കൊച്ചി: അടിയന്തര മെഡിക്കല്‍ ആവശ്യങ്ങള്‍,
അംഗവൈകല്യം, സ്വത്തുക്കള്‍ നഷ്‌ടപ്പെടല്‍, വരുമാന നഷ്‌ടം എന്നിങ്ങനെ പ്രധാനപ്പെട്ട
നാലു അടിയന്തര ഘട്ടങ്ങളില്‍ പകുതിയിലധികം ജീവനക്കാര്‍ ആശ്രയിക്കുന്നത് സ്വന്തം
ആദായത്തെ തന്നെയാണെന്ന് മാര്‍ഷ് ഇന്ത്യ പുറത്തിറക്കിയ സര്‍വേ റിപോര്‍ട്ട്
പറയുന്നു.
മാര്‍ഷിന്റെ ഒമ്പതാമത് എംപ്ലോയീ ഹെല്‍ത്ത് ആന്‍ഡ്
ബെനിഫിറ്റ്‌സ് വാര്‍ഷിക സര്‍വേ അനുസരിച്ച് തൊഴിലുടമ വാഗ്‌ദാനം ചെയ്യുന്ന വോളന്ററി
ഇന്‍ഷുറന്‍സ് പ്ലാനുകളുടെ പ്രീമിയം ചെലവില്‍ പങ്കാളികളാകാന്‍ 92 ശതമാനം
തൊഴിലാളികളും തയ്യാറാണെന്ന് വ്യക്തമാക്കുന്നു. 33 ശതമാനം പേരും 1-2 ശതമാനം വിഹിതം
അടക്കാന്‍ തയ്യാറാണെങ്കില്‍ 37 ശതമാനം പേര്‍ വാര്‍ഷിക ശമ്പളത്തിന്റെ 3-5 ശതമാനം
വിവിധ ഇന്‍ഷുറന്‍സ് പദ്ധതികള്‍ക്കായി ചെലവിടാന്‍ ഒരുക്കമാണ്.
തൊഴിലുടമകള്‍
നല്‍കുന്ന മെഡിക്കല്‍-അപകട ഇന്‍ഷുറന്‍സ് പദ്ധതികള്‍ ആവശ്യത്തിന്
തികയാത്തതാണെന്നും കൈയില്‍ നിന്നും പണം മുടക്കേണ്ട അവസ്ഥയാണെന്നും സര്‍വേയില്‍
പങ്കെടുത്ത പകുതിയിലധികം ജീവനക്കാര്‍ പറഞ്ഞു.
വിവിധ ഇന്‍ഷുറന്‍സ്
പദ്ധതികള്‍ക്കായി പണം ചെലവഴിക്കാന്‍ ഭൂരിഭാഗം തൊഴിലാളികളും തയ്യാറാണെന്ന്
റിപോര്‍ട്ട് വ്യക്തമാക്കുന്നു. 78 ശതമാനം പേരും വോളന്ററി പാരന്റ് ഇന്‍ഷുറന്‍സ്
പ്ലാനുകള്‍ക്കായി 2000 രൂപവരെ ചെലവിടാന്‍ തയ്യാറാണ്.
വൈവിധ്യമാര്‍ന്ന
തൊഴില്‍ മേഖലയില്‍നിന്നുള്ള 500-ലധികം തൊഴില്‍ദാതാക്കളും വിവിധ പ്രായപരിധിയിലുള്ള
അവരുടെ 2000-ലധികം തൊഴിലാളികളും സര്‍വേയില്‍ പങ്കെടുത്തു.
No comments:
Post a Comment