ്റിംഗ് ഹെഡ്‌റെസ്റ്റ്) എന്നീ നൂതന സവിശേഷതകളുമായാണ് പുതിയ ബ്രയോ എത്തുന്നത്. കാല്‍നടയാത്രക്കാര്‍ക്ക് അകപട സാധ്യത ലഘൂകരിക്കുന്നതിനും ഇടിയുടെ ആഘാതം കുറയ്‌ക്കുന്നതിനുമുള്ള പെഡസ്‌ട്രിയന്‍ ഇന്‍ജുറി മിറ്റിഗേഷന്‍ സാങ്കേതിക വിദ്യയോടു കൂടിയാണ് കാറിന്റെ മുന്‍വശത്തിന്റെ നിര്‍മ്മിതി.
2 വര്‍ഷം അല്ലെങ്കില്‍ 40,000 കിലോമീറ്ററാണ് വാറന്റി കാലാവധി.
പുതിയ ഹോണ്ട ബ്രയോയുടെ ഡല്‍ഹിയിലെ എക്‌സ് ഷോറും വില ഇനി പറയും വിധമാണ്. രൂപയില്‍
പെട്രോള്‍ :
ഇഎംടി 469,000
എസ്‌എംടി 520,000
വിഎക്‌സ് എംടി 595,000
വിഎക്‌സ് എടി 681,600
പേള്‍ പ്രീമിയം (വൈറ്റ് ഓര്‍ക്കിഡ് പേള്‍ കളര്‍): എക്‌സ് ഷോറൂം നിരക്ക് + 4000 രൂപ
No comments:
Post a Comment