Wednesday, February 8, 2017

ഭാരത്‌ ബില്‍ പേയ്‌മെന്റ്‌ സംവിധാനവുമായി എച്ച്‌ഡിഎഫ്‌സി




കൊച്ചി : എച്ച്‌ഡിഎഫ്‌സി ബാങ്ക്‌ ഭാരത്‌ ബില്‍ പേയ്‌മെന്റ്‌ സിസ്റ്റം (ബിബിപിഎസ്‌) ഏര്‍പ്പെടുത്തി. ബിബിപിഎസ്‌ ഏര്‍പ്പെടുത്തുന്ന രാജ്യത്തെ ആദ്യത്തെ ബാങ്കാണ്‌ എച്ച്‌ഡിഎഫ്‌സി. ദേശീയ തലത്തില്‍ പരസ്‌പര പ്രവര്‍ത്തനക്ഷമതയുള്ള ബില്‍ പേയ്‌മെന്റ്‌ സംവിധാനം എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ നെറ്റ്‌ ബാങ്കിംഗ്‌ സൗകര്യത്തിലൂടെ ഉപഭോക്താക്കള്‍ക്ക്‌ ലഭിക്കും.
ബില്‍ പേയ്‌മെന്റ്‌ സേവനങ്ങള്‍ ലഭ്യമാക്കുന്ന ബാങ്കുകള്‍, ബാങ്കിംഗ്‌ ഇതര സ്ഥാപനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന കേന്ദ്രീകൃത സംവിധാനം എപിസിഐ-ആണ്‌ തയ്യാറാക്കിയിരിക്കുന്നത്‌. വൈദ്യുതി, പാചകവാതകം, വാട്ടര്‍ ബില്ലുകള്‍ ഇന്‍സ്റ്റന്റ്‌ ആയി അടയ്‌ക്കാന്‍ ഉപഭോക്താക്കള്‍ക്ക്‌ കഴിയും.
ഉപഭോക്താക്കള്‍ക്ക്‌ നെറ്റ്‌ ബാങ്കിംഗിലൂടെ ബിബിപിഎസ്‌ സംവിധാനം ലഭ്യമാണ്‌. ഉപഭോക്താക്കള്‍ അല്ലാത്തവര്‍ക്കും ഈ സംവിധാനം ഉടന്‍ ലഭിക്കുന്നതാണ്‌. ഉപഭോക്താക്കള്‍ അല്ലാത്തവര്‍ക്ക്‌ മൊബൈല്‍ ബാങ്കിംഗിലൂടെയാണ്‌ പ്രസ്‌തുത സേവനം ലഭ്യമാവുക. 
എച്ച്‌ഡിഎഫ്‌സി ബാങ്ക്‌ ഉപഭോക്താക്കള്‍ക്ക്‌ നെറ്റ്‌ ബാങ്കിംഗ്‌ പേജില്‍ ലോഗിന്‍ ചെയ്‌ത്‌ ബിബിപിഎസ്‌ സംവിധാനം ഉപയോഗിക്കാം. എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ മൊബൈല്‍ ബാങ്കിംഗ്‌ സേവനവുമായി ഇത്‌ ബന്ധിപ്പിക്കും.
ബില്ലുകള്‍ അടയ്‌ക്കാനായി വിവിധ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കേണ്ട ആവശ്യമില്ല എന്നതാണ്‌ പ്രധാന നേട്ടം. ബില്ലുകള്‍ അടയ്‌ക്കാന്‍ ചെക്ക്‌ നല്‍കേണ്ട ആവശ്യമില്ല. ബില്ലറുമായി രജിസ്റ്റര്‍ ചെയ്യണമെന്നുമില്ല. 
എച്ച്‌ഡിഎഫ്‌സി ഉപഭോക്താക്കള്‍ക്ക്‌ ഡിജിറ്റല്‍ ബാങ്കിംഗ്‌ സേവനങ്ങളുടെ പുതിയ ശ്രേണി അവതരിപ്പിക്കുന്നതിന്റെ ഭാഗമാണ്‌ ബിബിപിഎസ്‌ എന്ന്‌ എച്ച്‌ഡിഎഫ്‌സി ബാങ്ക്‌ ഡിജിറ്റല്‍ ബാങ്കിംഗ്‌ കണ്‍ട്രി ഹെഡ്‌ നിതിന്‍ ചോ പറഞ്ഞു.

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...