കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ കാര്‍
നിര്‍മാതാക്കളായ ഹുണ്ടായ് മോട്ടേഴ്‌സ് ഇന്ത്യ പുതിയ 2017 ഗ്രാന്റ് 10
പുറത്തിറക്കി. വിപണിയിലെ മാറുന്ന പ്രവണതകളും ഉപഭോക്താക്കളുടെ പ്രതീക്ഷകളും
കണക്കിലെടുത്തു മുന്നേറുന്ന ഹുണ്ടായി 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനോടെയും പുതിയ
വലുതും ശക്തിയേറിയതുമായ 1.2 ഡീസല്‍ എഞ്ചിനോടേയുമാണ് പുതിയ 2017 ഗ്രാന്റ് ഐ 10
അവതരിപ്പിച്ചിട്ടുള്ളത്. സ്‌പോര്‍ട്ടി സ്‌റ്റൈലും അത്യാധുനീക സാങ്കേതികവിദ്യയും
ഉയര്‍ന്ന സുരക്ഷയും ഏറ്റവും മികച്ച സൗകര്യങ്ങളും സംയോജിപ്പിച്ചാണു പുതിയ 2017
ഗ്രാന്റ് ഐ 10 പുറത്തിറക്കിയിരിക്കുന്നത്. പുതുക്കിയ പുറം രൂപകല്‍പ്പനയും ഹൈടെക്
ഫീച്ചറുകളും മെച്ചപ്പെടുത്തിയ പ്രകടനവും ഇന്ധന ക്ഷമതയുമെല്ലാം ഇതിന്റെ മുഖ്യ
സവിശേഷതകളാണ്.
സമൂഹത്തില്‍ ഉന്നത സ്ഥാനത്തോടെ മുന്നേറുന്ന, പ്രതീക്ഷകള്‍ ഉള്ള
ഉപഭോക്താക്കള്‍ക്കായി പ്രത്യേകം രൂപപ്പെടുത്തിയതാണ് ഈ പുതിയ 2017 ഗ്രാന്റ് ഐ 10.
പതിവു ചിന്താഗതികള്‍ക്കുപരിയായി ആധുനീകതയും മൂല്യങ്ങളും ഇതില്‍
സമന്വയിപ്പിച്ചിട്ടുണ്ട്. ഉയര്‍ന്ന ശേഷിയുള്ള പ്രകടനവും ഇന്ധനക്ഷമതയും ഇതില്‍ ഒരേ
സമയം ലഭ്യവുമാണ് കൂടുതല്‍ മെച്ചപ്പെടുത്തിയതും മികച്ച പ്രതികരണശേഷിയുള്ളതും
ഡ്രൈവ് ചെയ്യാന്‍ ഏറെ സൗകര്യമുള്ളതുമാണ് പുതിയ 1.2 ഡി.എസ്.എല്‍ എഞ്ചിനും
പെട്രോളിലെ 1.2 എഞ്ചിനും.
ആഗോള വ്യാപകമായി ഉപഭോക്താക്കളുടെ ഹൃദയം കീഴടക്കിയ
കാറാണ് ഗ്രാന്റ് ഐ 10 എന്ന് പുതിയ 2017 ഗ്രാന്റ് ഐ 10 പുറത്തിറക്കുന്ന വേളയില്‍
ഹുണ്ടായ് മോട്ടോര്‍ ഇന്ത്യയുടെ എം.ഡി.യും ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറുമായ
വൈ.കെ. കൂ ചൂണ്ടിക്കാട്ടി. ഹുണ്ടായ് മോട്ടോര്‌സ് ഇന്ത്യയുടെ വളര്‍ച്ചാ പാതയിലെ
ഒരു നാഴികക്കല്ലാണിതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ നിര്‍മിച്ച 5.5 ലക്ഷം
ഗ്രാന്റ് ഐ 10 കാറുകളാണ് രാജ്യത്തിനകത്തും പുറത്തുമായി വില്‍പ്പന
നടത്തിയിട്ടുള്ളത്. ഈ ബ്രാന്‍ഡിന്റെ ശക്തി തന്നെയാണിതു സൂചിപ്പിക്കുന്നത്.
