കൊച്ചി: എ.സി.സി.
ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറുമായി നീരജ്
അഖൗറി ചുമതലയേറ്റു. ഇതിനു മുന്നോടിയായി 2016 ഡിസംബര്‍ 16 ന് അദ്ദേഹം എ.സി.സി.
ബോര്‍ഡ് അംഗമായിരുന്നു. ഉരുക്ക്, സിമന്റ് വ്യവസായ മേഖലകളില്‍ 24 വര്‍ഷത്തെ
ശക്തമായ പ്രവര്‍ത്തന പരിചയവുമായാണ് അകൗറി ഈ സ്ഥാനത്തെത്തുന്നത്. ലാഫാര്‍ജ്
സുര്‍മ സിമന്റിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍, ലാഫാര്‍ജ് ഹോള്‍കിം
ബംഗ്ലാദേശിന്റെ കണ്‍ട്രി റെപ്രസന്റേറ്റീവ് തുടങ്ങിയ നിലകളില്‍ അദ്ദേഹം
പ്രവര്‍ത്തിച്ചിരുന്നു. 1993 ല്‍ ടാറ്റാ സ്റ്റീലില്‍ തന്റെ ഔദ്യോഗിക ജീവിതത്തിനു
തുടക്കം കുറിച്ച അദ്ദേഹം 1999 ലാണ് ലാഫാര്‍ജ് ഹോള്‍കിം ഗ്രൂപ്പില്‍ ചേര്‍ന്നത്.
സമ്പന്നമായ പാരമ്പര്യവും മികച്ച വ്യക്തികളും ഉന്നത നിലവാരമുള്ള
ഉല്‍പ്പന്നങ്ങളുമുള്ള ഇത്തരത്തിലൊരു മുന്‍നിര കമ്പനിയെ നയിക്കാനാവുന്നതില്‍ അതിയായ
ആഹ്ലാദമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സാമ്പത്തിക വളര്‍ച്ച ഉയര്‍ത്താനുള്ള
നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു പോകുന്ന ഇപ്പോഴത്തെ സാഹചര്യം
കമ്പനിക്കും സിമന്റ് വ്യവസായ മേഖലയ്‌ക്കും ഏറെ ആവേശം പകരുന്നതാണെന്നും അദ്ദേഹം
പറഞ്ഞു.
No comments:
Post a Comment