Tuesday, February 7, 2017

സ്‌പൈസ്‌ജെറ്റിനെ അടിമുടി മാറ്റി പുതിയ യൂണിഫോം






ഗുഡ്‌ഗാവ്‌: രാജ്യത്തെ പ്രിയപ്പെട്ട എയര്‍ലൈന്‍ സര്‍വീസായ സ്‌പൈസ്‌ജെറ്റ്‌ ജീവനക്കാരുടെ പുതിയ യൂണിഫോമില്‍ കൂടുതല്‍ ചുവപ്പും എരിവും ചേര്‍ത്ത്‌ പ്രതിച്ഛായയില്‍ മാറ്റം വരുത്തുന്നു. 
സ്‌പൈസ്‌ജെറ്റ്‌ വിമാനങ്ങളുടെ നിറമായ ചുവപ്പു നിലനിര്‍ത്തിക്കൊണ്ടു തന്നെ ജീവനക്കാരുടെ യൂണിഫോമില്‍ ആകര്‍ഷകമായ നൂതന രൂപകല്‍പ്പനയാണ്‌ സംയോജിപ്പിച്ചിരിക്കുന്നത്‌. ചുവന്ന, ഹോട്ട്‌ സ്‌പൈസിയായ എയര്‍ലൈന്റെ പ്രതിച്ഛായയുടെ ചുവടുപ്പിടിച്ച്‌ യൂണിഫോമില്‍ ഗ്ലാമറും സ്റ്റൈലും ചേര്‍ത്ത്‌ യുവത്വവും കുലീനതയും നിലനിര്‍ത്തുന്ന രൂപകല്‍പ്പനയാണ്‌ നല്‍കിയിരിക്കുന്നത്‌. 
വേനല്‍, ശീതകാലം തുടങ്ങി ഓരോ സീസണിലേക്കും യോജിച്ച തരത്തില്‍ വ്യത്യസ്‌തങ്ങളായ സ്റ്റൈലിലാണ്‌ ഓരോ ഡിപാര്‍ട്ട്‌മെന്റിനും യൂണിഫോം ഡിസൈന്‍ ചെയ്‌തിരിക്കുന്നത്‌. ഉദാഹരണത്തിന്‌ വേനലിനുള്ള വനിത കാബിന്‍ ക്രൂവിന്‌ വണ്‍ പീസ്‌ ഡ്രെസ്സാണ്‌ തയ്യാറാക്കിയിരിക്കുന്നത്‌. ഇറക്കം കുറഞ്ഞ വസ്‌ത്രത്തിനൊപ്പം സ്ലിങ്‌ ബാഗ്‌, ബോക്‌സ്‌ ഹീലുകള്‍ എന്നിവയോടൊപ്പം പിനാഫോറിന്റെ മാതൃകയിലുള്ള ഏപ്രണുമുണ്ട്‌. ത്രീ പീസ്‌ സ്യൂട്ടാണ്‌ പുരുഷന്മാര്‍ക്കായി ഒരുക്കിയിട്ടുള്ളത്‌. ഒപ്പം ചുവന്ന വെയ്‌സ്റ്റ്‌കോട്ടും വെളുത്ത ഷര്‍ട്ടുമുണ്ട്‌. ഉപയോക്താവിന്റെ സുഖവും സൗകര്യവും കണക്കിലെടുത്ത്‌ ലേസുള്ള ഓക്‌സ്‌ഫോഡ്‌ ഷൂവുകളാണ്‌ അവതരിപ്പിച്ചിട്ടുള്ളത്‌. ചുവപ്പും കറുപ്പും ചേര്‍ന്ന നൂതനമായ കളര്‍ സ്‌കീമില്‍ വ്യക്തിയുടെ യുവത്വം പ്രതിഫലിക്കും. 
പൈലറ്റുമാര്‍ക്ക്‌ സിംഗിള്‍ ബട്ടണോടു കൂടിയുള്ള സ്ലിം കട്ട്‌ ബ്ലാക്ക്‌ സ്യൂട്ടാണ്‌ നല്‍കിയിട്ടുള്ളത്‌. ഓണ്‍ ഗ്രൗണ്ട്‌ സ്റ്റാഫുകളില്‍ വനിതകള്‍ക്ക്‌ ചുവപ്പും വെള്ളയും ചേര്‍ന്ന കുത്തുകളോടു കൂടിയ ബട്ടണ്‍ ബാക്ക്‌ ബ്ലൗസും സ്‌കേര്‍ട്ടും ചുവന്ന സ്യൂട്ടുകളുമാണ്‌ നല്‍കിയിട്ടുള്ളത്‌. പുരുഷന്മാര്‍ കറുത്ത സ്ലിം കട്ട്‌ സിംഗിള്‍ ബട്ടണ്‍ സ്യൂട്ടും ചുവന്ന ട്രിമ്മോടു കൂടിയ വെള്ളുത്ത ഷര്‍ട്ടും ധരിക്കും. എന്‍ജിനീയറിങ്‌ ഡിപാര്‍ട്ട്‌മെന്റിലുള്ളവര്‍ പോളോ ടി-ഷര്‍ട്ടും യൂട്ടിലിറ്റി ജാക്കറ്റിലുമായിരിക്കും. 
വിമാനത്തിനകത്തും പുറത്തും ബ്രാന്‍ഡ്‌ ഇമേജ്‌ സ്വാധീനമുണ്ടാക്കുകയാണ്‌ ലക്ഷ്യമെന്ന്‌ സ്‌പൈസ്‌ജെറ്റ്‌ സിഎംഒ ഡെബോജോ മഹര്‍ഷി പറഞ്ഞു. ആഗോള നിലവാരത്തിനൊപ്പം സ്‌പൈസ്‌ജെറ്റിന്റെ ബ്രാന്‍ഡ്‌ മൂല്യം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ പുതിയ യൂണിഫോമുകള്‍ രൂപകല്‍പ്പന ചെയ്‌തിരിക്കുന്നതെന്നും അദേഹം കൂട്ടിചേര്‍ത്തു. 
പ്രീമിയം ഫാഷന്‍, ലൈഫ്‌ സ്റ്റൈല്‍ ബിസിനസില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന `ഷിഫ്‌റ്റ'ാണ്‌ പുതിയ ഡ്രസ്‌ കോഡ്‌ തയ്യാറാക്കിയിരിക്കുന്നത്‌. പ്രമുഖ ഡിസൈനര്‍ നിമിഷ്‌ ഷായാണ്‌ മുംബൈയില്‍ പുതിയ യൂണിഫോം അവതരിപ്പിച്ചതും പ്രമോട്ട്‌ ചെയ്യുന്നതും. 

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...