ഉപഭോക്താക്കള്‍ക്കിടയില്‍ പുതിയൊരു മാനദണ്ഡം കൂടി സൃഷ്ടിക്കുന്ന രീതിയിലാവും പുതിയ
2017 ഗ്രാനന്റ് ഐ 10 ന്റെ കടന്നു വരവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മുന്നില്‍
പുതിയ പുതിയ റേഡിയേറ്റര്‍ ഗ്രില്‍ രൂപകല്‍പ്പന, പുനര്‍ രൂപകല്‍പ്പന ചെയ്‌ത ബംബര്‍,
പകല്‍ സമയത്തു തെളിയുന്ന പുതിയ എല്‍.ഇ.ഡി. ലൈറ്റുകള്‍ എന്നിവയെല്ലാം പുതിയ 2017
ഗ്രാന്റ് ഐ 10 ന് ഒരു ശക്തമായ രൂപഭംഗി നല്‍കുന്നു. പിന്നിലുള്ള ഇരട്ട ടോണിലുള്ള
ബംബര്‍ കൂടുതല്‍ മികച്ച ആകര്‍ഷണവും നല്‍കുന്നു. ഈ വിഭാഗം കാറുകളില്‍ ആദ്യമായി എയര്‍
കര്‍ട്ടന്‍ ലഭ്യമാക്കിയെന്ന സവിശേഷതയും മുന്‍ ഭാഗത്തു ദൃശ്യമാണ്.
ഇതിന്റെ 1.2
ലിറ്റര്‍ ഡ്യൂവല്‍ വി.ടി.വി.ടി. പെട്രോള്‍ എഞ്ചിന്‍ 19.77 കിലോമീറ്ററും 1.2 യു2
ഡീസല്‍ എഞ്ചിന്‍ 24.95 ലിറ്ററും ഇന്ധന ക്ഷമത നല്‍കും.
ഇന്റീരിയറിന്റെ
കാര്യത്തിലും ആകര്‍ഷകമായ സവിശേഷതകള്‍ പുതിയ 2017 ്ര്രഗാന്റ് ഐ 10 ല്‍ ദൃശ്യമാണ്.
ഏറ്റവും ഉന്നത മേന്‍മയുള്ള വസ്‌തുക്കളില്‍ നിര്‍മിച്ച അത്യാധുനീക രീതിയിലെ
ഇന്റീരിയര്‍ രൂപകല്‍പ്പന ഇതിന്റെ സവിശേഷതയാണ്. പുതിയ 2017 ഗ്രാന്റ് ഐ 10 ന്റെ
വലിയ 7 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടൈന്‍മെന്റ് സംവിധാനത്തില്‍ ആപ്പിള്‍ കാര്‍
പ്ലേ, ആന്‍ഡ്രോയ്‌ഡ് ഓട്ടോ, മിറര്‍ ലിങ്ക് തുടങ്ങിയ സൗകര്യങ്ങളും ലഭ്യമാണ്.
തടസ്സങ്ങളില്ലാത്ത കണക്ടിവിറ്റിയും സ്‌റ്റിയറിങിലുള്ള ശബ്ദം തിരിച്ചറിയുന്ന
ബട്ടണുമെല്ലാം അത്യാധുനീക സാങ്കേതികവിദ്യയും സുരക്ഷിതമായ ഡ്രൈവിങും ഒരേ സമയം
അവതരിപ്പിക്കുകയാണ്.
പൂര്‍ണമായും ഓട്ടോമാറ്റിക് ആയി താപം നിയന്ത്രിക്കുന്ന
സംവിധാനം, പിന്നിലെ എ.സി. വെന്റ്, പിന്‍ ഭാഗത്ത ഡീ ഫോഗര്‍, ഡ്രൈവര്‍ സീറ്റിന്റെ
ഉയരം ക്രമീകരിക്കാനുള്ള സംവിധാനം, ടില്‍റ്റ് സ്‌റ്റിയറിങ്, സ്‌മാര്‍ട്ട് കീ
പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്, പാര്‍ക്കിങു സഹായിക്കുന്ന പിന്നിലെ ക്യമാറയും
സെന്‍സറും എന്നിവയെല്ലാം പുതിയ 2017 ഗ്രാന്റ് ഐ 10 ന്റെ ആകര്‍ഷണം
വര്‍ധിപ്പിക്കുന്ന മറ്റു ഘടകങ്ങളാണ്.
പെട്രോള്‍ പതിപ്പിന്‌് ഡെല്‍ഹിയില്‍
458,400 രൂപ മുതല്‍ 639,890 രുപ വരേയും ഡീസല്‍ പതിപ്പിന് 568,400 രൂപ മുതല്‍
732,890 രൂപ വരേയുമാണ് ഡൈല്‍ഹിയിലെ എക്‌സ് ഷോറും വില.
No comments:
Post a Comment