കൊച്ചി: ഗൃഹോപകരണ രംഗത്തെ പ്രമുഖരായ ഗോദ്‌റെജ് അപ്ലയന്‍സസ് ഊര്‍ജക്ഷമമായ
പുതിയ റെഫ്രിജറേറ്റര്‍ അവതരിപ്പിച്ചു. ഗോദ്‌റെജ് എഡ്‌ജ് പ്രോ ശേണിയില്‍പ്പെട്ട
പുതിയ റെഫ്രിജറേറ്റര്‍ ഒരു വര്‍ഷം 122 യൂണിറ്റ് വൈദ്യുതി മാത്രമാണ് ഉപയോഗിക്കുക.
ഇതുവഴി 10 വര്‍ഷം കൊണ്ട് ത്രീസ്റ്റാര്‍ റഫ്രിജറേറ്റര്‍ ഉപയോഗിക്കന്നതിനേക്കാള്‍
6580 രൂപയാണ് ഉപഭോക്താവിന് ലാഭിക്കാനാവുക.
വീട്ടിലെ ഇന്‍വെര്‍ട്ടറിലും
പ്രവര്‍ത്തിക്കുന്ന ഈ റെഫ്രിജറേറ്റര്‍ ഈ വിഭാഗത്തില്‍ ഏറ്റവും കുറഞ്ഞ അളവില്‍
വൈദ്യുതി ഉപയോഗിക്കുന്നു. ത്രീസ്റ്റാര്‍ റഫ്രിജറേറ്ററുകളെ അപേക്ഷിച്ച് 2019 വരെ
1.8 കോടി യൂണിറ്റ് ഊര്‍ജ ലാഭമാണ് സാങ്കേതിക വിദ്യ ഉറപ്പു നല്‍കുന്നത്.
ഗോദ്‌റെജിന്റെ സ്റ്റേ കൂള്‍ സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ഫ്രീസര്‍
വൈദ്യുതി പോയാലും 24 മണിക്കൂര്‍ വരെ തണുപ്പ് നിലനിര്‍ത്തും.
ഊര്‍ജക്ഷമതയുടെ
കാര്യത്തില്‍ ഗോദ്‌റെജ് എന്നും ഒരു പടി മുന്നിലാണെന്നും നൂതനമായ ഉല്‍പ്പന്നങ്ങള്‍
എത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുമെന്നും ഏറ്റവും പുതിയ
ഡയറക്‌ട് കൂള്‍ റഫ്രിജറേറ്ററും ഇതിന്റെ ഭാഗമാണെന്നും ഗോദ്‌റെജ് അപ്ലയന്‍സസ്
ബിസിനസ് മേധാവിയും ഇവിപിയുമായ കമാല്‍ നന്ദി പറഞ്ഞു.
ഡയറക്‌ട് കൂള്‍
ശ്രേണിയില്‍ വരുന്ന ഗോദ്‌റെജ് എഡ്‌ജ് പ്രോ ഇന്‍വര്‍ട്ടര്‍ കമ്പ്രസര്‍
റഫ്രിജറേറ്ററിലും ഒരു പാട് ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെന്നും ഊര്‍ജ
ക്ഷമതയില്‍ രാജ്യത്തിന് ഒരുപാട് നേട്ടമുണ്ടാക്കുമെന്നും പ്രൊഡക്‌ട് ഗ്രൂപ്പ്
ഹെഡ് ശിവജി സെന്‍ഗുപ്‌ത പറഞ്ഞു.
ഡയറക്‌ട് കൂള്‍ വിഭാഗമാണ് റെഫ്രിജറേറ്റര്‍
വിപണിയുടെ 78 ശതമാനവും കയ്യടക്കി വച്ചിരിക്കുന്നത്. ഗോദ്‌റെജിന്റെ പങ്ക് 13
ശതമാനത്തില്‍ നിന്നും 15 ശതമാനമായി ഉയര്‍ത്തുകയാണ് പുതിയ ഉല്‍പ്പന്നത്തിന്റെ
അവതരണത്തോടെ ലക്ഷ്യമിടുന്നത്. വൈന്‍, ബ്ലൂ, ബ്രൗണ്‍ തുടങ്ങിയ നിറങ്ങളിലുള്ള പുതിയ
റെഫ്രിജറേറ്ററിന്റെ വില 18,690 രൂപയില്‍ തുടങ്ങുന്നു.
ഗോദ്‌റെജ് 190 ലിറ്ററിനു
മുകളിലുള്ള എല്ലാ മോഡലുകളുടെയും കമ്പ്രസര്‍ വാറണ്ടി 10 വര്‍ഷമായി
ഉയര്‍ത്തിയിട്ടുണ്ട്. എല്ലാ പ്രമുഖ സ്റ്റോറുകളിലും പുതിയ മോഡല്‍ ലഭിക്കും.
ഗോദ്‌റെജിന്റെ സ്‌മാര്‍ട്ട്‌കെയര്‍ സര്‍വീസ് നെറ്റ്‌വര്‍ക്ക് ഏതു സമയത്തും
ലഭ്യമാണ്.
No comments:
Post a Comment