Monday, October 10, 2016

ഡിപി വേള്‍ഡ്‌ മികച്ച പ്രവര്‍ത്തനവുമായി മുന്നേറ്റം തുടരുന്നു.



കൊച്ചി : കൊച്ചിയിലെ അന്താരാഷ്‌ട്ര കണ്ടെയ്‌നര്‍ ട്രാന്‍സ്‌ഷിപ്പ്‌മെന്റ്‌ ടെര്‍മിനല്‍ നടത്തിപ്പുകാരായ ഡിപി വേള്‍ഡ്‌ 2016-ല്‍ ഇതുവരെ 24% വളര്‍ച്ച നേടി. കഴിഞ്ഞ ഒന്‍പതു മാസകാലയളവില്‍ കൈകാര്യം ചെയ്‌ത കപ്പലുകള്‍ 31 ശതമാനം വര്‍ദ്ധിച്ചു. മാസം തോറും ശരാശരി 40,000 ടിഇയു കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്യുന്നുണ്ട്‌. ദക്ഷിണേന്ത്യയിലെ വ്യാപാരത്തിന്റെ വര്‍ദ്ധനയും മികച്ച ടെര്‍മിനല്‍ സേവനങ്ങളും ഇതിനു സഹായകമായി.
കൊച്ചി ടെര്‍മിനലില്‍ ട്രക്ക്‌ ടേണ്‍ എറൗണ്ട്‌ ടൈം 26 മിനറ്റും ഗാന്‍ട്രി ക്രെയിന്‍ മൂവുകള്‍ മണിക്കൂറില്‍ 31 എന്ന മികച്ച നിലയിലുമാണ്‌. അത്യാധുനിക ടെര്‍മിനല്‍ ഓപ്പറേറ്റിംഗ്‌ സിസ്റ്റമായ സോഡിയാക്‌ ഉപയോഗിച്ച്‌ ഗെയ്‌റ്റ്‌-യാര്‍ഡ്‌-വെസ്സല്‍ പ്രവര്‍ത്തനങ്ങള്‍ വിദഗ്‌ദ്ധ ജീവനക്കാര്‍ സംയോജിപ്പിക്കുന്നതിനാല്‍ ഇടപാടുകാര്‍ക്ക്‌ സൗകര്യപ്രദമാണ്‌.
ഇടപാടുകാര്‍ക്ക്‌ മികച്ച സേവനം ഏറ്റവും കാര്യക്ഷമമായ രീതിയില്‍ നല്‍കിയതുകൊണ്ട്‌ സാദ്ധ്യമായ ഈ നേട്ടം തുടര്‍ന്നും ലോകോത്തര നിലവാരം പാലിക്കുവാന്‍ തങ്ങളെ പ്രചോദിപ്പിക്കുന്നുവെന്ന്‌ ഡിപി വേള്‍ഡ്‌ കൊച്ചിയുടെ സിഇഒ ജിബു കുര്യന്‍ ഇട്ടി പറഞ്ഞു. കൂടിയ ക്രെയിന്‍ മൂവുകള്‍, കുറഞ്ഞ ട്രക്ക്‌ ടേണ്‍ എറൗണ്ട്‌ ടൈം എന്നിവയുള്ളതിനാല്‍ മേഖലയിലെ മറ്റു തുറമുഖങ്ങളേക്കാള്‍ കുറഞ്ഞ സമയത്തില്‍ കൃത്യതയോടെ കപ്പലുകള്‍ കൈകാര്യം ചെയ്യുവാന്‍ സാധിക്കുന്നു.
ഇന്ത്യയുടെ തെക്കു പടിഞ്ഞാറ്‌ മേഖലയുടെ സ്വാഭാവിക ഗേറ്റ്‌വേയായതിനാല്‍ വ്യവസായ ഉല്‍പ്പന്നങ്ങളും കാര്‍ഷിക വിളകളും കൂടുതലായി കൊച്ചിയില്‍ എത്തുന്നുണ്ട്‌. മികച്ച റോഡ്‌ റെയില്‍ കണക്‌ടിവിറ്റി ഉള്ളതിനാല്‍ സമയം, പണം എന്നിവ ലാഭിക്കുവാന്‍ ടെര്‍മിനല്‍ ഉപയോഗിക്കുന്നവര്‍ക്ക്‌ സാധിക്കുന്നു.

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...