കൊച്ചി : ലോക അര്‍ബുദ ദിനം പ്രമാണിച്ച് പിഎന്‍ബി
മെറ്റ്‌ലൈഫ് �മേരാ ഹാര്‍ട് ആന്റ് ക്യാന്‍സര്‍ കെയര്‍� ഹെല്‍ത് ഇന്‍ഷ്വറന്‍സ്
പോളിസി വിപണിയിലെത്തിച്ചു. ഹൃദ്രോഗങ്ങളുടെയും അര്‍ബുദത്തിന്റേയും എല്ലാ
ഘട്ടങ്ങളിലും ഇന്‍ഷ്വറന്‍സ് സംരക്ഷണം ഉറപ്പുവരുത്തുന്ന ഈ പോളിസി ഓഹരി വിപണിയുമായി
ബന്ധപ്പെടുത്താത്തതാണ്.
ക്യാന്‍സറിനും ഹൃദ്രോഗങ്ങള്‍ക്കും ഒന്നിച്ചോ
അല്ലെങ്കില്‍ ഇതില്‍ ഏതെങ്കിലും ഒരു രോഗത്തിനോ ഇന്‍ഷ്വര്‍ ചെയ്യാനുള്ള
സ്വാതന്ത്ര്യം പോളിസി ഉടമയ്‌ക്കുണ്ട്. അര്‍ബുദത്തിന്റെ തുടക്കം, മിതമായ തോതില്‍
മാത്രം രോഗം ബാധിക്കുന്ന ഘട്ടം, രോഗം ഗുരുതരമായി പടരുന്ന സ്ഥിതി എന്നിവയിലെല്ലാം
പോളിസി ഉടമയ്‌ക്ക് ചികില്‍സാ സഹായം ലഭിക്കുന്നതാണ്. രോഗം കണ്ടുപിടിക്കപ്പെട്ടാല്‍
അടുത്ത 5 വര്‍ഷത്തേക്ക് പ്രീമിയം അടക്കേണ്ടതില്ല. ഇന്‍ഷ്വറന്‍സ് തുകയ്‌ക്ക്
പുറമെ എല്ലാ മാസവും വരുമാനം ലഭ്യമാക്കുന്ന പ്ലാറ്റിനം പ്ലാനിലും പോളിസി ഉടമയ്‌ക്ക്
ചേരാവുന്നതാണ്. പോളിസി കാലാവധി എത്തിയാല്‍ അടച്ച പ്രിമിയത്തിന്റെ ഒരു ഭാഗം കമ്പനി
തിരിച്ചു നല്‍കുകയും ചെയ്യും. 10, 15, അല്ലെങ്കില്‍ 20 വര്‍ഷ കാലാവധിയില്‍
ഇന്‍ഷ്വര്‍ ചെയ്യാവുന്നതാണ്.
വനിതകള്‍ക്ക് പ്രീമിയത്തില്‍ ഇളവ്
അനുവദിക്കും. അര്‍ബുദത്തിനും ഹൃദ്രോഗത്തിനും ഹെല്‍ത് ഇന്‍ഷ്വറന്‍സ് വേണമെന്ന്
കമ്പനി നടത്തിയ സര്‍വേയില്‍ 61 ശതമാനം ഇടപാടുകാരം ആവശ്യപ്പെട്ടതിന്റെ
അടിസ്ഥാനത്തിലാണ് �മേരാ ഹാര്‍ട് ആന്റ് ക്യാന്‍സര്‍ കെയര്‍� പോളിസി
തുടങ്ങിയതെന്ന് പിഎന്‍ബി മെറ്റ്‌ലൈഫ് ഹെഡ് (പ്രോഡക്‌റ്റ്‌സ്) ഖാലിദ് അഹമ്മദ്
പറഞ്ഞു.
No comments:
Post a Comment