കൊച്ചി : ആഗോള
കംപ്യൂട്ടര്‍ ഡാറ്റാ സ്‌റ്റോറേജ് കമ്പനിയായ ഡെല്‍ ഇഎംസി പുതിയ ഇന്റഗ്രേറ്റഡ്
പാര്‍ട്‌ണര്‍ പ്രോഗ്രാമിന് തുടക്കം കുറിച്ചു.
പുതിയ ഡെല്‍ ഇ എം സി
പാര്‍ട്‌ണര്‍ പ്രോഗ്രാം അതിവേഗം മാറുന്ന ഡിജിറ്റല്‍ മാര്‍ക്കറ്റില്‍ വളര്‍ച്ചയും
വിജയവും നേടാന്‍ തങ്ങളുടെ പങ്കാളികളെ സുസജ്ജരാക്കുമെന്ന് ഡെല്‍ ഇഎംസി ഇന്ത്യയുടെ
ചാനല്‍സ് വൈസ് പ്രസിഡണ്ട് അനില്‍ സേഥി പറഞ്ഞു.
ചാനല്‍ പാര്‍ട്‌ണര്‍മാര്‍,
സിസ്റ്റം ഇന്റഗ്രേറ്റര്‍മാര്‍, ഡിസ്‌ട്രിബ്യൂട്ടര്‍മാര്‍ എന്നിവര്‍ ഡെല്‍ ഇഎംസി
ഉപഭോക്താക്കളെ അവരുടെ ചുമതലകള്‍ നിറവേറ്റുന്നതില്‍ നിര്‍ണായക സഹായം
നല്‍കുന്നുണ്ട്.
സൊല്യൂഷന്‍ പ്രൊവൈഡര്‍മാര്‍ക്ക് അവരുടെ ഉപഭോക്താക്കളെ
മുന്‍നിര ക്ലൗഡ് സര്‍വീസ് പ്രൊവൈഡര്‍മാരുമായി മിതമായ നിരക്കില്‍
ബന്ധപ്പെടുത്താനും അവര്‍ക്കിടയിലുള്ള ബന്ധം വളര്‍ത്തിയെടുക്കാനും ഡെല്‍ ഇഎംസിയുടെ
ക്ലൗഡ് പാര്‍ട്‌ണര്‍ കണക്ട് പ്രോഗ്രാം സഹായകമാണ്.
കസ്റ്റം ഹാര്‍ഡ് വെയര്‍-
സോഫ്‌ട്‌വെയര്‍ ഇന്റഗ്രേഷന്‍, അസംബ്ലി, ടെസ്റ്റ്, ഇന്‍വെന്ററി മാനേജ്‌മെന്റ്,
കണ്‍സോളിഡേഷന്‍, ഷിപ്പിംഗ്, കസ്റ്റം സപ്പോര്‍ട്ട്, സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്
തുടങ്ങിയ സേവനങ്ങള്‍ ലഭ്യമാക്കുന്ന ഡെല്‍ ഇഎംസിയുടെ ഒ ഇ എം പാര്‍ട്‌ണര്‍ പദ്ധതി
കൂടിയാണിത്.
പ്രമുഖ ധനകാര്യ സ്ഥാപനങ്ങളുമായുള്ള പങ്കാളിത്തത്തിലൂടെ മികച്ച
പേമെന്റ് സൗകര്യങ്ങളും വര്‍ധിച്ച ക്രെഡിറ്റും പങ്കാളികള്‍ക്ക് ലഭ്യമാക്കുന്ന
ഡെല്‍ ഇഎംസി വര്‍ക്കിംഗ് ക്യാപിറ്റല്‍ സൊല്യൂഷന്‍സ് എന്നിവ ഇന്റഗ്രേറ്റഡ്
പ്രോഗ്രാമിന്റെ ഭാഗമാണ്.
No comments:
Post a Comment