കൊച്ചി: മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റ പ്രഷ്യസ് മെറ്റല്‍സ്
വിഭാഗമായ മുത്തൂറ്റ് എക്‌സിം പ്രൈവറ്റ് ലിമിറ്റഡ് സ്വര്‍ണവര്‍ഷം ഡയമണ്ട്
ആഭരണങ്ങള്‍ വിപണിയിലെത്തിച്ചു. ഡിവൈന്‍ സോളിറ്റയേഴ്‌സ് പ്രഥം ഡയമണ്ടുമായി
ചേര്‍ന്നാണ് ആഭരണങ്ങള്‍ വിപണിയില്‍ എത്തിച്ചിട്ടുള്ളത്.
പതിനെട്ട് കാരറ്റ്
സ്വര്‍ണത്തില്‍ 0.14 സെന്റ് ഡയമണ്ട് പതിപ്പിച്ച റിംഗുകളാണ് തുടക്കത്തില്‍
ലഭ്യമാക്കുക. പന്ത്രണ്ട് മില്ലിമീറ്റര്‍, 14 മില്ലി മീറ്റര്‍, 16 മില്ലി മീറ്റര്‍
വലുപ്പത്തില്‍ ലഭിക്കുന്ന റിംഗുകള്‍ക്ക് രണ്ടു ഗ്രാം മുതല്‍ 2.4 ഗ്രാം വരെയാണ്
ഭാരം. കൂടുതല്‍ വൈവിധ്യമാര്‍ന്ന ഡയമണ്ട് ആഭരണങ്ങള്‍ തുടര്‍ന്നു
വിപണിയിലെത്തിക്കുമെന്ന് മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് എക്‌സിക്യൂട്ടീവ്
ഡയറക്‌ടര്‍ തോമസ് മുത്തൂറ്റ് പറഞ്ഞു.
ഓരോ ആഭരണത്തിലും ലേസര്‍ ഉപയോഗിച്ച്
യുണീക് ഐഡന്റിഫിക്കേഷന്‍ കോഡ് പതിപ്പിച്ചിരിക്കും. ക്വാളിറ്റി ഗാരന്റി
സര്‍ട്ടിഫിക്കറ്റ്, ബൈബാക്ക് ഗാരന്റി എന്നിവയും ആഭരണത്തോടൊപ്പം നല്‍കുമെന്ന്
മുത്തൂറ്റ് പ്രഷ്യസ് മെറ്റല്‍സ് ഡിവിഷന്‍ സിഇഒ കെയൂര്‍ ഷാ
അറിയിച്ചു.
മൂന്ന്-ആറു മാസം വരെ തവണവ്യവസ്ഥയില്‍ ആഭരണങ്ങള്‍ വാങ്ങാന്‍
സാധിക്കും. ഒരു മാസം കഴിഞ്ഞു പണമടയ്‌ക്കാവുന്ന പദ്ധതിയുമുണ്ട്. തുടക്കത്തില്‍
മുത്തൂറ്റ് ഫിന്‍കോര്‍പ്പിന്റെ ഒമ്പതു നഗരങ്ങളിലെ 76 ശാഖകളിലാണ് സ്വര്‍ണവര്‍ഷം
ആഭരണങ്ങള്‍ ലഭ്യമാക്കിയിട്ടുള്ളത്.
മുംബൈയില്‍ നടന്ന ചടങ്ങില്‍ മുത്തൂറ്റ്
പാപ്പച്ചന്‍ ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്‌ടര്‍ തോമസ് മുത്തൂറ്റ്,
മുത്തൂറ്റ് പ്രഷ്യസ് മെറ്റല്‍സ് ഡിവിഷന്‍ സിഇഒ കെയൂര്‍ ഷാ, ഡിവൈന്‍ സോളിറ്ററീസ്
സ്ഥാപകനും മാനേജിംഗ് ഡയറക്‌ടറുമായ ജിഗ്‌നേഷ് മേത്ത, ഡിവൈന്‍ സോളിറ്ററീസ്
ഡയറക്‌ടര്‍മാരായ ശൈലന്‍ മേത്ത, ഹിതേഷ് മേത്ത തുടങ്ങിയവര്‍
പങ്കെടുത്തു.
മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ്
എക്‌സിക്യൂട്ടീവ് ഡയറക്‌ടര്‍ തോമസ് മുത്തൂറ്റ്, മുത്തൂറ്റ് പ്രഷ്യസ്
മെറ്റല്‍സ് ഡിവിഷന്‍ സിഇഒ കെയൂര്‍ ഷാ, ഡിവൈന്‍ സോളിറ്ററീസ് സ്ഥാപകനും മാനേജിംഗ്
ഡയറക്‌ടറുമായ ജിഗ്‌നേഷ് മേത്തയും ചേര്‍ന്ന് മുംബൈയില്‍ നടന്ന ചടങ്ങില്‍
സ്വര്‍ണവര്‍ഷം ഡയമണ്ട് ആഭരണങ്ങള്‍ പുറത്തിറക്കുന്നു.
No comments:
Post a Comment