Wednesday, June 14, 2017

പുത്തന്‍ ലെന്‍സുകളുടെ ശ്രേണിയുമായി നിക്കോണ്‍



കൊച്ചി: ഇമേജിങ്‌ ടെക്‌നോളജിയില്‍ മുന്‍നിരക്കാരായ നിക്കോണ്‍ ഇന്ത്യ ഏറ്റവും നൂതന ലെന്‍സുകളുടെ ശ്രേണി അവതരിപ്പിച്ചു. എഎഫ്‌-പി ഡിഎക്‌സ്‌ നിക്കോര്‍ 10-20 എംഎം എഫ്‌/4.5-5.6 ജി വി ആര്‍, എഎഫ്‌- എസ്‌ ഫിഷ്‌ഐ നിക്കോര്‍ 8-15എംഎം എഫ്‌/ 3.54.5 ഇ ഇഡി, എഎഫ്‌-എസ്‌ നിക്കോര്‍ 28എംഎം എഫ്‌/1.4 ഇ ഇഡി എന്നീ 3 വ്യത്യസ്‌ത ലെന്‍സുകളാണ്‌ നിക്കോണ്‍ വിപണിയില്‍ എത്തിച്ചിരിക്കുന്നത്‌.
യാത്രാവേളയിലെ കാഴ്‌ച്ചകള്‍ കൂടുതല്‍ മനോഹരമാക്കുന്നതിന്‌ വേണ്ടി ഉയര്‍ന്ന ഒപ്‌ടിക്കല്‍ പെര്‍ഫോമന്‍സോടു കൂടി ഒതുക്കമുള്ളതും ഭാരക്കുറവുള്ള ബോഡിയും വൈഡ്‌ ആംഗിള്‍, ക്ലോസ്‌ അപ്പ്‌ ഷോട്ടുകളും സാധ്യമാകുന്ന വിധത്തിലാണ്‌ എഎഫ്‌-പി ഡിഎക്‌സ്‌ നിക്കോര്‍ 10-20 എംഎം എഫ്‌/4.5-5.6 ജിവി ആര്‍ രൂപകല്‍പ്പന ചെയ്‌തിട്ടുള്ളത്‌. കൂടുതല്‍ ക്രിയാത്മകത ഇഷ്ടപ്പെടുന്ന ഫോട്ടോഗ്രാഫര്‍മാര്‍ക്ക്‌ എഎഫ്‌-എസ്‌ ഫിഷ്‌ഐ നിക്കോര്‍ 8-15 എംഎം എഫ്‌/3.5-4.5 ഇ ഇഡി ലെന്‍സ്‌ തെരഞ്ഞെടുക്കാവുന്നതാണ്‌. മനുഷ്യനേത്രങ്ങളുടെ വീക്ഷണ കോണോടു കൂടിയ ആംഗിളില്‍ ലാന്റ്‌സ്‌കേപ്പ്‌, പോര്‍ട്രേറ്റ്‌ ചിത്രങ്ങള്‍ പകര്‍ത്താന്‍ കഴിയും വിധം 28 എംഎം ഫോക്കല്‍ ലെങ്ങ്‌ത്തുള്ളതാണ്‌ പുതിയ എഎഫ്‌-എസ്‌ നിക്കോര്‍ 28എംഎം എഫ്‌/1.4 ഇ ഇഡി ലെന്‍സ്‌.
�രാജ്യമെമ്പാടുമുള്ള ഫോട്ടോഗ്രാഫി പ്രേമികള്‍ക്ക്‌ ഉയര്‍ന്ന ഒപ്‌ടിക്കല്‍ പെര്‍ഫോമന്‍സ്‌ ടെക്‌നോളജിയിലൂടെ ഉപഭോക്താക്കള്‍ക്ക്‌ മികച്ച അനുഭവം കാഴ്‌ച്ചവെയ്‌ക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ നിക്കോണിന്റെ ലെന്‍സുകള്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്‌ എന്ന്‌�.നിക്കോണ്‍ ഇന്ത്യ മാനേജിംഗ്‌ ഡയറക്ടര്‍ കാസ്വോ നിനോമിയ പറഞ്ഞു. 

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...