കൊച്ചി: ഒരു ലക്ഷത്തിലേറെ പുഷ്പ തൈകളും ഔഷദ സസ്യങ്ങളും പ്രദർശിപ്പിക്കുന്ന ലുലു ഫ്ളവർ ഫൈസ്റ്റിവലിന് ലുലു മാളിൽ തുടക്കമായി. ലുലു ഗ്രൂപ്പിന്റെ കീഴിലുള്ള ലുലു ഇവന്റ്സ് ഒരുക്കിയ ഫ്ളവർ ഫെസ്റ്റിവൽ ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടർ എം.എ.നിഷാദ് ഉദ്ഘാടനം ചെയ്തു. ലുലു മാളിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്തമായ 12 പൂക്കളിൽ തീർത്ത ഇൻസ്റ്റലേഷനുകളിൽ ഫോട്ടോ എടുക്കുവാൻ സന്ദർശകരുടെ തീരക്കാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വ്യത്യസ്തങ്ങളായ പുഷ്പ തൈകകളുടെ പ്രദർശനവും വിൽപ്പനയും മാളിൽ നടക്കുന്നുണ്ട്. ഹോർട്ടിക്കൾച്ചർ, വ്യവസായം, പുന്തോട്ട നിർമ്മാണം, വളം നിർമ്മാണം തുടങ്ങിയ രംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്കും പിന്തുണയേകുന്നതിനാണ് ഫ്ളവർ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. 18 നഴ്സറികൾ ഉൽപാദിപ്പിച്ച പുഷ്പ തൈകളുടെ വൻ ശേഖരം വിൽപ്പനക്കായി എത്തിച്ചിട്ടുണ്ട്. വിദേശികൾക്കൾ ഉൾപ്പെടെ ആയിരങ്ങളാണ് ഉദ്ഘാടന ദിവസം ഫ്ളവർ ഫെസ്റ്റിവൽ സന്ദർശിച്ചത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പുഷ്പ വിന്യാസത്തിൽ മികച്ച വൈദഗ്ദ്ധ്യമുള്ള ഒരു സംഘമാണ് പ്രദർശനയിനങ്ങൾ രൂപകൽപന ചെയ്തു തയ്യാറാക്കിയത്.പുഷ്പ കർഷകർക്ക് നാലു ദിവസവും ലുലു മാളിൽ സൗജന്യമായിട്ടാണ് പ്രദർശനത്തിനും വിൽപ്പനക്കും അവസരം നൽകിയത്. ഫ്ളവർ ഫെസ്റ്റിനോടനുബന്ധിച്ച് എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ വിവിധ കലാപരിപാടികൾ നടക്കും.
പ്രദർശനം 14ന് സമാപിക്കും.
No comments:
Post a Comment