കേരളത്തില്‍ സര്‍വീസ് വാനുകളുമായി സാംസംങ്
ഉപഭോക്തൃ സേവനം വ്യാപിപ്പിക്കുന്നു
കൊച്ചി: സാംസംങ് ഉപഭോക്താക്കള്‍ക്ക് അവരുടെ വീട്ടുമുറ്റത്ത് സേവനം ലഭ്യമാക്കുന്നതിനായി സാംസംങ്‌് ഇന്ത്യ കേരളത്തിലും തമിഴ്‌നാട്ടിലും ലോകോത്തര നിലവാരത്തിലുള്ള സര്‍വീസ് വാനുകള്‍ പുറത്തിറക്കി.
കേരളത്തില്‍ 20-ഉം തമിഴ്‌നാട്ടില്‍ 47-ഉം സര്‍വീസ് വാനുകളാണ് പുറത്തിറക്കിയിട്ടുള്ളത്. സാംസംങ് ഇന്ത്യ കസ്റ്റമര്‍ സാറ്റിസ്‌ഫാക്‌ഷന്‍ വൈസ് പ്രസിഡന്റ് അനുരാഗ് പ്രഷാര്‍ ആണ് വാനുകള്‍ ഫ്‌ളാഗ് ഓഫ് ചെയ്‌തത്. കേരളത്തിലെ 25 താലൂക്കുകളും തമിഴ്‌നാട്ടിലെ 104 താലൂക്കൂകളും ഈ വാനുകള്‍ കവര്‍ ചെയ്യും. ഇതോടെ ദക്ഷിണേന്ത്യയിലെ എല്ലാ ഗ്രാമങ്ങളിലുംതന്നെ കമ്പനിക്ക് സാന്നിധ്യമായി.
ജനറേറ്റര്‍ സെറ്റും മറ്റു ഉപകരണങ്ങളും സജ്ജീകരിച്ചിട്ടുള്ള വാനില്‍ വിവിധ മേഖലകളില്‍ നൈപുണ്യം നേടിയിട്ടുള്ള സര്‍വീസ് എന്‍ജിനീയറുടെ സേവനവും ലഭ്യമാണ്. ഇതു മൂലം ഉപഭോക്താവിന്റെ പരാതികള്‍ക്ക് അപ്പോള്‍ തന്നെ സേവനം ലഭ്യമാകുമെന്ന് അനുരാഗ് പ്രഷാര്‍ പറഞ്ഞു.
2016 ഒക്‌ടോബറിലാണ് ഈ സവിശേഷ ഉപഭോക്തൃ സേവന സംരംഭത്തിനു കമ്പനി തുടക്കം കുറിച്ചത്. ഇപ്പോള്‍ 6,000 താലൂക്കുകളെ ബന്ധിപ്പിച്ചുകൊണ്ട് 535 സര്‍വീസ് വാനുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഗ്രാമീണ ഉപഭോക്താക്കള്‍ക്കിടയില്‍ സാങ്കേതികവിദ്യ വേഗത്തില്‍ എത്തിക്കു മാത്രമല്ല ഈ പ്രദേശങ്ങളില്‍ ഉള്ളവര്‍ക്ക് നൈപുണ്യ പരിശീലനവും തൊഴിലും നല്‍കുകയും ചെയ്യുന്നു. സര്‍വീസ് വാനുകള്‍ക്കു പരിപൂരകമായി ഇന്ത്യയൊട്ടാകെ 250 സര്‍വ്വീസ് പോയിന്റുകളും 250 റസിഡന്റ് എഞ്ചിനീയര്‍മാരെയും കമ്പനി നിയമിച്ചിട്ടുണ്ടെന്ന് അനുരാഗ് പ്രഷാര്‍ അറിയിച്ചു. ഈ പുതിയ സംരംഭത്തിലൂടെ സാംസംങിന്റെ ടച്ച് പോയിന്റുകളുടെ എണ്ണം 2,000 ല്‍ നിന്ന് 3,000 ആയി ഉയര്‍ന്നു. ഉപഭോക്താക്കള്‍ക്ക് 1800407267864 ഡയല്‍ ചെയ്‌ത് ഈ സേവനം സ്വീകരിക്കുവാന്‍ കഴിയും.
No comments:
Post a Comment