കൊച്ചി: വാക്ക്‌മാന്‍ ഇഷ്ടപ്പെടുന്നവര്‍ക്കായി സോണി ഇന്ത്യ
ബ്ലൂടൂത്ത് വയര്‍ലെസ് ടെക്‌നോളജിയുള്ള പുതിയ ഡബ്ല്യയൂ എസ്623 വാക്ക്‌മാന്‍
പുറത്തിറക്കി. വാക്ക്‌മാന്‍ സീരീസിലെ ഈ പുതിയ ഉല്‍പ്പന്നം വിവിധ വിഭാഗത്തിലുള്ള
കണ്‍സ്യൂമര്‍മാരുടെയും കായിക പ്രേമികളുടെയും താല്‍പ്പര്യങ്ങളെ തൃപ്‌തിപ്പെടുത്തുന്ന
സവിശേഷതകള്‍ അടങ്ങിയിട്ടുള്ളതാണ്.
ഏറ്റവും കടുത്ത സാഹചര്യത്തിലും മികച്ച ഓഡിയോ
പ്രകടനം നല്‍കാന്‍ ശേഷിയുള്ളതാണ് സ്‌പോര്‍ട്‌സ് വാക്ക്‌മാന്‍. ഡബ്ല്യയൂഎസ് 623
വാക്ക്‌മാന്‍ വെള്ളം കടക്കാത്തതാണ്. ഡസ്റ്റ് പ്രൂഫുമായതിനാല്‍ ബീച്ചിലോ മണ്ണിലോ
കളിക്കുന്നത് പോലുള്ള ഏത് സാഹചര്യത്തിലും അനുയോജ്യമാണ്. സ്റ്റാന്‍ഡേര്‍ഡ് ഇയര്‍
ബഡുകളോടെയാണ് ഇത് ലഭ്യമാകുന്നത്. നേര്‍ത്ത ഫിലിം ഉപയോഗിച്ച് കവര്‍
ചെയ്‌തിട്ടുള്ള പ്രത്യേകം ഡിസൈന്‍ ചെയ്‌ത വാട്ടര്‍ പ്രൂഫ് ഇയര്‍ബഡുകള്‍ വാട്ടര്‍
ഡാമേജുകള്‍ തടയുകയും ജലാന്തര കേള്‍വിക്കായി ശബ്ദ നിലകള്‍ ഒപ്‌റ്റിമൈസ് ചെയ്യുകയും
ചെയ്യുന്നു. ടെമ്പറേച്ചര്‍ സവിശേഷതയ്‌ക്കൊപ്പം വാക്ക്‌മാന്‍ 5ഡിഗ്രി സെല്‍ഷ്യസ്
മുതല്‍ 45 ഡിഗ്രി സെല്‍ഷ്യസ് വരെയുള്ള താപനിലകളെ അതിജീവിക്കാന്‍ ശേഷിയുള്ളതാണ്.
ആകര്‍ഷകവും സ്ലിമ്മും ലൈറ്റ് ഡിസൈനുമുള്ള സൗകര്യപ്രദമായത് ധരിക്കാന്‍
സൗകര്യപ്രദമായ ഡബ്ല്യയൂഎസ്623 വാക്ക്‌മാന്‍ , ഇര്‍ഗോണമിക്കും സ്ലിമ്മും ലൈറ്റ്
ഡിസൈനില്‍ ഉള്ളതുമാണ്. എവിടേക്കും സ്വതന്ത്രമായി നീങ്ങാന്‍ അനുവദിക്കുന്നതാണിത്.
32 ഗ്രാം മാത്രം ഭാരമുള്ള ഡബ്ല്യയൂഎസ്623 കായിക പ്രേമികള്‍ക്ക് തടസരഹിതമായ
ഓപ്‌ഷനാണ്.ആംബിയന്റ് സൗണ്ട് മോഡ് പ്രവര്‍ത്തനസജ്ജമാക്കുന്നതിലൂടെ, ഒരാള്‍ക്ക്
ചുറ്റുപാടുകളുമായി സമ്പര്‍ക്കത്തിലിരിക്കാനും ബാഹ്യ ശബ്ദങ്ങളും വോയ്‌സുകളും
കേള്‍ക്കുന്നതിന് ഇന്‍ബില്‍ട്ട് മൈക്രോഫോണുകള്‍ ഉപയോഗിക്കാനുമാകും. ഒരു ബീറ്റ്
ഒഴിവാക്കാതെ തന്നെ വര്‍ക്കൗട്ട് ട്രെയിനറുമായി ആശയവിനിമയം നടത്താന്‍ ഇത്
സഹായിക്കുന്നു.ബ്ലൂടൂത്ത് വയര്‍ലെസ് ടെക്‌നോളജി സുസജ്ജമാക്കിയിട്ടുള്ള ഇത്
സൗകര്യപ്രദമായ നിയര്‍ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍ ഉപയോഗിച്ച് സ്‌മാര്‍ട്ട് ഫോണില്‍
നിന്ന് ഒറ്റസ്‌പര്‍ശ ജോഡിയാക്കലിലൂടെ സംഗീതം സ്‌ട്രീം ചെയ്യാനുള്ള മാര്‍ഗം
നല്‍കുന്നു അല്ലെങ്കില്‍ 4 ജിബി ഓഡിയോ വരെ സൂക്ഷിക്കുകയും ചെയ്യാം.
ഡബ്ല്യയൂഎസ്623 ഉപയോഗിച്ച് 12 മണിക്കൂറത്തെ ബാറ്ററി ആയുസ്
ഉപയോക്താക്കള്‍ക്ക് ആസ്വദിക്കാം. മൂന്ന് മിനിറ്റത്തെ പവര്‍ ചെയ്യല്‍ 60 മിനിറ്റ്
കേള്‍വി സമയം നല്‍കുന്നതിനാല്‍ ചെറിയ സമയ സാഹചര്യങ്ങളിലും വാക്ക്‌മാന്‍
ഫലപ്രദമാണ്.
No comments:
Post a Comment