കൊച്ചി : വാലന്റൈന്‍സ് ദിനം പ്രമാണിച്ച്, പ്ലാറ്റിനം ഗില്‍ഡ് ഇന്ത്യ, പ്ലാറ്റിനം ലവ് ബാന്‍ഡ്‌സ് വിപണിയില്‍ അവതരിപ്പിച്ചു. അനശ്വര പ്രണയത്തിന്റെ പ്രതീകം കൂടിയായ ഡയമണ്ട് പതിച്ച ചാനല്‍ സെറ്റോടുകൂടിയ ലവ് ബാന്‍ഡ് ആണ് ഇതില്‍ പ്രധാനം. പ്രകൃതിദത്ത വെള്ള ലോഹമായ പ്ലാറ്റിനം 95 ശതമാനവും പരിശുദ്ധമാണ്.
സമാനതകളില്ലാത്ത ഡിസൈനും ആഴത്തിലുള്ള അര്‍ത്ഥങ്ങളുമാണ് പ്ലാറ്റിനം ആഭരണങ്ങളുടെ പ്രത്യേകത. കരകൗശല വിദഗ്‌ദ്ധരുടെ കൊത്തുപണിയുടെ ചാരുതയില്‍ വിരിഞ്ഞ പ്ലാറ്റിനം ആഭരണങ്ങള്‍ അനുയോജ്യമായ സമ്മാനമാണ്.
പ്ലാറ്റിനം ആഭരണങ്ങളുടെ പരിശുദ്ധി ഉറപ്പുവരുത്താന്‍ പ്ലാറ്റിനം ഗില്‍ഡ് ഇന്ത്യ, അമേരിക്കയിലെ അണ്ടര്‍ റൈറ്റേഴ്‌സ് ലബോറട്ടറീസിനെയാണ് നിയമിച്ചിരിക്കുന്നത്. പ്ലാറ്റിനം ആഭരണങ്ങളുടെ ക്വാളിറ്റി അഷ്വറന്‍സ് സ്‌കീം മോണിറ്റര്‍ ചെയ്യുന്നതും ഓഡിറ്റ് ചെയ്യുന്നതും അണ്ടര്‍ റൈറ്റേഴ്‌സ് ലബോറട്ടറീസാണ്.
ഈ സ്‌കീം അനുസരിച്ച് ഇന്ത്യയിലെ അംഗീകൃത പ്ലാറ്റിനം ആഭരണങ്ങളോടൊപ്പം ക്വാളിറ്റി അഷ്വറന്‍സ് കാര്‍ഡ് ലഭ്യമാണ്. ഗുണമേ� ഹാള്‍മാര്‍ക്ക് ആയ പി ടി 950 ഓരോ ആഭരണത്തിനുള്ളിലും മുദ്രണം ചെയ്‌തിട്ടുണ്ട്. ഇത് ബൈബാക്കിന്റെ ഉറപ്പുകൂടിയാണ്. പ്ലാറ്റിനത്തെപ്പറ്റി കൂടുതല്‍ അറിയാന്‍ www.preciousplatinum. in
No comments:
Post a Comment